അല്ലാഹുവിനോട് മാത്രമുള്ള സഹായം തേടലും, ജീവിച്ചിരിക്കുന്ന മനുഷ്യനോടുള്ള സഹായം തേടലും : രണ്ടിനും ഖുർആനിൽ "ഇസ്തിഗാസ" എന്ന പദം. ശിർക്കാകുന്നത് എപ്പോൾ? ശിർക്കല്ലാത്തത് എപ്പോൾ?

അല്ലാഹുവിനോട് മാത്രമുള്ള സഹായം തേടലും, ജീവിച്ചിരിക്കുന്ന മനുഷ്യനോടുള്ള സഹായം തേടലും : രണ്ടിനും ഖുർആനിൽ "ഇസ്തിഗാസ" എന്ന പദം.
ശിർക്കാകുന്നത് എപ്പോൾ? ശിർക്കല്ലാത്തത് എപ്പോൾ?

ഖുർആനിൽ ഇസ്‌തിഗാസ എന്ന പദം, ഇസ്‌തിഗാസ എന്ന് പറഞ്ഞാൽ  പ്രതിസന്ധിഘട്ടങ്ങളിൽ സഹായം തേടൽ, ആ പദം ഖുർആനിൽ അല്ലാഹുവിനോട് മാത്രമുള്ള സഹായം തേടലിനും ഉപയോഗിച്ചിട്ടുണ്ട്, ജീവിച്ചിരിക്കുന്ന മനുഷ്യനോടുള്ള സഹായം തേടലിനും ഉപയോഗിച്ചിട്ടുണ്ട്.

എപ്പോഴാണ്  ഈ സഹായത്തേട്ടം ശിർക്കാകുന്നത് , ശിർക്കല്ലാത്തത് എപ്പോഴാണ് ? ഇത് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്, പഠിക്കേണ്ടതുണ്ട്.

കാരണം, നമുക്കറിയാം , ഇന്നത്തെ വലിയ ഒരു സമൂഹം ഇസ്തിഗാസ എന്നും പറഞ്ഞ് മരണപ്പെട്ടവരോട് സഹായം തേടുന്നു, അവർ ശിർക്ക് ചെയ്യുന്നുണ്ട് . അത് കാലാകാലം നരകത്തിൽ ശിക്ഷക്ക് കാരണമാകുന്നു സംഗതിയാണ്.

അല്ലാഹുവിനോട് മാത്രമുള്ള സഹായം തേടലിനും, ജീവിച്ചിരിക്കുന്ന മനുഷ്യനോടുള്ള സഹായം തേടലും  ഖുർആനിൽ “ഇസ്തിഗാസ” (استغاثة) എന്ന പദം രണ്ട് സാഹചര്യങ്ങളിലും ഉപയോഗിച്ചിരിക്കുന്നു. 

എന്നാൽ അതിന്റെ വിധി (ഹുക്മ്) സഹായത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു.

1) ജീവിച്ചിരിക്കുന്ന മനുഷ്യനോടുള്ള സഹായം  അനുവദനീയമായ ഇസ്തിഗാസ

അല്ലാഹു പറയുന്നു:

 فَاسْتَغَاثَهُ الَّذِي مِن شِيعَتِهِ عَلَى الَّذِي مِنْ عَدُوِّهِ

(അൽ-ഖസസ് 28:15)

ഈ ആയത്തിൽ പറയുന്നത് ഒരാൾ മൂസാ (عليه السلام) യോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. മൂസാ (عليه السلام) ജീവനോടെയും സന്നിഹിതനുമായിരുന്നതിനാൽ, അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്ന ഒരു കാര്യത്തിൽ സഹായം തേടിയതാണ്. അതുകൊണ്ട് ഇത് അനുവദനീയമാണ്; ശിർക്കല്ല.

അപ്പോൾ ഇവിടെ “فَاسْتَغَاثَهُ” എന്നത് ഒരു മനുഷ്യൻ (മൂസാ عليه السلام) നോട് സഹായം തേടിയതാണ്.

ഇത് അനുവദനീയമാണ്, കാരണം:

മൂസാ عليه السلام ജീവിച്ചിരിക്കുന്നു.

സന്നിഹിതനാണ്.

അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്ന ഭൗതിക സഹായമാണ് ചോദിച്ചത്.


അതുകൊണ്ട് ഇത് ആരാധനയായ സഹായാഭ്യർത്ഥനയല്ല; സാധാരണ മനുഷ്യ സഹായം മാത്രമാണ്. അതിനാൽ ശിർക്കല്ല.

2) അല്ലാഹുവിനോട് മാത്രമുള്ള ഇസ്തിഗാസ ആരാധനാപരമായ സഹായം.

ബദ്ർ യുദ്ധദിനത്തിൽ പ്രവാചകൻ صلى الله عليه അല്ലാഹുവിനോട് സഹായം തേടിയ സംഭവം നോക്കുക:

അല്ലാഹു പറയുന്നു:

> إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ

(അൽ-അൻഫാൽ 8:9).

" നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയപ്പോൾ അവൻ നിങ്ങൾക്ക് മറുപടി നൽകി."

ഇവിടെ ഇസ്തിഗാസ അല്ലാഹുവിനോടാണ്.

കാരണം:

യുദ്ധവിജയം നൽകൽ.

മലക്കുകളെ അയയ്ക്കൽ.

അദൃശ്യ സഹായം നൽകൽ.

ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുത്തൽ.


ഇവ എല്ലാം അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങളാണ്.

അതിനാൽ ഇത്തരം ഇസ്തിഗാസ ആരാധനയാണ്, അത് അല്ലാഹുവിനോട് മാത്രമാണ്.

അത് കൊണ്ടാണ് പ്രവാചകൻ صلى الله عليه ബദ്ർ ദിനത്തിൽ അല്ലാഹുവിനോട് സഹായം തേടിയത്. കാരണം അത് അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങളായിരുന്നു. അത്തരം കാര്യങ്ങൾ അല്ലാഹുവല്ലാത്തവരോട് തേടുന്നത് ശിർക്കിൽപ്പെടുന്നു.

പ്രവാചകൻ صلى الله عليه وسلم മുൻകാല പ്രവാചകന്മാരോടോ മരണപ്പെട്ട സജ്ജനങ്ങളോടോ സഹായം തേടിയില്ല. മറിച്ച് അദ്ദേഹം صلى الله عليه وسلم നേരിട്ട് അല്ലാഹുവിനോട് സഹായം തേടി. ഇത് ആരാധനാപരമായ ഇസ്തിഗാസ അല്ലാഹുവിന് മാത്രമാണെന്ന് വ്യക്തമാക്കുന്നു.

എന്നാൽ മൂസ നബി عليه السلام നോട് സഹായം തേടിയത് ആരാധന അല്ല. അത് കൊണ്ട് ശിർക്കല്ല.

ഒരേ “ഇസ്തിഗാസ” എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും:

മനുഷ്യനോട് അവന് കഴിയുന്ന, സന്നിഹിതമായ ഭൗതിക സഹായം അനുവദനീയം.

അല്ലാഹുവിന് മാത്രം കഴിയുന്ന അദൃശ്യ സഹായം , ആരാധനയാണ്, അത് അല്ലാഹുവല്ലാത്തവരോട് ചെയ്താൽ ശിർക്ക്.

പ്രവാചകൻ صلى الله عليه وسلم യുദ്ധങ്ങളിലും മറ്റ് സാഹചര്യങ്ങളിലും അദൃശ്യ സഹായം എപ്പോഴും അല്ലാഹുവിനോടാണ് തേടിയത്.

ജീവിച്ചിരിക്കുന്നവരോട് അദ്ദേഹം സഹായം തേടിയത് അവരുടെ കഴിവിനുള്ള ഭൗതിക കാര്യങ്ങളിൽ മാത്രമാണ്.

മരണപ്പെട്ടവരോടോ അദൃശ്യ സഹായത്തിനോ അദ്ദേഹം صلى الله عليه وسلم ഒരിക്കലും അഭ്യർത്ഥിച്ചിട്ടില്ല.

അത് കൊണ്ട് ജീവിച്ചിരിക്കുന്ന മനുഷ്യനോട് അവന്റെ കഴിവിനുള്ള സഹായം തേടുന്നത്  ശിർക്കല്ല.

അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങളിൽ അല്ലാഹുവല്ലാത്തവരോട് സഹായം തേടുന്നത്  വലിയ ശിർക്കാണ്. അത് നരകത്തിൽ സ്ഥിരവാസത്തിന് കാരണമാകാം.

അത് കൊണ്ട് മരണപ്പെട്ടവരോട് നമ്മൾ സഹായം തേടരുത് , അവിടെ ഇസ്‌തിഗാസ ആണ് ചെയ്യുന്നത് എന്ന് പറഞ്ഞ് സഹായം തേടരുത് , കാരണം ആ മരണപ്പെട്ടവരോട് ചോദിക്കുന്നത് അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങൾ ആണെങ്കിൽ അത് ശിർക്കാണ്.

അല്ലാഹുവിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ആ മരണപ്പെട്ട മഹാന്മാർക്കും ഔലിയാക്കന്മാർക്കും
അല്ലാഹു ചെയ്യാൻ കഴിവ് കൊടുത്തിട്ടുണ്ട് എന്ന് അല്ലാഹു പഠിപ്പിച്ചിട്ടില്ല.

ഖുർആനിൽ അങ്ങനെ പഠിപ്പിച്ചിട്ടില്ല. നബി صلى الله عليه وسلم അങ്ങനെ പഠിപ്പിച്ചിട്ടില്ല .

അല്ലാഹുവിന് ചെയ്യാൻ പറ്റുന്ന അതേ സഹായങ്ങൾ, അല്ലാഹുവിനുള്ള പോലത്തെ കേൾവി, എല്ലാം കേൾക്കാം ഏതു സമയത്തും കേൾക്കാം , ലോകത്തുള്ള മുഴുവനാളുകളും ദുആ ചെയ്താലും , പല ഭാഷകളിൽ ദുആ ചെയ്താലും , അതെല്ലാം ഒരേസമയത്ത് കേൾക്കാം എന്നപോലത്തെ കഴിവുകൾ അല്ലാഹു ഈ മരണപ്പെട്ട ഔലിയാക്കൾക്കും മഹാന്മാർക്കും എല്ലാം കൊടുത്തിട്ടുണ്ട് എന്ന് അല്ലാഹു പഠിപ്പിച്ചിട്ടില്ല , നബി صلى الله عليه وسلم പഠിപ്പിച്ചിട്ടില്ല.

അത് കൊണ്ടുതന്നെ സഹാബാക്കൾ رضي الله عنه വിൻ്റെ കാലഘട്ടം ,നീണ്ട വർഷങ്ങൾ, മദീനയിൽ നബി صلى الله عليه وسلم യുടെ ഖബർ ഉണ്ട് , ആയിഷ ആയിഷ رضي الله عنها യുടെ വീട്ടിൽ. പ്രതിസന്ധിഘട്ടങ്ങൾ വന്നപ്പോൾ ഒരൊറ്റ സ്വഹാബി പോലും ആ ഖബറിന്റെ അടുത്ത് പോയിട്ട്  അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട ഒന്നും നബി صلى الله عليه وسلم യോട് ചോദിച്ചിട്ടില്ല .

ആയിഷ رضي الله عنها യുടെ വീട്ടിലാണ് നബി صلى الله عليه وسلم യുടെ ഖബർ. ആയിഷ رضي الله عنها നബി صلى الله عليه وسلم യോട് സഹായം ചോദിച്ചിട്ടില്ല.

ഇതൊക്കെ വ്യക്തമായ തെളിവാണ് മരണപ്പെട്ടവരോട് ഇസ്തിഗാസ പാടില്ല. ശിർക്കാണ്. ഒരിക്കലും പൊറുക്കാത്ത, നരകത്തിൽ സ്ഥിരവാസത്തിന് കാരണമാകുന്ന വൻ പാപം.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.