മീഡിയാവണ്ണിനെ എന്ത് കൊണ്ട് വിമർശിക്കുന്നു?

മീഡിയാവണ്ണിനെ എന്ത് കൊണ്ട് വിമർശിക്കുന്നു?

ഒരു സഹോദരൻ താഴെ കാണുന്ന ഒരു സഹോദരന്റെ സന്ദേശം അയച്ചു തന്നു:

സഹോദരൻ:

മീഡിയാവൺ ഇല്ലാത്ത കേരളം നിങ്ങൾ സങ്കൽപിച്ചു നോക്കിയിട്ടുണ്ടോ?

ഇന്ത്യയിൽ നാനൂറോളം ന്യൂസ് ചാനലുകളുണ്ട്, അതിൽ ഒരേയൊരു ചാനലാണ് മുസ്ലിം മാനേജ്മെന്റ് നടത്തുന്നത്, അതാണ് മീഡിയവൺ. 

മുസ്ലിം മാനേജ്മെന്റ് സ്ഥാപനങ്ങൾ ഇല്ലെങ്കിൽ എന്താണ് കുഴപ്പം?

നിങ്ങൾക്ക് ഓർമ്മയുണ്ടോ പഴയ കാലം? മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചക്ക് വന്നാൽ ആരാണ് മുസ്ലിം പക്ഷം പറയാറുണ്ടായിരുന്നത്? ഹമീദ് ചേന്നമംഗല്ലൂർ എംഎൻ കാരശ്ശേരി തുടങ്ങിയവർ അഥവാ ഇസ്‌ലാം ശരിയല്ലെന്ന് വിശ്വസിക്കുന്ന, മുസലിംകളെ അനുകൂലിച്ച് എന്തെങ്കിലും പറഞ്ഞാൽ മതേതര പുള്ളി മാഞ്ഞു പോകും എന്ന് പേടിച്ചിരുന്ന, മതം വിട്ട മുസ്‌ലിംകൾ. 

മുസ്ലിംകൾ അല്ലാത്തവർക്ക് മുസ്ലിം ജീവിതത്തെ കുറിച്ച് കാര്യമായ ധാരണയുണ്ടാവാറില്ല എന്നതിന് നിരവധി അനുഭവങ്ങൾ നമ്മുടെ മുമ്പിലുണ്ട്, കാന്തപുരം സുന്നികളെ മലബാറിൽ ജീവിക്കുന്ന എകെ ബാലൻ ജമാഅത്തെ ഇസ്ലാമി എന്ന് വിശേഷിപ്പിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. പെരുന്നാളിന് റംസാൻ ആശംസ പറയുന്നതൊക്കെ സർവ സാധാരണമാണ്. 

മീഡിയ വണ്ണിന് പുറത്ത് എവിടെയെങ്കിലും നിങ്ങൾ മുസ്ലിം പ്രാതിനിധ്യത്തെ കുറിച്ചുള്ള ചർച്ച കണ്ടിട്ടുണ്ടോ? മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധിയെ കുറിച്ചുള്ള ചർച്ചകൾ കണ്ടിട്ടുണ്ടോ? സമുദായത്തെ ഇരുട്ടിൽ നിർത്തുന്ന രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? മുസ്ലിംകൾക്കെതിരെ വർഗീയ ചാപ്പയുമായി നടക്കുന്നവരെ ചോദ്യം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഏതെങ്കിലും മുസ്ലിം സംഘടനകളെ മുന്നിൽ നിർത്തി സമുദായത്തെ അപമാനിക്കുന്നത് ആർക്കെങ്കിലും വിഷയമായി തോന്നിയിട്ടുണ്ടോ! മുസ്ലിംകളെ, അവരുടെ ചിഹ്നങ്ങളെ അധികാരത്തിൽ നിന്നും പൊതുജീവിതത്തിൽ നിന്നും മാറ്റി നിർത്താനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്ന കാലത്ത് അവർക്ക് ദൃശ്യത നൽകുന്ന യഥാർത്ഥ ദൃശ്യ മാധ്യമമാണ് മീഡിയാവൺ.

കേരളത്തിൽ ലവ് ജിഹാദിന്റെ ഇരകളായ ആയിരകണക്കിന് പെൺകുട്ടികളെ കുറിച്ചുള്ള വ്യാജ വാർത്ത നൽകിയ മനോരമയും മംഗളവും ദീപികയും ഉൾപ്പടെയുള്ള പത്രങ്ങളെ, ചാരക്കേസിൽ കഥകൾ മെനഞ്ഞ പത്രങ്ങളെ ആരെങ്കിലും കാളകൂട വിഷം എന്ന് വിശേഷിപ്പിച്ചത് നിങ്ങൾ കണ്ടിട്ടുണ്ടോ? പക്ഷേ എംവി ഗോവിന്ദനും ടിപിസെൻകുമാറും തോളോട് തോൾ ചേർന്നാണ് മീഡിയാവണ്ണിനെ തെറിവിളിക്കുന്നത്. കേരള സർക്കാരിനും കേന്ദ്ര സർക്കാരിനും ഒരുപോലെ അനഭിമതരായ ഒരേ ഒരു ചാനലെ മലയാളത്തിലുള്ളൂ, അത് മീഡിയാ വണ്ണാണ്. ഹിന്ദുത്വക്കും മൃദു ഹിന്ദുത്വക്കും ബിജെപിക്കും സിപിഎമ്മിനും ഒരുപോലെ അലോസരമുണ്ടാക്കുന്ന ഒരേയൊരു ചാനൽ മാത്രമേ മലയാളത്തിലുള്ളൂ, അത് മീഡിയാവണ്ണാണ്. 

ഇടത്തും വലത്തുമുള്ള രാഷ്ട്രീയക്കാരുടെയും സംസ്കാരിക നായകന്മാരുടെയും ജാതി-മത-പാർട്ടി മുതലാളിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഇസ്ലാമോഫോബിയ തുറന്ന് കാണിക്കുന്ന ഒരു ചാനലേ മലയാളത്തിലുള്ളൂ, അത് മീഡിയാവണ്ണാണ്. 

ഇടത്തും വലത്തുമുള്ള ഗോവിന്ദനെയും ചെറിയാനെയും വിജയരാഘവനെയും സുരേന്ദ്രനെയും ശശികലയെയും സെൻകുമാറിനെയും പോലുള്ള മുസ്ലിം വിരോധികളെ ഒരു പോലെ പ്രകോപിപ്പിക്കുന്നുണ്ട് എങ്കിൽ സംശയമില്ല, മീഡിയാവൺ നേരിന്റെ പാതയിലാണ്. 

ജമാഅത്തെ ഇസ്ലാമിയോടുള്ള ഇഷ്ടം അവരുടെ ആദർശത്തിന്റെ പേരിലല്ല, അവരുടെ സാഹിത്യങ്ങൾ വായിക്കാറുമില്ല. മിഡിയവൺ എന്ന ചാനൽ നടത്തിക്കൊണ്ട് പോകുന്നു എന്ന ഒറ്റക്കാരണം മതി അവരോട് ഇഷ്ടം തോന്നാൻ.

പൂട്ടിക്കെട്ടാനുള്ള ഫാസിസ്റ്റ് ശ്രമങ്ങളെ സുപ്രീം കോടതിയിൽ നേരിട്ട്, കേന്ദ്ര സർക്കാരിന്റെ കോടാലിപ്പിടികളായ ഇന്ത്യയിലെ എല്ലാ അന്വേഷണ ഏജൻസികളെയും അതിജീവിച്ച് അഗ്നി ശുദ്ധി വരുത്തിയാണ് മീഡിയാവൺ യാത്ര തുടരുന്നത്. 

പതിമൂന്നിലേക്ക് പ്രവേശിക്കുന്ന മീഡിയാവണ്ണിന് അഭിനന്ദനങ്ങളും പിന്തുണയും.


എന്റെ മറുപടി:

മീഡിയാവണിനെ വിമർശിക്കുന്ന എല്ലാവരും മുസ്ലിം വിരോധികളല്ല. മീഡിയാവണിനെ പിന്തുണയ്ക്കുന്നവർ മാത്രമാണ് മുസ്ലിംകളുടെ നന്മ ആഗ്രഹിക്കുന്നവരെന്നും പറയുന്നത് ശരിയല്ല.

ഒരു മാധ്യമസ്ഥാപനത്തിന് പ്രവർത്തിക്കാനുള്ള അവകാശമുണ്ട്. അതുപോലെ അതിന്റെ നിലപാടുകളെ വിമർശിക്കാനുള്ള അവകാശവും മറ്റുള്ളവർക്കുണ്ട്.

ജമാഅത്തെ ഇസ്‌ലാമിയുടെ  ആശയങ്ങളും രീതിശാസ്ത്രവും നിരവധി പണ്ഡിതന്മാർ വിമർശിക്കുകയും എതിർക്കുകയും ചെയ്തിട്ടുണ്ട്. 

അതുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിയുടെ ആശയപരമായ പിഴവുകളെ ചൂണ്ടിക്കാണിക്കുന്നവർ സ്വാഭാവികമായി മുസ്ലിം വിരോധികളാകുന്നില്ല.

ഇസ്‌ലാമിക വിരുദ്ധമായ മാധ്യമരീതികളും വിമർശിക്കപ്പെടുകയും വേണം.

സത്യം വ്യക്തികളെയും സംഘടനകളെയും ആശ്രയിച്ചല്ല അറിയേണ്ടത്; ഖുർആനും സുന്നത്തും സ്വഹാബികൾൾ رضي الله عنهم വിന്റെ മനസ്സിലാക്കലും അടിസ്ഥാനമാക്കിയാണ് അറിയേണ്ടത്.

ഒരു സംഘടനയ്ക്ക് ചില നല്ല പ്രവർത്തനങ്ങൾ ഉണ്ടാകാം. അതുകൊണ്ട് അവരുടെ എല്ലാ ആശയങ്ങളും ശരിയാകണമെന്നില്ല. 

മീഡിയാവണിൽ സ്ത്രീ അവതാരകരും വാർത്താവായനക്കാരും സ്ഥിരമായി പ്രത്യക്ഷപ്പെടുന്നു. പശ്ചാത്തല സംഗീതവും മറ്റു മാധ്യമങ്ങളിൽ ഉള്ളതുപോലെ ഉപയോഗിക്കപ്പെടുന്നു. ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിൽ ഇവ ശരിയല്ല .

അതിനാൽ ഒരു സ്ഥാപനം മുസ്ലിംകളുടേതാണ് എന്ന കാരണത്താൽ അതിലുള്ള എല്ലാ കാര്യങ്ങളും ശരിയാണെന്ന് പറയാനാവില്ല.

മുസ്ലിംകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും , പുതിയ ആചാരങ്ങളും, പക്ഷപാതവും ആശയപരമായ വ്യതിയാനങ്ങളും വിമർശിക്കുന്നതും ഒരേസമയം സാധ്യമാണ്. ഇവ രണ്ടും പരസ്പര വിരുദ്ധങ്ങളല്ല.

അതിനാൽ ഒരു ചാനലിനെയോ സംഘടനയെയോ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യുന്നതല്ല മാനദണ്ഡം; ഖുർആൻ, സുന്നത്ത്, സലഫുസ്സ്വാലിഹീന്റെ മാർഗം എന്നിവയാണ് യഥാർത്ഥ മാനദണ്ഡം.


സഹോദരൻ:

ഖുർആൻ സുന്നത്ത് സല്ഫുസലിഹിങ്ങളുടെ മതൃക ഇത് അവസരത്തിന് ഓന്ത് മാറുന്നത് പോലെ മാറാൻ വേണ്ടി പറയരുത്. ഒരു ഖുർആൻ വചനം നിർവഹിക്കുമ്പോൾ അതിന്റ പക്ഷആത്തലം നോക്കണം എന്ന് പണ്ഡിതന്മാർ പറഞ്ഞത് ഓർമിക്കണം. ഇവിടെ midya one ചാനൽ രൂപീകരിക്കാൻ ഉണ്ടായ പക്ഷത്തലം നോക്കണം. 

മുസ്ലിംങ്ങളെ തീവ്രവാദി കളായി ചപ്പാകുത്തുന്ന പക്ഷആത്താലം എശ്യാനെറ്റ്. മനോരമ ചാനലും മുസ്ലിം വിരോധം കളം നിറഞ്ഞഉ ആടുന്ന സന്നർഭം. ഉദാഹരണം :കർണ്ണാട വനത്തിൽ തീവ്രവാദി പരിശീലനകേന്ദ്രം  അത്ന്റെ വിശദീകരണം മൂന്നു ദിവസം അന്തിചർച്ച. മാധ്യമം പോയി അന്വേഷിച്ചു കാട്ടിന്റെ ഉള്ളിൽ ധർഗ്ഗ ഉണ്ട്. ധർഗ്ഗ യിലേക്കുള്ള വഴി കാണിക്കാൻ മരത്തിന്റെ മുകളിൽ കൊടുത്ത എരോ മാർക്ക് വെടിവെപ്പ് പരിശീലനകേന്ദ്രം എന്നാണ് പറഞ്ഞത്. പോലീസ്ഉം പട്ടാളംവും വളഞ്ഞു എന്നാണ് പറഞ്ഞുത്.

മാധ്യമപത്രപ്രവർത്തകർ പോയി അന്വേഷിച്ചു അവിടെയുള്ള നാട്ടുകാർ പറഞ്ഞു ഇവിടെ പട്ടാളം ഒന്നും വന്നിട്ടില്ല രണ്ടു ദിവസം മുൻപ് ഒരു പോലീസ് ജീപ്പ് വന്നു പോയിരുന്നു. അതല്ല ധർഗ്ഗ നടത്തുന്നവരുടെ കൈയാൾ മുത്തയ്യ എന്ന് പറഞ്ഞആൾ ആണ്. 

ഇങ്ങനെ അവർ എസ്യനെറ്റ് ഓഫീസിൽ പോയി ഈ വാർത്ത ആരാണ് നൽകിയത് എന്ന് അന്വേഷിച്ചു അവർ അടുത്തുള്ള ഇന്റർ നെറ്റ് കാഫെയിൽ ആളെ കാണിച്ചു കൊടുത്തു. അപ്പോൾ അയാൾ ബില്ലആതിന്റെ സൈറ്റ് സേർച്ച്‌ ചെയ്യുകയായിരുന്നു. അതിന്റെ നിജസ്ഥിതി യോടും മറ്റും തർക്കിച്ചു പോരേണ്ടി വന്നു. പക്ഷെ നാട്ടിൽ ഇല്ലാകഥകൾ പാട്ടായി. 

ഇതുപോലെ വാസ്തവ വിരുദ്ധമായ പല സംഭവങ്ങളും ലൗജിഹാദ്. ഇതിനെ മറികടക്കാൻ സമൂത്തിൽ മുസ്ലിം സമൂഹത്തിനെതീരെ വരുന്ന അപവാദംങ്ങൾക്ക് സത്യം വിളിച്ചു പറയുന്ന ഇല്ലകതകൾ കള്ളം ആണ് എന്ന് കാണിച്ചു കൊടുക്കാനും നാനാജാതി വിഭാഗങ്ങൾ കാണുവാനും പറ്റിയ ഒരു ചാനൽ ഉണ്ടാകണം എന്ന് ജമയത്ത് നേതൃത്വം തീരുമാനിച്ചു. 

ഈ ആവശ്യം മുന്നിൽ വെച്ച് ആദ്യം മുസ്ലിം സമൂഹത്തിലെ എല്ലാവിഭാഗംങ്ങളിലെ ഉയർന്ന സാമ്പത്തിക ഉള്ള വരെ വിളിച്ചു കൂട്ടി പന്ധതി സമർപ്പിച്ചു അവരുടെ പിന്തുണകിട്ടിയതോടെ.ആദ്യം ജമാഅത് പ്രവർത്തകരുടെ  ചുരുങ്ങിയത് ഒരു മാസത്തെ ശമ്പളം സംഭാവന യായി വാങ്ങി. പിന്നെ എല്ലാവിഭാഗം ജനങ്ങളിൽ നിന്ന് ഷെയർ പിരിച്ചുട്ടാണ് യാഥാർഥ്യം ആയത്. 

ഇതിന്റെ ലക്ഷ്യം ഒരു ഇസ്ലാമിക ചാനൽ എന്ന രീതിയിൽ അല്ല തുടങ്ങിയത്. മുസ്ലിം സമൂഹത്തിനെ ഇല്ലാത്തതും വാസ്തവവിരുന്ധവുമായി വരുന്ന വാർത്തയുടെ സത്യാവസ്ഥ മറ്റു മതസ്ഥരും അറിയണം അവരും കാണണം. അതുമൂലം സത്യം അവരും മനസ്സിലാക്കാൻ കാരണം ആയാൽ എതിരാളികളുടെ ഇല്ലാ കഥകൾ പൊളിഞ്ഞു പോകും. 

ഉദാഹരണം. പീസ് സ്കൂൾ വിവാദം. യതീം ഖനാ. മനുഷ്യകടത്ത്. ഇതെല്ലാംമറ്റുള്ള ചാനലിൽ നിന്ന് വ്യത്യസ്ത മായി അതിന്റ സത്യം അവതരിപ്പിച്ചു മുസ്ലിം സമൂഹത്തിന്റെ ഒരു നന്മ മറ്റുള്ള സമൂഹം തിരുച്ചു അറിയാൻ കഴിഞ്ഞു. പിന്നെ ഈ പറഞ്ഞു നടക്കുന്ന സലഫികൾ വീട്ടിൽ asainet മനോരമ ചാനലും വെച്ച്ട്ടാണ് വിമർശിക്കുന്നത്. Midya one ഒരിക്കലും ഒരിടത്തും ഇസ്ലാമിക ചാനൽ എന്ന് പറഞ്ഞുട്ടില്ല. 

മുസ്ലിം മേനേജ്‍മെന്റ് എന്നെ പറഞ്ഞുട്ടുള്ളൂ എന്റെ അറിവിൽ  450ൽ പരം ചാനലുകൾ ഉണ്ട് അതിൽ ഒറ്റ മുസ്ലിം ചാനൽ മാത്രമാണ് സമൂഹത്തിലെ എല്ലാവരും കാണുന്ന ചാനൽ midya ഓൺ ആണ്.  കള്ളവർത്തകൾ പൊളിച്ചു എടുക്കി സത്യം ജനങ്ങളിൽ എത്തിച്ചു ജനങ്ങളെ നന്മകൾ ഉള്ള മനസ്സിന്റെ ഉടമകൾ ആക്കാം എന്റെ അഭിപ്രായത്തിൽ മീഡിയവൻ അതിൽ വിജയിച്ചുട്ടുണ്ട്.

എന്റെ മറുപടി:

മീഡിയ വൺ തുടങ്ങാൻ കാരണമായ പശ്ചാത്തലം നിങ്ങൾ വിശദീകരിച്ചു.

മുസ്ലിംകൾക്കെതിരായ വ്യാജപ്രചാരണങ്ങൾക്കും അനീതികൾക്കും മറുപടി പറയാൻ ഒരു മാധ്യമം ആവശ്യമായിരുന്നു എന്നതിൽ തർക്കമില്ല.

പക്ഷേ ഒരു സ്ഥാപനത്തിന്റെ രൂപീകരണലക്ഷ്യം നല്ലതാണെന്നത് മാത്രം അതിന്റെ എല്ലാ പ്രവർത്തനങ്ങളെയും ശരിയാക്കുന്നില്ല.

എന്റെ ചോദ്യം വളരെ ലളിതമാണ്:

മുസ്ലിം മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു ചാനലിൽ സ്ത്രീ അവതാരകരും വാർത്താവായനക്കാരും അന്യപുരുഷന്മാർക്ക് മുന്നിൽ അലങ്കാരത്തോടെ പ്രത്യക്ഷപ്പെടുന്നതും, സംഗീതം ഉപയോഗിക്കുന്നതും, ഇസ്‌ലാമിക മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ പല കാര്യങ്ങളും നടക്കുന്നതും നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?

"ഞങ്ങൾ ഇസ്‌ലാമിക ചാനൽ എന്ന് പറഞ്ഞിട്ടില്ല" എന്ന മറുപടി മതിയാകില്ല.

കാരണം അത് നടത്തുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. പേരിൽ തന്നെ "ഇസ്‌ലാമി" ഉണ്ട്. ജനങ്ങൾ അതിനെ മുസ്ലിം നേതൃത്വത്തിന്റെ പ്രതിനിധിയായി കാണുകയും ചെയ്യുന്നു.

അപ്പോൾ ചോദ്യം ഇതാണ്:

ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന ഒരു പ്രസ്ഥാനത്തിന്, ഇസ്‌ലാം അനുവദിക്കാത്ത കാര്യങ്ങൾ സ്വന്തം മാധ്യമത്തിൽ പ്രോത്സാഹിപ്പിക്കാൻ പറ്റുമോ?

അതുപോലെ, സത്യം പറയുക എന്നത് നല്ല കാര്യമാണ്. എന്നാൽ സത്യം പറയാൻ ഹറാമായ മാർഗം സ്വീകരിക്കാമോ?

ഒരു മാധ്യമം ചില വിഷയങ്ങളിൽ മുസ്ലിംകൾക്ക് അനുകൂലമായി വാർത്ത നൽകിയിട്ടുണ്ടെങ്കിൽ പോലും, അതുകൊണ്ട് അതിലുള്ള തെറ്റുകൾ വിമർശിക്കരുത് എന്നർത്ഥമില്ല.

നല്ലത് നല്ലതെന്നും തെറ്റ് തെറ്റെന്നും പറയുക എന്നതാണ് ഖുർആനും സുന്നത്തും പഠിപ്പിച്ച നീതി.

അതുകൊണ്ട് മീഡിയ വൺ രൂപീകരണത്തിന്റെ ചരിത്രമല്ല ഇപ്പോഴത്തെ ചർച്ച.

ചോദ്യം ഇതാണ്:

സ്ത്രീകളുടെ അവതരണവും, സംഗീതവും, മറ്റു ശരീഅത്ത് വിരുദ്ധ കാര്യങ്ങളും മുസ്ലിം മാനേജ്മെന്റിന്റെ പേരിൽ ന്യായീകരിക്കാമോ?

പിന്നെ സഹോദരൻ പ്രതികരിച്ചിട്ടില്ല.

ഡോ:കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.