വിവാഹസദസ്സിൽ സംഗീതം - എന്ത് ചെയ്യും?

വിവാഹസദസ്സിൽ സംഗീതം - എന്ത് ചെയ്യും?

നബി صلى الله عليه وسلم പറഞ്ഞു :

ആരെങ്കിലും ഒരു തിന്മ കണ്ടാൽ അവൻ അത് കൈകൊണ്ട് മാറ്റട്ടെ, കൈകൊണ്ട് മാറ്റാൻ സാധിക്കുന്നില്ലെങ്കിൽ, അവൻ അത് നാവുകൊണ്ട് മാറ്റാൻ ശ്രമിക്കട്ടെ , ഇനി നാവുകൊണ്ടും സാധിച്ചീട്ടില്ലെങ്കിൽ
അവന്റെ ഹൃദയം കൊണ്ട് അവൻ അത് ചെയ്യണം . ഇത് ഈമാനിന്റെ ഏറ്റവും ദുർബലതയാണ്.

ഹൃദയം കൊണ്ട് എന്ന് പറഞ്ഞാൽ ഒരു ഉദാഹരണം പറയുകയാണെങ്കിൽ നമ്മൾ ഒരു കല്യാണ സദസ്സിൽ പോയാൽ നമുക്ക് അവിടെ അധികാരം ഉണ്ടെങ്കിൽ മാത്രം നമുക്ക് എന്ത് ചെയ്യാം,  അവിടെ സംഗീതം ഉണ്ടെങ്കിൽ അത് നിർത്താൻ പറയാം. ഇതാണ് ഹദീസിൽ പറഞ്ഞ കൈകൊണ്ട് മാറ്റട്ടെ.

ഇനി നമുക്ക് അവിടെ അധികാരം ഇല്ലാത്ത വീടാണ് അതെങ്കിൽ നമ്മുടെ വീടല്ല വേറൊരു വീടാണ്, മറ്റൊരു ഹാളാണ്, അവിടെ നമുക്ക് അധികാരമില്ല, അങ്ങനെയാണെങ്കിൽ നമ്മൾ നാവുകൊണ്ട് മാറ്റാൻ ശ്രമിക്കണം. അഥവാ അവർക്ക് സംഗീതം ഹറാമാണെന്ന് നമ്മൾ
ആയത്തും ഹദീസും തെളിവുകൾ നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം.

ഇനി ഒരാൾക്ക് നാവുകൊണ്ടും പറയാൻ സാധിച്ചിട്ടില്ലെങ്കിൽ അവന് പ്രബോധനം ചെയ്യാൻ കഴിയുന്നില്ല,
അപ്പോൾ അവൻ ഹൃദയം കൊണ്ട്, അതിനർഥം അവൻ ആ സദസ്സിൽ ഇരിക്കരുത്. ആ സദസ്സിൽ നിന്ന് പോകണം . 

അത് നല്ല രീതിയിൽ പോകണം, അവിടെ കാണേണ്ട ആളുകളെ കണ്ട് സലാം പറഞ്ഞതിന് ശേഷം.

ഇത് ഏറ്റവും ദുർബലമായ ഈമാനിന്റെ അവസ്ഥയാണ് കാരണം അവൻ പ്രബോധനം ചെയ്തിട്ടില്ല എന്നുള്ളത്.

പ്രബോധനം ചെയ്തിട്ട് അവർ അംഗീകരിച്ചിട്ടില്ലെങ്കിൽ  അവൻ ആ സദസ്സിൽ നിന്ന് പോകണം . അംഗീകരിച്ചാൽ അൽ ഹംദുലില്ലാഹ്. സംഗീതം ഒഴിവാക്കും. പങ്കെടുക്കാം

ഭക്ഷണ ഹാളിൽ സംഗീതം കേൾക്കാത്ത സാഹചര്യമാണെങ്കിൽ, ഹാളിന് പുറത്ത് കാണേണ്ടവരെ കണ്ട്, സലാം പറയുകയും, തുടർന്ന് നേരെ ഭക്ഷണം കഴിക്കാൻ പോകുകയും, കഴിഞ്ഞാൽ ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങുകയും ചെയ്യുക.

വിവാഹ സദസ്സിൽ സംഗീതമുണ്ടെന്ന് ആദ്യമേ അറിയുന്നുവെങ്കിൽ, ഭക്ഷണ ഹാളിലും  കേൾക്കുമെങ്കിൽ,  ഒരു ദിവസം മുമ്പ് പോയി ബന്ധം നല്ല രീതിയിൽ നിലനിർത്തുകയും സംഗീതത്തിന്റെ നിഷിദ്ധതയെ കുറിച്ച് അവരെ ബോധവൽക്കരിക്കുകയും ചെയ്യുക.

എതിർപ്പുണ്ടെങ്കിൽ, വിവാഹ ദിവസത്തിൽ പങ്കെടുക്കാൻ പ്രയാസമുണ്ടാകുമെന്ന് നല്ല രീതിയിൽ അവരെ അറിയിക്കുക.

മുസ്ലിംകൾ എന്ന നിലയിൽ, അല്ലാഹുവിനെയും, റസൂൽ صلى الله عليه وسلم യേയും  അനുസരിക്കൽ പരലോക വിജയത്തിനായി നിർബന്ധമാണെന്ന് സ്നേഹപൂർവ്വം നല്ല രീതിയിൽ മനസ്സിലാക്കിക്കൊടുക്കുക. 

അതോടൊപ്പം, വധു അല്ലെങ്കിൽ വരന്,  വീട്ടിൽ ആരുടേതാണ് വിവാഹം, അവർക്ക് നല്ലൊരു സമ്മാനം നൽകുക إن شاء الله.

അവർക്കെല്ലാവർക്കും ദുആ ചെയ്യുക.

ഡോ: കെ. മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.