ഇസ്ലാം തിരിച്ചു വരുന്നു. മുസ്ലിംകളും അവർക്ക് അല്ലാഹു നൽകിയ വിജയത്തിന്റെയും ആധിപത്യത്തിന്റെയും വാഗ്ദാനത്തിന്റെ സാക്ഷാത്കാരം.

ഇസ്ലാം തിരിച്ചു വരുന്നു.
മുസ്ലിംകളും അവർക്ക് അല്ലാഹു നൽകിയ വിജയത്തിന്റെയും ആധിപത്യത്തിന്റെയും വാഗ്ദാനത്തിന്റെ സാക്ഷാത്കാരം.

പ്രഗത്ഭ പണ്ഡിതനായ ഷെയ്ഖ് ഡോ. അബ്ദുല്ലാഹ് ബിൻ സൽഫീഖ് അൽ-ഖാസിമി അദ്-ദഫീരി حفظه الله എഴുതുന്നു:

(المسلمون وتحقيق وعد الله لهم بالنصر والتمكين)
الحمدلله رب العالمين والصلاة والسلام على رسول الله وعلى آله وصحبه أجمعين وبعد:
فإن أسرع الأمم زوالاً هم أهل الشرك والكفر والإلحاد
فقد ذهبت دولة فارس عباد النار بأيدي الروم وجعل الله زوالهم بشارة وفرحا لأهل الإيمان
وذهبت الشيوعية وأجنحتها في العالم العربي
وزالت البعثية في العراق
وزالت البعثية النصيريةفي سوريا
وزالت الاشتراكية في ليبيا وزالت القومية العربية وتجمعها على العروبة باستقصاء الإسلام والاعتصام به  والاجتماع مع كل عربي ولو كان كافرا أو ملحداأو زنديقاً.
واليوم بدايات زوال إيران وتضعضع أجنحتها(الحوثية في اليمن وحزب الشيطان في لبنان)
وذلك لانتشار الشرك والإلحاد في أمها إيران فالبدع بريد الكفر فالتشيع بدعة مغلظة تؤدي إلى الكفر والإلحاد
وهذه سنة الله في عباده حتى نزول عيسى بن مريم عليه السلام
وفي هذه المدة هناك طائفة منصورة باقية منصورة لايضرهم من خذلهم أو خالفهم
ويكتمل نصرها وتمكينها بنزول عيسى عليه السلام
والتمكين في الأرض مكفول
 لأهل التوحيد والسنة شرعاً وقدراً كما قال الله في كتابه(وعد الله الذين آمنوا منكم وعملوا الصالحات ليستخلفنهم في الأرض كما استخلف الذين من قبلهم وليمكنن لهم دينهم الذي ارتضى لهم وليبدلنهم من بعد خوفهم أمنا يعبدونني لايشركون بي شيئا)
فجعل الله التمكين واستبدال الخوف أمنا مشروط بشرطين:
الأول ؛تحقيق الإيمان ويشمل التوحيد والاعتقاد الصحيح المبني على الكتاب والسنة وماكان عليه سلفنا. الصالح من الصحابة والتابعين وأئمة الإسلام أهل القرون الأولى المفضلة.
الثاني؛ اتباع السنة وهو في قوله وعملوا الصالحات،والعمل الصالح ماكان خالصاً لله صوابا على شريعة رسول الله
فليستبشر أهل السنة بهذا الوعد الحق
والعاقبة للتقوى
(إنه من يتق ويصبر فإن الله لايضيع أجر المحسنين)
فعلى المسلمين أن يسعوا لمرضاة الله عز وجل
وليحققوا التوحيد الخالص  وتحكيم الكتاب والسنة في أمور حياتهم كلها وليعظموا  شعائر الله ويؤدوا الفرائض والواجبات 
وليتجنبوا الشركيات كلها والكفريات 
والبدع والشبهات وأخطرها بدعة التصوف والتشيع وأفكار الخوارج والجماعات الحزبية.وأن يتجنبوا الفواحش والمنكرات ماظهر منها ومابطن وجميع الشهوات المحرمة .
 فهكذا يكون نصر الله قال تعالى (إن تنصروا الله ينصركم)
نسأل الله أن يرد المسلمين إلى دينهم ردا جميلا وأن ينصرهم على أنفسهم والشيطان ليحقق الله لهم النصر على عدوهم
وصلى الله وسلم على نبينا محمد وآله وصحبه أجمعين
وكتبه  .د.عبدالله بن صلفيق القاسمي الظفيري

സർവ്വ സ്തുതിയും സർവ്വ ലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിനാണ്. അല്ലാഹുവിന്റെ ദൂതനിലും അദ്ദേഹത്തിന്റെ കുടുംബത്തിലും എല്ലാ സ്വഹാബികളിലും അല്ലാഹുവിന്റെ സമാധാനവും അനുഗ്രഹവും ഉണ്ടായിരിക്കട്ടെ. തുടർന്ന്:

നിശ്ചയമായും ഏറ്റവും വേഗത്തിൽ തകർന്നടിഞ്ഞ് ഇല്ലാതാകുന്ന സമൂഹങ്ങൾ ശിർക്കിന്റെയും കുഫ്റിന്റെയും നിരീശ്വരവാദത്തിന്റെയും ആളുകളാണ്.

അഗ്നിയെ ആരാധിച്ചിരുന്ന പേർഷ്യൻ സാമ്രാജ്യം റോമാക്കാരുടെ കൈകളാൽ പരാജയപ്പെട്ടു. അല്ലാഹു അവരുടെ പതനത്തെ വിശ്വാസികളുടെ സന്തോഷത്തിന്റെയും സന്തോഷ വാർത്തയുടെയും കാരണമാക്കി.

അതുപോലെ അറബ് ലോകത്തിലെ കമ്മ്യൂണിസവും അതിന്റെ വിവിധ ശാഖകളും പരാജയപ്പെട്ടു. 

ഇറാഖിലെ ബാഥിസവും അവസാനിച്ചു.

സിറിയയിലെ നുസൈരി ബാഥിസ്റ്റ് ഭരണകൂടം വീണു. 

ലിബിയയിലെ സോഷ്യലിസം അപ്രത്യക്ഷമായി. 

ഇസ്ലാമിനെയും അതിന്റെ അനുയായികളെയും അവഗണിച്ച്, മുസ്ലിമോ കാഫിറോ നിരീശ്വരവാദിയോ ബിദ്അത്തകാരനോ ആയാലും , എല്ലാ അറബികളെയും വെറും അറബ് ദേശീയതയുടെ അടിസ്ഥാനത്തിൽ ഒന്നിപ്പിക്കാൻ ആഹ്വാനം ചെയ്തിരുന്ന അറബ് ദേശീയതയും ക്ഷയിച്ചു.

ഇന്ന് നാം ഇറാന്റെ തകർച്ചയുടെ ആരംഭവും , അതിന്റെ അനുബന്ധ ശക്തികളുടെ ദൗർബല്യവും കാണുകയാണ്. യമനിലെ ഹൂത്തി പ്രസ്ഥാനവും ലെബനനിലെ ഹിസ്ബുശ്ശൈതാനും അതിൽപ്പെടുന്നു.

ഇത് ഇറാനിൽ തന്നെ വ്യാപകമായി നിലനിൽക്കുന്ന ശിർക്കിന്റെയും നിരീശ്വരവാദത്തിന്റെയും ഫലമാണ്. കാരണം ബിദ്അത്തുകൾ കുഫ്റിലേക്കുള്ള വഴിയാണ്. ശിയാ ആശയധാര ഗുരുതരമായ ഒരു ബിദ്അത്താണ്; അത് കുഫ്റിലേക്കും നിരീശ്വരവാദത്തിലേക്കും നയിക്കുന്നു.

ഈസാ ഇബ്‌നു മർയം عليه السلام ഇറങ്ങിവരുന്നതുവരെ അല്ലാഹുവിന്റെ അടിയാന്മാരിൽ നടപ്പാകുന്ന സ്ഥിരമായ രീതിയാണിത്.

ഈ കാലഘട്ടത്തിൽ ഒരു വിജയിയായ വിഭാഗം നിലനിൽക്കും. അവരെ കൈവിടുന്നവരോ എതിർക്കുന്നവരോ അവർക്കു ദോഷം ചെയ്യുകയില്ല.

ഈസാ عليه السلام ഇറങ്ങിവരുന്നതോടുകൂടി അവരുടെ വിജയവും അധികാരവും പൂർണ്ണമാകും.

ഭൂമിയിലെ അധികാരവും സ്ഥാപിതത്വവും, തൗഹീദിന്റെയും സുന്നത്തിന്റെയും ആളുകൾക്കായി അല്ലാഹു ശരീഅത്തിലും വിധിയിലും ഉറപ്പുനൽകിയിരിക്കുന്നു.

അല്ലാഹു പറയുന്നു:

“നിങ്ങളിൽ നിന്ന് വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക്, അവർക്ക് മുമ്പുള്ളവർക്ക് അധികാരം നൽകിയതുപോലെ അവർക്കും ഭൂമിയിൽ അധികാരം നൽകുമെന്നും, അവർക്കുവേണ്ടി അവൻ തിരഞ്ഞെടുത്ത മതത്തെ അവർക്കായി സ്ഥിരപ്പെടുത്തുമെന്നും, അവരുടെ ഭയാവസ്ഥയെ സുരക്ഷിതാവസ്ഥയാക്കി മാറ്റുമെന്നും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവർ എന്നെ മാത്രം ആരാധിക്കുകയും എന്നോട് യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യും.”

(സൂറത്ത് അന്നൂർ: 55).

അതിനാൽ അല്ലാഹു ഈ അധികാരവും ഭയത്തെ സുരക്ഷിതത്വമാക്കി മാറ്റുന്നതും രണ്ട് നിബന്ധനകളോട് ബന്ധപ്പെടുത്തിയിരിക്കുന്നു:

ഒന്നാമത്തെ നിബന്ധന: 

യഥാർത്ഥ വിശ്വാസത്തിൻ്റെ സാക്ഷാത്കാരമാണ്. അതിൽ തൗഹീദും, ഖുർആൻ, സുന്നത്ത്, സ്വഹാബിമാർ, താബിഉകൾ, ശ്രേഷ്ഠരായ ആദ്യകാല ഇമാമുമാർ എന്നിവരുടെ മാർഗത്തിൽ അധിഷ്ഠിതമായ ശരിയായ വിശ്വാസവും ഉൾപ്പെടുന്നു.

രണ്ടാമത്തെ നിബന്ധന:

സുന്നത്തിനോടുള്ള പൂർണ്ണമായ അനുസരണമാണ്. അല്ലാഹുവിന്റെ വചനമായ “സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ” എന്നതിന് ഇതാണ് ഉദ്ദേശ്യം.

സൽകർമ്മം എന്നത് അല്ലാഹുവിന് വേണ്ടി ആത്മാർത്ഥതയോടെ ചെയ്യപ്പെടുന്നതും അല്ലാഹുവിന്റെ ദൂതന്റെ ശരീഅത്തിന് അനുസൃതമായതുമാണ്.

അതിനാൽ സുന്നത്തിന്റെ ആളുകൾ ഈ സത്യവാഗ്ദാനത്തിൽ സന്തോഷിക്കട്ടെ. നല്ല അന്ത്യം തഖ്‌വയുള്ളവർക്കാണ്.

“നിശ്ചയമായും ആരെങ്കിലും അല്ലാഹുവിനെ സൂക്ഷിക്കുകയും , ക്ഷമ പാലിക്കുകയും ചെയ്താൽ, നന്മ ചെയ്യുന്നവരുടെ പ്രതിഫലം അല്ലാഹു നഷ്‌ടപ്പെടുത്തുകയില്ല.”

അതിനാൽ മുസ്ലിംകൾ അല്ലാഹുവിന്റെ പ്രീതി നേടാൻ പരിശ്രമിക്കണം. അവർ ശുദ്ധമായ തൗഹീദ് യാഥാർത്ഥ്യമാക്കുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഖുർആനെയും സുന്നത്തിനെയും വിധിനിർണയത്തിന്റെ അടിസ്ഥാനമാക്കുകയും വേണം.

അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുകയും നിർബന്ധ കർമ്മങ്ങൾ നിർവഹിക്കുകയും വേണം. 

എല്ലാ തരത്തിലുള്ള ശിർക്കിൽ നിന്നും കുഫ്റിൽ നിന്നും ബിദ്അത്തുകളിൽ നിന്നും സംശയങ്ങളിൽ നിന്നും അവർ അകന്നുനിൽക്കണം.

ഇവയിൽ ഏറ്റവും അപകടകരമായവ സൂഫിസത്തിന്റെ ബിദ്അത്തുകൾ, ശിയാ ആശയധാര, ഖവാരിജുകളുടെ ചിന്താധാരകൾ, കക്ഷിപരമായ പ്രസ്ഥാനങ്ങൾ എന്നിവയാണ്.

തുറന്നതും രഹസ്യവുമായ എല്ലാ അനാചാരങ്ങളിൽ നിന്നും തിന്മകളിൽ നിന്നും എല്ലാ നിഷിദ്ധമായ ആഗ്രഹങ്ങളിൽ നിന്നും അവർ വിട്ടുനിൽക്കണം.

ഇങ്ങനെയാണ് അല്ലാഹുവിന്റെ സഹായം ലഭിക്കുന്നത്. 

അല്ലാഹു പറയുന്നു:

“നിങ്ങൾ അല്ലാഹുവിന്റെ മതത്തെ സഹായിച്ചാൽ, അവൻ നിങ്ങളെ സഹായിക്കും.”

അല്ലാഹു മുസ്ലിംകളെ മനോഹരമായ രീതിയിൽ അവരുടെ മതത്തിലേക്ക് തിരികെ കൊണ്ടുവരട്ടെ. അവരുടെ സ്വന്തം ആത്മാവിനും ശൈത്വാനിനുമെതിരെ അവരെ വിജയികളാക്കട്ടെ. അങ്ങനെ അവൻ അവരുടെ ശത്രുക്കൾക്കെതിരെയും അവർക്കു വിജയം നൽകട്ടെ.

നമ്മുടെ പ്രവാചകനായ മുഹമ്മദ് നബിയിലും അദ്ദേഹത്തിന്റെ കുടുംബത്തിലും എല്ലാ സ്വഹാബികളിലും അല്ലാഹുവിന്റെ സമാധാനവും അനുഗ്രഹവും ഉണ്ടാകട്ടെ.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.