വ്യാപാരസാധനങ്ങളുടെയും ആസ്തികളുടെയും സകാത്ത്
വ്യാപാരസാധനങ്ങളുടെയും ആസ്തികളുടെയും സകാത്ത്
ഷെയ്ഖ് ഉസൈമീൻ رحمه الله :
ഷെയ്ഖിന്റെ അറബി വചനങ്ങൾ മലയാള പരിഭാഷയുടെ താഴെ വായിക്കാം.
വ്യാപാരത്തിനും ലാഭം നേടുന്നതിനുമായി ഒരാൾ തയ്യാറാക്കി വെച്ചിരിക്കുന്ന എല്ലാ വസ്തുക്കളിലും സകാത്ത് നിർബന്ധമാണ്.
ഭൂമി, ഫർണിച്ചർ, കന്നുകാലികൾ, വാഹനങ്ങൾ, യന്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, തുണിത്തരങ്ങൾ തുടങ്ങി വ്യാപാരത്തിനായി കരുതിവെച്ചിരിക്കുന്ന ഏതൊരു വസ്തുവും ഇതിൽ ഉൾപ്പെടും.
ഇത്തരം വ്യാപാരസാധനങ്ങളിൽ ഒരു വർഷം (ഹൗൽ) പൂർത്തിയാകുമ്പോൾ അവയുടെ അന്നത്തെ വിപണിവിലയുടെ നാല്പതിൽ ഒരു ഭാഗം (2.5%) സകാത്തായി നൽകണം.
ഒരു വ്യാപാരി സകാത്തിന്റെ വർഷം പൂർത്തിയാകുമ്പോൾ തന്റെ കൈവശമുള്ള സാധനങ്ങളുടെ മൂല്യം കണക്കാക്കി അതിന്റെ 2.5% നൽകണം. ആ മൂല്യം വാങ്ങിയ വിലയ്ക്ക് തുല്യമോ, അതിൽ കുറവോ, അതിൽ കൂടുതലോ ആയാലും അതാണ് പരിഗണിക്കേണ്ടത്.
ഉദാഹരണത്തിന്:
- ഒരാൾ 1000 റിയാലിന് ഒരു സാധനം വാങ്ങി.
- ഒരു വർഷം പൂർത്തിയാകുമ്പോൾ അതിന്റെ വില 2000 റിയാൽ ആയി.
അപ്പോൾ 2000 റിയാലിന്റെ സകാത്ത് നൽകണം.
മറിച്ച്:
- ഒരു വർഷം പൂർത്തിയാകുമ്പോൾ അതിന്റെ വില 500 റിയാൽ മാത്രമാണെങ്കിൽ,
500 റിയാലിന്റെ അടിസ്ഥാനത്തിൽ മാത്രം സകാത്ത് നൽകണം.
അതിന്റെ വില കൂടിയോ കുറഞ്ഞോ എന്ന് ഉറപ്പില്ലെങ്കിൽ, ആദ്യം വാങ്ങിയ വില തന്നെയാണ് അടിസ്ഥാനമാക്കേണ്ടത്. കാരണം വർദ്ധനവും കുറവും സംശയാസ്പദമാണ്; സംശയമുള്ള കാര്യത്തിൽ ഉറപ്പുള്ള കാര്യത്തിലേക്കാണ് മടങ്ങേണ്ടത്.
പണത്തിൽ ഒരു വർഷം പൂർത്തിയാകുന്നതുവരെ സകാത്ത് നിർബന്ധമല്ല. ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് ആ പണം ചെലവാകുകയോ നശിക്കുകയോ നിസാബിൽ താഴെയാകുകയോ ചെയ്താൽ സകാത്തില്ല.
ഒരു വ്യക്തി വർഷം പൂർത്തിയാകുന്നതിന് മുമ്പ് മരണപ്പെട്ടാൽ, ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുണ്ടായിരുന്നാലും, അവനിൽ സകാത്ത് നിർബന്ധമല്ല. മരണശേഷം അവന്റെ അവകാശികൾക്ക് ലഭിച്ച സമ്പത്തിൽ അവരുടെ കൈവശം ഒരു വർഷം പൂർത്തിയാകുകയും സകാത്തിന്റെ നിബന്ധനകൾ നിറവേറുകയും ചെയ്താൽ മാത്രമേ സകാത്ത് നിർബന്ധമാകൂ.
ഒരു വ്യാപാരസാധനം വിറ്റ് മറ്റൊന്ന് വാങ്ങിയാലും ആദ്യത്തെ സാധനത്തിന്റെ വർഷക്കണക്കാണ് പരിഗണിക്കേണ്ടത്.
ഉദാഹരണത്തിന്:
- 1000 റിയാലിന് ഒരു സാധനം വാങ്ങി.
- ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് അത് വിറ്റു.
- അതിന്റെ പണം ഉപയോഗിച്ച് മറ്റൊരു വ്യാപാരസാധനം വാങ്ങി.
അപ്പോൾ ആദ്യത്തെ സാധനം വാങ്ങിയതുമുതൽ ഒരു വർഷം പൂർത്തിയാകുമ്പോൾ രണ്ടാമത്തെ സാധനത്തിനും സകാത്ത് നൽകണം. കാരണം വ്യാപാരസാധനങ്ങൾ പരസ്പരം ഒന്നിന് പകരം മറ്റൊന്നായി കണക്കാക്കപ്പെടുന്നു.
ഒരു വ്യക്തിക്ക് മാസശമ്പളം പോലെയുള്ള വരുമാനം കുറുകെ കുറുകെ ലഭിക്കുന്നുവെങ്കിൽ, ഓരോ തുകയും ലഭിച്ചതിന് ശേഷം ഒരു വർഷം പൂർത്തിയാകാതെ അതിൽ സകാത്ത് നിർബന്ധമല്ല.
അവൻ ഓരോ മാസവും ലഭിക്കുന്ന ശമ്പളം അതേ മാസം ചെലവഴിച്ചുകളയുന്നുവെങ്കിൽ, ആ ശമ്പളത്തിൽ സകാത്തില്ല. കാരണം അത് അവന്റെ കൈവശം ശേഷിക്കുന്നില്ല.
എന്നാൽ അവന് മറ്റ് സമ്പത്തുകൾ ഉണ്ടെങ്കിൽ അവയുടെ സകാത്ത് നൽകണം.
ശമ്പളത്തിന്റെ മുഴുവൻ തുകയും ചെലവഴിക്കാതെ കുറച്ച് ശേഷിപ്പിക്കുന്നുണ്ടെങ്കിൽ, ഒരു വർഷം പൂർത്തിയാകുമ്പോൾ കൈവശമുള്ള തുകയുടെ സകാത്ത് നൽകണം. എല്ലാത്തിന്റെയും സകാത്ത് ഒരുമിച്ച് നൽകുന്നതാണ് കൂടുതൽ എളുപ്പവും ഉത്തമവും. ഒരു വർഷം പൂർത്തിയാകാത്ത ഭാഗത്തിന്റെ സകാത്ത് മുൻകൂറായി നൽകിയതായിരിക്കും അത്.
ഒരു വ്യക്തിക്ക് താമസിക്കാൻ ഉപയോഗിക്കുന്ന വീട്, യാത്രയ്ക്കായി ഉപയോഗിക്കുന്ന വാഹനം, കൃഷിക്കുള്ള യന്ത്രം, അല്ലെങ്കിൽ വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടങ്ങൾ എന്നിവയുണ്ടെങ്കിൽ അവയിൽ സകാത്തില്ല.
എന്നാൽ അവയിൽ നിന്ന് ലഭിക്കുന്ന വാടക വരുമാനത്തിൽ സകാത്തുണ്ട്.
അതുപോലെ ഒരാൾ സ്വന്തമായി താമസിക്കാൻ ഒരു വീട് പണിയാനോ, വാടകയ്ക്ക് നൽകാനോ വേണ്ടി ഭൂമി വാങ്ങിയിട്ടുണ്ടെങ്കിൽ, ആ ഭൂമിയിൽ സകാത്തില്ല.
അത് പോലെ "ആവശ്യം വന്നാൽ വിൽക്കും, അല്ലെങ്കിൽ വെച്ചേക്കും" എന്ന ഉദ്ദേശ്യത്തോടെ ഭൂമി സൂക്ഷിച്ചിരിക്കുന്നുവെങ്കിൽ അതിലും സകാത്തില്ല.
അതു പോലെ "വിൽക്കണോ വേണ്ടയോ" എന്ന സംശയാവസ്ഥയിൽ ഭൂമി കൈവശം വെച്ചിരിക്കുന്നുവെങ്കിൽ അതിലും സകാത്തില്ല.
അതുപോലെ തന്നെ, ഒരാൾക്ക് ഒരു ആസ്തി ഉണ്ടായിരിക്കുകയും പിന്നീട് അതിന്റെ ആവശ്യം അവസാനിക്കുകയും ചെയ്തതിനാൽ അത് വിൽപ്പനയ്ക്ക് വെക്കുകയും ചെയ്താൽ അതിലും സകാത്തില്ല.
കാരണം അത് വ്യാപാരത്തിനായി വാങ്ങിയ വ്യാപാരസാധനം (عروض التجارة) അല്ല. മറിച്ച് ആവശ്യകത അവസാനിച്ച ശേഷം വിൽക്കാൻ തീരുമാനിച്ച വ്യക്തിഗത ആസ്തിയാണ്.
(كتاب دروس للشيخ العثيمين
فريضة الزكاة في الإسلام الأموال التي تجب فيها الزكاة وأنصبتها )
ചോദ്യം (117): ഷെയ്ഖ് ഉസൈമീൻ رحمه الله യോട്:
ഷെയ്ഖേ, ആളുകൾ വ്യാപാരത്തിനായി വാങ്ങിയ ചില ഭൂമികൾ ഇന്ന് വില കുറഞ്ഞതിനാൽ അവരുടെ കൈകളിൽ കിടന്ന് പോയിരിക്കുന്നു. അവർ അതിന് ഉയർന്ന വില കണക്കാക്കുന്നുണ്ടെങ്കിലും യഥാർത്ഥ വിപണിവില വളരെ കുറവാണ്. അത്തരം ഭൂമികളുടെ സകാത്ത് എങ്ങനെ കണക്കാക്കണം?
ഉത്തരം :
സാധാരണയായി ആളുകൾ ലാഭം പ്രതീക്ഷിച്ച് വാങ്ങുന്ന ഭൂമികൾ വ്യാപാരസാധനങ്ങൾ (عروض التجارة) ആണെന്ന് കണക്കാക്കപ്പെടുന്നു. വ്യാപാരസാധനങ്ങൾ സകാത്തിന്റെ വർഷം പൂർത്തിയാകുമ്പോൾ അന്നത്തെ വിപണിവില അനുസരിച്ച് മൂല്യനിർണയം ചെയ്യണം. തുടർന്ന് അതിന്റെ നാല്പതിൽ ഒരു ഭാഗം (2.5%) സകാത്തായി നൽകണം.
കാരണം പരിഗണിക്കേണ്ടത് വാങ്ങിയ വിലയല്ല, സകാത്ത് നിർബന്ധമാകുന്ന സമയത്തെ മൂല്യമാണ്.
ഉദാഹരണത്തിന്:
ഒരാൾ ഒരു ഭൂമി 1 ലക്ഷം രൂപയ്ക്ക് വാങ്ങി.
ഒരു വർഷം കഴിഞ്ഞപ്പോൾ അതിന്റെ വില 2 ലക്ഷം രൂപയായി.
അപ്പോൾ 2 ലക്ഷം രൂപയുടെ അടിസ്ഥാനത്തിൽ സകാത്ത് നൽകണം.
മറിച്ച്:
1 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമി,
ഒരു വർഷം കഴിഞ്ഞപ്പോൾ 50,000 രൂപ മാത്രമേ വിലയുള്ളൂ എങ്കിൽ,
50,000 രൂപയുടെ അടിസ്ഥാനത്തിൽ മാത്രം സകാത്ത് നൽകണം.
കാരണം പരിഗണിക്കേണ്ടത് സകാത്ത് നിർബന്ധമാകുന്ന സമയത്തെ മൂല്യമാണ്.
ഒരാൾക്ക് അതിന്റെ വില കൂടിയോ കുറഞ്ഞോ അതേപോലെ തന്നെയോ എന്ന് ഉറപ്പില്ലെങ്കിൽ, അടിസ്ഥാന തത്വമനുസരിച്ച് വർദ്ധനവോ കുറവോ ഉണ്ടായിട്ടില്ലെന്ന് കണക്കാക്കി, വാങ്ങിയ വില തന്നെ മൂല്യമായി കണക്കാക്കാം.
എന്നാൽ ഇന്ന് പലർക്കും ഒരു പ്രശ്നമുണ്ട്. അവരുടെ കൈവശമുള്ള ചില ഭൂമികൾ കച്ചവടമാകാതെ കിടക്കുകയാണ് (كسدت). അവയ്ക്ക് പ്രായോഗികമായി വിലയില്ലാതായിരിക്കുന്നു. അവർ വിൽപ്പനയ്ക്ക് വെച്ചിട്ടും വാങ്ങാൻ ആരെയും കിട്ടുന്നില്ല. അത്തരം ഭൂമികളുടെ സകാത്ത് എങ്ങനെ നൽകണം?
ഞങ്ങൾ പറയുന്നത്:
മറ്റേതെങ്കിലും സ്വത്തുക്കളോ പണമോ അവന്റെ കൈവശമുണ്ടെങ്കിൽ, അതിൽ നിന്ന് ഈ ഭൂമിയുടെ സകാത്ത് നൽകണം.
എന്നാൽ ഈ കച്ചവടമാകാത്ത ഭൂമി മാത്രമാണ് അവന്റെ കൈവശമുള്ളതെങ്കിൽ, അതിന്റെ നാല്പതിൽ ഒരു ഭാഗം ഭൂമിയിൽ നിന്ന് തന്നെ ദരിദ്രർക്ക് നൽകാം; അങ്ങനെ നൽകിയ ഭൂമി അവർക്ക് പ്രയോജനപ്പെടുന്ന സ്ഥലത്താണെങ്കിൽ.
അത് സാധ്യമല്ലെങ്കിൽ, ഓരോ വർഷവും സകാത്ത് നിർബന്ധമാകുന്ന സമയത്തെ അതിന്റെ മൂല്യം രേഖപ്പെടുത്തി വയ്ക്കണം. പിന്നീട് ഭൂമി വിറ്റഴിയുമ്പോൾ ആ സകാത്ത് നൽകണം.
ഇത്തരം ഭൂമികളെ, പണം തിരികെ നൽകാൻ കഴിയാത്ത ഒരു ദരിദ്രന്റെ മേലുള്ള കടത്തോട് ഉപമിക്കാം. അത്തരം കടത്തിന്, കടം തിരികെ ലഭിക്കുന്നതുവരെ സകാത്ത് നിർബന്ധമല്ല.
ശരിയായ അഭിപ്രായം അനുസരിച്ച്, ഒരു ദരിദ്രനും കടം തിരിച്ചടയ്ക്കാൻ കഴിയാത്തവനുമായ വ്യക്തിയിൽ നിന്ന് പിന്നീട് കടം ലഭിച്ചാൽ, ആ കടം പല വർഷങ്ങളായി കുടിശ്ശികയായിരുന്നാലും ഒരു വർഷത്തിന്റെ സകാത്ത് മാത്രം നൽകുന്നതാണ്.
അതിനാൽ വാങ്ങാൻ ആരുമില്ലാതെ കച്ചവടമാകാതെ കിടക്കുന്ന ഇത്തരം ഭൂമികളെക്കുറിച്ചും പറയാം:
അവ വിറ്റഴിയുന്ന വർഷത്തിനായി മാത്രം ഒരു വർഷത്തിന്റെ സകാത്ത് നൽകിയാൽ മതിയെന്ന് പറയാവുന്നതാണ്.
എന്നാൽ കൂടുതൽ സുരക്ഷിതവും മുൻകരുതലുള്ളതുമായ നിലപാട്:
ഭൂമി വിറ്റഴിയുമ്പോൾ കഴിഞ്ഞ എല്ലാ വർഷങ്ങളുടെയും സകാത്ത് നൽകുക എന്നതാണ്.
കാരണം, ഭൂമി ഇപ്പോഴും അവന്റെ ഉടമസ്ഥതയിലും കൈവശവുമാണ്. എന്നാൽ ദരിദ്രന്റെ മേലുള്ള കടം അവന്റെ കൈവശമല്ല; അത് ഒരു കടബാധ്യത മാത്രമാണ്. അതിനാലാണ് രണ്ടിനും ഇടയിൽ വ്യത്യാസമുള്ളത്.
(كتاب فقه العبادات للعثيمين ابن عثيمين )
ഷെയ്ഖ് ഉസൈമീൻ رحمه الله യോട് ചോദിക്കപ്പെട്ടു:
"ഒരു വ്യക്തിയുടെ കൈവശം ഒരു ഭൂമിയുണ്ട്. എന്നാൽ അതിനെക്കുറിച്ചുള്ള അവന്റെ നിയ്യത്ത് മാറിമാറിയിരിക്കുന്നു. അത് വിൽക്കണോ, അതിൽ കെട്ടിടം പണിയണോ, വാടകയ്ക്ക് കൊടുക്കണോ, അല്ലെങ്കിൽ സ്വയം താമസിക്കണോ എന്ന കാര്യത്തിൽ അവന് ഉറപ്പില്ല. അത്തരമൊരു സാഹചര്യത്തിൽ ഒരു വർഷം (ഹൗൽ) പൂർത്തിയായാൽ അവൻ സകാത്ത് നൽകേണ്ടതുണ്ടോ? ".
ഉത്തരം :
"ഈ ഭൂമിയിൽ ഒട്ടും സകാത്തില്ല. അത് വ്യാപാരത്തിനുള്ളതാണെന്ന ഉറച്ച തീരുമാനമവന് ഇല്ലാത്തിടത്തോളം അതിൽ സകാത്തില്ല. കാരണം അവൻ സംശയാവസ്ഥയിലാണ്. ഈ സംശയം ഒരു ശതമാനം മാത്രമാണെങ്കിലും അവനിൽ സകാത്ത് നിർബന്ധമല്ല."
( മജ്മൂഅ് ഫതാവാ ഇബ്നു ഉഥൈമീൻ - -18/232 ).
അദ്ദേഹം മറ്റൊരിടത്ത് പറഞ്ഞു:
"ഒരു വ്യക്തി സംശയാവസ്ഥയിലാണെങ്കിൽ, 'അല്ലാഹുവാണ് അറിയുക, ഞാൻ ഇത് വ്യാപാരം ചെയ്യുമോ അതോ കൈവശം വെക്കുമോ എന്ന് എനിക്കറിയില്ല' എന്ന് പറയുന്നുവെങ്കിൽ, ഉദാഹരണത്തിന് അവന്റെ കൈവശം ഒരു ഭൂമിയുണ്ട്. അവൻ പറയുന്നു:
'ഞാൻ ഇത് വിൽക്കുമോ, കൈവശം വെക്കുമോ, അല്ലെങ്കിൽ ഇതിൽ ഒരു കെട്ടിടം പണിയുമോ എന്ന് എനിക്കറിയില്ല. അപ്പോൾ ഇതിൽ സകാത്തുണ്ടോ?'
ഉത്തരം:
അതിൽ സകാത്തില്ല. കാരണം സകാത്ത് നിർബന്ധമല്ല എന്നതാണ് അടിസ്ഥാന തത്വം. വ്യാപാര ഉദ്ദേശ്യം മാത്രമായി നിയ്യത്ത് പൂർണമായും ഉറപ്പാകുന്നതുവരെ സകാത്ത് നിർബന്ധമാകുകയില്ല."
(അൽ-ലിഖാഉശ്-ശഹ്‌രി -3/5).
ഷെയ്ഖ് ഇബ്നു ഉസൈമീൻ رحمه الله യുടെ അഭിപ്രായത്തിൽ:
വ്യാപാരത്തിനായി വിൽക്കുക എന്ന ഉറച്ച നിയ്യത്ത് (نية جازمة) ഉണ്ടെങ്കിൽ സകാത്തുണ്ട്.
വിൽക്കണോ, വെച്ചിരിക്കണോ, വാടകയ്ക്ക് കൊടുക്കണോ, കെട്ടിടം പണിയണോ എന്ന സംശയം ഉണ്ടെങ്കിൽ സകാത്തില്ല.
വ്യാപാര ഉദ്ദേശ്യം പൂർണമായും വ്യക്തവും ഉറച്ചതുമായിരിക്കണം; അല്ലാത്തപക്ഷം ആ ഭൂമി വ്യാപാരസാധനം (عروض التجارة) ആയി കണക്കാക്കപ്പെടില്ല.
ആസ്തിയുടെ സകാത്ത്:
ഷെയ്ഖ് ഉസൈമീൻ
رحمه الله :
ഒരു ആസ്തി വ്യക്തിപരമായ ഉപയോഗത്തിനായി വാങ്ങിയതും വ്യാപാര ഉദ്ദേശമൊന്നുമില്ലാത്തതുമാണെങ്കിൽ അതിന് സകാത്ത് ഇല്ല.
ഇവിടെ വിൽക്കാനുള്ള ഉദ്ദേശവും വ്യാപാരത്തിനായുള്ള ഉദ്ദേശവും തമ്മിലുള്ള വ്യത്യാസം വ്യക്തമായി മനസ്സിലാക്കേണ്ടതാണ്.
ഒരു വ്യക്തി ആദ്യം വിൽക്കാനുള്ള *ഉദ്ദേശമില്ലാതെ* ഒരു ആസ്തി സ്വന്തമാക്കിയിരിക്കാം.
പിന്നീട് അത് ഉപയോഗിക്കാനില്ലാത്തതിനാലോ, അതിന്റെ വില കൂടിയതിനാലോ ലാഭത്തോടെ വിൽക്കാൻ തീരുമാനിച്ചേക്കാം. ഈ സാഹചര്യത്തിൽ ആ ആസ്തിക്ക് സകാത്ത് ബാധകമല്ല.
അത് പോലെ, ഒരു സാധനം വാങ്ങുമ്പോൾ “ഭാവിയിൽ വില കൂടിയാൽ വിറ്റേക്കാം” എന്നൊരു സാധ്യത മാത്രം മനസ്സിലുണ്ടെങ്കിൽ, അതിനും സകാത്ത് ഇല്ല.
എന്നാൽ, ഒരു ആസ്തി വാങ്ങുമ്പോഴേ അതിനെ വ്യാപാരത്തിനായി, അഥവാ ഉടൻ വിൽപ്പനയ്ക്കായി പരസ്യം ചെയ്ത് ലാഭം നേടാൻ എന്ന ഉദ്ദേശത്തോടെയാണ് വാങ്ങിയതെങ്കിൽ, അത് വ്യാപാര സാധനമായി കണക്കാക്കപ്പെടുന്നു ; അതിനാൽ അതിന് സകാത്ത് ബാധകമാണ്.
അത് വിൽപ്പനയ്ക്കായി പരസ്യം ചെയ്തതുമുതൽ, ഒരു വർഷം കഴിഞ്ഞ് അതിന്റെ മൂല്യം നിസാബ് പരിധിക്ക് മുകളിൽ തുടരുകയാണെങ്കിൽ, അതിന് സകാത്ത് നൽകേണ്ടതാണ്.
വിൽപ്പനയിൽ നിന്നുള്ള തുക മറ്റു സമ്പാദ്യങ്ങളോടൊപ്പം ചേർന്നാൽ, അതിന് സകാത്ത് *ബാധകമാകും.
ഉദാഹരണം :
ഒരു വ്യക്തി ഒരു കാർ വ്യാപാരത്തിനായി വാങ്ങിയാൽ, അത് വ്യാപാര സാധനമായി കണക്കാക്കപ്പെടുന്നു (അതിന്റെ മൂല്യം നിസാബിന് മുകളിലായും വാങ്ങുമ്പോൾ തന്നെ വ്യാപാര ഉദ്ദേശം ഉണ്ടായാലും), അതിനാൽ സകാത്ത് ബാധകമാണ്.
എന്നാൽ, ഒരു കാർ വ്യക്തിപരമായ ഉപയോഗത്തിനായി വാങ്ങിയതും പിന്നീട് അത് വിൽക്കാമെന്ന് വിചാരിച്ചതുമാണെങ്കിൽ,* അതിന് സകാത്ത് ഇല്ല. കാരണം, അത് സ്വന്തമാക്കുന്ന സമയത്ത് വ്യാപാര ഉദ്ദേശം ഉണ്ടായിരുന്നില്ല. ( വിൽക്കാമെന്ന് വിചാരിച്ചതാണെങ്കിൽ പോലും).
അതിനാൽ, ഒരു സാധനം സ്വന്തമാക്കുമ്പോഴേ വ്യാപാര ഉദ്ദേശം ഉണ്ടായിരിക്കണം.
ഒരു വ്യക്തി വ്യാപാരത്തിനായി ഒരു സാധനം വാങ്ങിയെങ്കിലും അതിന്റെ മൂല്യം നിസാബിൽ എത്തുന്നില്ലെങ്കിൽ, കൂടാതെ നിസാബ് പൂർത്തിയാക്കാൻ അതിനോട് ചേർക്കാവുന്ന മറ്റൊരു സമ്പത്തും അവന്റെ കൈവശമില്ലെങ്കിൽ, അവനിൽ സകാത്ത് നിർബന്ധമല്ല.
കാരണം:
സകാത്ത് നിർബന്ധമാകാനുള്ള നിബന്ധനകളിൽ ഒന്നാണ് നിസാബ് തികയുക എന്നത്.
(ഷെയ്ഖ് മുഹമ്മദ് ഇബ്‌നു സാലിഹ് അൽ-ഉസൈമീൻ رحمه الله യുടെ ‘അശ്ശർഹ് അൽ-മുമ്തിഅ്’ എന്ന ഗ്രന്ഥത്തിലെ ആശയത്തിന്റെ സംക്ഷേപം:
കാണുക: ‘അശ്ശർഹ് അൽ-മുമ്തിഅ്’, ഇബ്‌നു ഉസൈമീൻ, വാള്യം 6 (വ്യാപാര സാധനങ്ങളുടെ സകാത്ത് അധ്യായം - 6/140–143 ).
ഷെയ്ഖ് ഉസൈമീൻ رحمه الله യുടെ ഫത്‌വയിൽ നിന്ന് മനസ്സിലാക്കുന്നത്, ഒരാൾ കാർ വാങ്ങി പക്ഷേ അത് ഉപയോഗത്തിന് വാങ്ങിയതാണ്, പിന്നെ അത് വിൽക്കാൻ തീരുമാനിച്ചതെങ്കിൽ ആ കാറിന് സക്കാത് ഇല്ല , രണ്ടു മൂന്ന് വർഷം കാർ വെച്ചിട്ടുണ്ടെങ്കിലും, കാറിന് സക്കാത്ത് ഇല്ല.
പക്ഷെ കാർ വിറ്റ് കഴിഞ്ഞ് അതിന്റെ പണം കിട്ടിയാൽ , ആ പണം നിസാബ് എത്തിയിട്ടുണ്ടെങ്കിൽ , അല്ലെങ്കിൽ ആ പണം നിസാബ് എത്തിയിട്ടില്ല, എന്നാൽ നമ്മുടെ മറ്റു പണങ്ങളുടെ കൂടെ, നമുക്ക് സ്വർണം ഉണ്ടെങ്കിൽ അതിൻ്റെ കൂടെ നിസാബ് എത്തിയിട്ടുണ്ടെങ്കിൽ ആ കാർ കച്ചവടമായ ശേഷം കിട്ടിയ പണം , അതിൻ്റെ കൂടെ നമ്മുടെ ബാങ്കിലോ അല്ലെങ്കിൽ സ്വർണമോ ഉണ്ടെങ്കിൽ അത് നിസാബ് എത്തിയിട്ടുണ്ടെങ്കിൽ അത് ഒരു വർഷം പൂർത്തിയായിട്ടുണ്ടെങ്കിൽ അതിന് സക്കാത്ത് കൊടുക്കണം.
എന്നാൽ കാർ വാങ്ങുമ്പോൾ തന്നെ നിയ്യത്തുണ്ട് അത് വിൽക്കാനാണ്, ആളുകളോട് പറഞ്ഞു, ബ്രോക്കർമാരോടും, പരസ്യം കൊടുത്തിട്ടുണ്ടെങ്കിൽ അപ്പോൾ സക്കാത്ത് കൊടുക്കേണ്ടതാണ്.
അത് രണ്ടു വർഷം കഴിഞ്ഞാൽ രണ്ടു വർഷത്തെ സക്കാത്ത് ആ കാറിനും കൊടുക്കണം.
അതേപോലെതന്നെ ഭൂമിയും. ഭൂമി കച്ചവടത്തിന് തീരുമാനിച്ച് നിയ്യത്ത് വച്ചു, പിന്നെ രണ്ടു വർഷം കഴിഞ്ഞിട്ടാണ് അത് കച്ചടമായെങ്കിൽ ആ ഭൂമിക്കും രണ്ട് വർഷത്തെ സക്കാത്ത് കൊടുക്കണം അതിന് കിട്ടുന്ന ലാഭത്തിനും സക്കാത്ത് കൊടുക്കണം.
താഴെ അറബി വചനങ്ങൾ:
وتجب الزكاة في عروض التجارة وهي ما أعده الإنسان للتكسب من عقار أو أثاث أو مواش أو سيارات أو مكائن أو أطعمة أو أقمشة أو غيرها فتجب فيها الزكاة وهي ربع عشر قيمتها عند تمام الحول، فإذا تم الحول وجب على التاجر أن يثمن ما عنده من العروض ويخرج ربع عشر قيمتها سواء كانت القيمة مثل الثمن أو أقل أو أكثر، فإذا اشترى سلعة بألف ريال مثلا، وكانت تساوي عند تمام الحول ألفين وجب عليه زكاة ألفين، وإذا كانت لا تساوي عند الحول إلا خمسمائة لم يجب عليه إلا زكاة خمسمائة، وإذا كان لا يدري هل تزيد عن ثمنها الأول أو تنقص فإنه يعتبر الثمن الأول؛ وذلك لأن الزيادة والنقص مشكوك فيهما وما شك فيه فإنه يرجع فيه إلى اليقين.
ولا زكاة في المال حتى يحول عليه الحول، فلو نفذ المال قبل تمام الحلول بنفقة أو تلف أو نقص عن النصاب فلا زكاة فيه، ولو مات المالك قبل تمام الحول ولو بأيام فلا زكاة عليه، وإنما تجب الزكاة على الورثة بعد تمام الحول من موت مورثهم إذا تمت شروط الوجوب في حقهم، ويستثنى من ذلك عروض التجارة، فإن ربحها تابع لأصلها، لأن الفرع يتبع الأصل كما قررناه فيما سبق، وكذلك لو استبدل العروض بعضها ببعض فإن المعتبر حول الأول، مثاله: إذا اشتريت سلعة بألف ريال مثلا، وبقيت عندك وقبل أن يتم الحول بعتها واشتريت سلعة أخرى للتجارة، فإنك تزكي السلعة الثانية إذا تم حول السلعة الأولى لأن عروض التجارة يقوم بعضها مقام بعض.
وإذا كان الشخص يملك المال شيئا فشيئا مثل الرواتب الشهرية فلا زكاة على شيء منه حتى يحول عليه الحول، أما إذا كان ينفق رواتبه كل شهر بشهره، فإنه لا يجب عليه شيء من الزكاة في هذه الرواتب لأنها تنفق، ولكن إن كان عنده أموال أخرى فليزكها.
أما إذا كان لا ينفق جميع الراتب في الشهر فإنه إذا تم الحول يخرج زكاة ما عنده والأحسن والأريح له أن يخرج زكاة الجميع وتكون بالنسبة لما لا يتم حوله معجلة.
وإذا كان للإنسان عقار يسكنه أو سيارة يركبها أو مكينة لفلاحته أو عقارات يؤجرها فإنه ليس فيها زكاة، ولكن الزكاة فيما يحصل منها من الأجرة.
وإذا كان للإنسان أرض يريد أن يبني عليها مسكنا له أو للإيجار فلا زكاة عليه فيها.
وكذلك إذا أبقاها للحاجة يقول: إن احتجت بعتها وإلا أبقيتها فلا زكاة عليه فيها، وكذلك إذا أبقاها مترددا فيها هل يبيعها أو لا فلا زكاة عليه فيها.
وكذلك إذا كان عنده عقار انتهت حاجته منه فعرضه للبيع فلا زكاة عليه فيه؛ لأن هذا ليس من عروض التجارة، ولكنه من الأموال التي انتهت حاجته منها وأراد بيعها.
(كتاب دروس للشيخ العثيمين
فريضة الزكاة في الإسلام الأموال التي تجب فيها الزكاة وأنصبتها )
السؤال (١١٧) : فضيلة الشيخ، لكن بالنسبة للأراضي التي اشتراها أصحابها، وكسدت في أيديهم نظراً لقلة قيمتها، فهم يقدرونها بتقديرات عالية، مع أنها لا تساوي إلا القليل في السوق، فكيف تزكى هذه الأراضي؟
الجواب: الأراضي التي اشتراها أهلها للتجارة كما هو الغالب ينتظرون بها الزيادة هذه عروض تجارة، وعروض التجارة تقوّم عند حول الزكاة بما تساوي، ثم يخرج ربع الشعر منها، لأن العبرة بقيمتها، وقيمتها من الذهب والفضة، والذهب والفضة زكاتهما ربع العشر، ولا فرق بين أن تكون قيمة هذه الأراضي تساوي قيمة ما اشتريت به أو لا، فإذا قدرنا أن رجلاً اشترى أرضاً بمائة ألف وكانت عند الحول تساوي مائتي ألف، فإنه يجب عليه أن يزكي عن المائتين جميعاً، وإذا كان الأمر بالعكس، اشترها بمائة ألف وكانت عند تمام الحول تساوي خمسين ألفاً فقط، فإنه لا يجب عليه أن يزكي إلا عن خمسين ألفاً، لأن العبرة بقيمتها عند وجوب الزكاة.
فإن شك الإنسان لا يدري: هل تزيد قيمتها عما اشتراها به أو تنقص، أو هي هي، فالأصل عدم الزيادة وعدم النقص، فيقومها بثمنها الذي اشتراها به، فإذا قدرنا أن هذه الأرض التي اشتراها بمائة ألف تساوي عند تمام الحول إن طلبت مائة وعشرين، وتساوي إن جلبت ثمانين ألفاً، وهو متردد، نقول: قومها بما اشتريتها به، لأن الأصل عدم الزيادة والنقص، ولكن يشكل على كثير من الناس اليوم أن عندهم أراضي كسدت في أيديهم، ولا تساوي شيئاً، بل إنهم يعرضونها للبيع ولا يجدون من يشتريها، فكيف تزكى هذه الأراضي؟ نقول: إن كان عند الإنسان أموال يمكن أن يزكى منها - من الأموال التي عنده - أدى زكاتها من أمواله التي عنده، وإن لم يكن عنده إلا هذه الأراضي الكاسدة، فإن له أن يأخذ ربع عشرها ويوزعها على الفقراء إن كانت في مكان يمكن أن ينتفع بها الفقير ويعمرها، وإلا فليقيد قيمتها وقت وجوب الزكاة ليخرج زكاتها فيما بعد إذا باعها.
وتكون هذه الأراضي مثل الدين الذي عند شخص فقير لا يستطيع الوفاء، فالزكاة لا تجب عليه إلا إذا قبضها، أي إلا إذا قبض الدين، والصحيح أنه إذا قبض الدين من مدين معسر، فإنه يزكيه سنة واحدة فقط ولو كان قد بقي سنين كثيرة عند الفقير. ويمكن أن يقال في هذه الأراضي التي كسدت ولم يجد من يشتريها، يمكن أن يقال: إنه لا يزكيها إلا سنة واحدة، سنة البيع، ولكن الأحوط إذا باعها أن يزكيها لكل ما مضى من السنوات، لأن الفرق بينها وبين الدين أن هذه ملكه بيده، والدين في ذمة فقير خربت لكونه أعسر.
(كتاب فقه العبادات للعثيمين ابن عثيمين )
وقد سئل الشيخ ابن عثيمين رحمه الله تعالى :
رجل عنده أرض واختلفت نيته فيها ، لا يدري هل هو يبيعها أو يعمرها أو يؤجرها أو يسكنها ، فهل يزكي إذا حال الحول ؟فأجاب : "هذه الأرض ليس فيها زكاة أصلاً ما دام ليس عنده عزم أكيد على أنها تجارة ، فليس فيها زكاة لأنه متردد ، ومع التردد لو واحداً في المائة فلا زكاة عليه
( مجموع فتاوى ابن عثيمين 18/232)
"إذا كان الإنسان متردداً يقول: والله ما أدري أتجر بها أو أبقيها، مثلاً عنده أرض يقول: لا أدري أتجر بها أو أبقيها أو أعمر عليها عمارة هل فيها زكاة أو لا؟الجواب: ليس فيها زكاة؛ لأن الأصل عدم وجوب الزكاة حتى تتمحض النية لإرادة التجارة " انتهى من ( اللقاء الشهري 3/5).
زكاة العروض واجبة بالنص والنظر.
إذا ملكها بفعله، بنية التجارة، وبلغت قيمتها نصابا، زكى قيمتها
" إذا ملكها بفعله بنية التجارة وبلغت قيمتها نصابا ".
الشرط الأول: أن يملكها بفعله، أي: باختياره، وشمل هذا التعبير ما إذا ملكها بمعاوضة كالشراء، أو غير معاوضة كالاتهاب وقبول الهدية، وما أشبهه، والمعنى: دخلت في ملكه باختياره.
الشرط الثاني: أن يملكها بنية التجارة وذلك بأن تكون نية التجارة مقارنة للتملك، فخرج بذلك ما لو ملكها بغير نية التجارة ثم نواها بعد ذلك فإنها لا تكون عروض تجارة على المشهور من المذهب، وسيأتي الخلاف في ذلك.
الشرط الثالث: أن تبلغ قيمتها نصابا.
اشترى رجل سيارة ليتكسب فيها، فهذه عروض تجارة إذا بلغت قيمتها نصابا ونواها حين الشراء، فإن اشترى سيارة للاستعمال، ثم بدا له أن يبيعها فليس عليه زكاة؛ لأنه حين ملكه إياها لم يقصد التجارة، فلا بد أن يكون ناويا للتجارة من حين ملكه.
ولو اشترى شيئا للتجارة، ولكن لا يبلغ النصاب، وليس عنده ما يضمه إليه فليس عليه زكاة؛ لأنه من شرط وجوب الزكاة بلوغ النصاب
لو كان عند إنسان عقارات لا يريد التجارة بها، ولكن لو أعطي ثمنا كثيرا باعها فإنها لا تكون عروض تجارة؛ لأنه لم ينوها للتجارة، وكل إنسان إذا أتاه ثمن كثير فيما بيده، فالغالب أنه سيبيع ولو بيته، أو سيارته، أو ما أشبه ذلك
أنها تكون للتجارة بالنية، ولو ملكها بغير فعله، ولو ملكها بغير نية التجارة، لعموم قول النبي ﷺ: «إنما الأعمال بالنيات وإنما لكل امرئ ما نوى» (١)، وهذا الرجل نوى التجارة، فتكون لها.
مثال ذلك: لو اشترى سيارة يستعملها في الركوب، ثم بدا له أن يجعلها رأس مال يتجر به فهذا تلزمه الزكاة إذا تم الحول من نيته.
فإن كان عنده سيارة يستعملها، ثم بدا له أن يبيعها فلا تكون للتجارة؛ لأن بيعه هنا ليس للتجارة، ولكن لرغبته عنها، ومثله: لو كان عنده أرض اشتراها للبناء عليها، ثم بدا له أن يبيعها ويشتري سواها، وعرضها للبيع فإنها لا تكون للتجارة؛ لأن نية البيع هنا ليست للتكسب بل لرغبته عنها.
فهناك فرق بين شخص يجعلها رأس مال يتجر بها، وشخص عدل عن هذا الشيء ورغب عنه، وأراد أن يبيعه، فالصورة الأولى فيها الزكاة على القول الراجح، والثانية لا زكاة فيها.
( الشرح الممتع، المجلد السادس، الصفحات 141-143 ).
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment