ഫോട്ടോ: അഭിപ്രായവ്യത്യാസമുണ്ടായാൽ ഇഷ്ടമുള്ള അഭിപ്രായം തിരഞ്ഞെടുക്കാനല്ല, മറിച്ച് പ്രമാണങ്ങളുടെ നിർണായക തെളിവ് പിന്തുടരനാനാണ് നമുക്ക് കൽപന ലഭിച്ചിരിക്കുന്നത്.
ഫോട്ടോ: അഭിപ്രായവ്യത്യാസമുണ്ടായാൽ ഇഷ്ടമുള്ള അഭിപ്രായം തിരഞ്ഞെടുക്കാനല്ല, മറിച്ച് പ്രമാണങ്ങളുടെ നിർണായക തെളിവ് പിന്തുടരനാനാണ് നമുക്ക് കൽപന ലഭിച്ചിരിക്കുന്നത്.
ഷെയ്ഖ് ഫൗസാൻ حفظه الله യൊട് ചോദിക്കപ്പെട്ടു, ബഹുമാനപ്പെട്ട ഷെയ്ഖെ, അല്ലാഹു നിങ്ങൾക്ക് വിജയം നൽകട്ടെ.
ധാരാളം മത വിദ്യാർത്ഥികൾ പറയുന്നു, ചിത്രമുണ്ടാക്കൽ അഭിപ്രായ വ്യത്യാസമുള്ള വിഷയമാണെന്ന്.
ഷെയ്ഖ് മറുപടി പറഞ്ഞു:
അവർക്ക് എല്ലാ കാര്യങ്ങളും അഭിപ്രായ വ്യത്യാസമുള്ള വിഷയമാക്കണം. പക്ഷേ ആരുടെ കൈവശമാണ് തെളിവ്?
അത് റസൂൽ صلى الله عليه وسلم യുടെ ഹദീസിലാണ്:
"എല്ലാ ചിത്രമുണ്ടാക്കുന്നവരും നരകത്തിലായിരിക്കും."
" ഉയിർത്തെഴുന്നേൽപിന്റെ നാളിൽ ഏറ്റവും കഠിനമായി ശിക്ഷിക്കപ്പെടുന്നത് അല്ലാഹുവിന്റെ സൃഷ്ടികളെ സാദൃശ്യപ്പെടുത്താൻ
ശ്രമിക്കുന്നവരായിരിക്കും ".
."ഈ ലോകത്ത് ഒരാൾ ചിത്രമുണ്ടാക്കിയാൽ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവനോട് ആത്മാവ് ഊതാൻ ആവശ്യപ്പെടും, പക്ഷേ അവനത് സാധിക്കില്ല " .
ഒരു വ്യക്തി സൃഷ്ടിച്ച ചിത്രങ്ങൾ ഒരുമിച്ചുകൂട്ടപ്പെടും, ഉയിർത്തെഴുന്നേൽപിന്റെ ദിനത്തിൽ,
"നീ സൃഷ്ടിച്ചതിനെ ജീവിപ്പിക്കൂ " എന്ന് അവനോട് പറയപ്പെടും . അവനത് സാധിക്കില്ല. അതിനുള്ള ശിക്ഷയും അവന് ലഭിക്കും. അതിൽ നിന്ന് അല്ലാഹുവിനോട് നാം അഭയം തേടുന്നു.
എന്നിട്ടും നാം പറയുന്നു:
'ഇതിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന്.'
എന്തഭിപ്രായവ്യത്യാസം?
അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളെ പിന്തുടരാനല്ല നമുക്ക് കൽപന ലഭിച്ചിരിക്കുന്നത്. മറിച്ച്, (പ്രമാണങ്ങളുടെ) തെളിവ് പിന്തുടരനാനാണ് നമുക്ക് കൽപന ലഭിച്ചിരിക്കുന്നത്."
കുറിപ്പുകൾ :
താടി വെട്ടുക, കാൽമുട്ടിന് താഴെ വസ്ത്രം ഇടുക, സംഗീതം, ഫോട്ടോ പോലുള്ള വിഷയങ്ങൾ അഭിപ്രായ വ്യത്യാസങ്ങളുള്ള വിഷയങ്ങളാണെന്ന് പറയുന്നവരുണ്ട്.
രണ്ട് തരം അഭിപ്രായ വ്യത്യാസങ്ങളുണ്ട്.
ഒന്ന് ഇജ്തിഹാദിയായ (ഗവേഷണ)വിഷയങ്ങൾ.
രണ്ട് ചില പണ്ഡിതന്മാറിൽ അഭിപ്രായ വ്യത്യാസമുണ്ട്. അതിന് ഖിലാഫിയായ വിഷയങ്ങൾ എന്ന് പറയും.
‘ഇജ്തിഹാദ്’ (ഗവേഷണ)വിഷയങ്ങൾ എന്നത് വ്യക്തമായ, ശരിയായ, നിർണായകമായ തെളിവില്ലാത്ത കാര്യങ്ങളിൽ പണ്ഡിതന്മാർകിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായ വിഷയങ്ങളാണ്.
ഉദാഹരണത്തിന്, ശാഖപരമായ വിഷയങ്ങളായ നിസ്കാരത്തിൽ കൈ വെക്കുന്നത്, അത്തഹിയാത്തുവിൽ വിരൽ അനക്കണൊ എന്നിവ.
എന്നാൽ ഖിലാഫിയായ വിഷയങ്ങളിൽ പെട്ടെതാണ് താടി വെട്ടുക, കാൽമുട്ടിന് താഴെ വസ്ത്രം ഇടുക, സംഗീതം, ഫോട്ടോ പോലുള്ള വിഷയങ്ങൾ . ഇത് പോലുള്ള വിഷയങ്ങൾക്ക് നിർണായകമായ വ്യക്തമായ തെളിവുകളുണ്ട്. ആ തെളിവുകൾക്ക് ഭിന്ന വ്യാഖ്യാനങ്ങൾ സാധ്യമല്ല.
മറ്റൊന്ന് ഈ വിഷയങ്ങൾക്ക് പരലോകത്ത് ശിക്ഷയുടെ മുന്നറിയിപ്പുണ്ട്.
അത് കൊണ്ട് ഈ വിഷയങ്ങൾ ശരിക്ക് പഠിക്കാതെ അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളാണെന്ന് വാദിച്ചാൽ അത് പരലോകത്ത് നഷ്ടമാകാം. അത് കൊണ്ട് ഈ വിഷയങ്ങൾ വളരെ ഗൗരവമായി തന്നെ കാണണം. പഠിക്കണം.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment