പണത്തിന്റെ സകാത്ത്: നിസാബ് എന്താണ്? എത്ര കാലം നിസാബ് നിലനിൽക്കണം? എത്ര കൊടുക്കണം?

പണത്തിന്റെ സകാത്ത്: നിസാബ് എന്താണ്? എത്ര കാലം നിസാബ് നിലനിൽക്കണം? എത്ര കൊടുക്കണം? 

ഷെയ്ഖ് ബിൻ ബാസ് رحمه الله 

പണത്തിന്റെ സകാത്ത് നിർബന്ധമാകാൻ ഒരു നിബന്ധന നിസാബ് എത്തണം.

നിസാബ് എന്നത് സകാത്ത് നിർബന്ധമാകാൻ ഒരു മുസ്ലിമിന്റെ കൈവശം ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ സമ്പത്തിന്റെ അളവിനെയാണ് പറയുന്നത്.

പണത്തിൻ്റെ കാര്യത്തിൽ, സ്വർണത്തിന്റെയും വെള്ളിയുടെയും നിസാബുകളിൽ കുറഞ്ഞ മൂല്യമുള്ളതനുസരിച്ച് നിശ്ചയിക്കുന്നതാണ് ദരിദ്രർക്ക് കൂടുതൽ ഉപകാരപ്രദമെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

ശൈഖ് ഇബ്നു ബാസ് رحمه الله അദ്ദേഹത്തിന്റെ ഫത്‌വയിൽ പറഞ്ഞത്, പണത്തിൻ്റെ കാര്യത്തിൽ, മൂല്യം സ്വർണത്തിന്റെയും വെള്ളിയുടെയും നിസാബുകളിൽ കുറഞ്ഞ മൂല്യത്തിലെത്തുമ്പോൾ അതിന് സകാത്ത് നിർബന്ധമാകുമെന്നാണ്.

 (ഫതാവാ ഇബ്നു ബാസ്, 14/125).

നമ്മുടെ കാലഘട്ടത്തിൽ ഈ രണ്ടിൽ കുറഞ്ഞ നിസാബ് വെള്ളിയുടേതാണ്.

അത് കൊണ്ട് പണത്തിന്റെ കാര്യത്തിൽ, ഇന്ന് പല പണ്ഡിതന്മാരും വെള്ളിയുടെ നിസാബ് അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. അതായത്, 595 ഗ്രാം വെള്ളിയുടെ മൂല്യത്തിന് തുല്യമായ പണമോ അതിൽ കൂടുതലോ ഒരാളുടെ കൈവശമുണ്ടെങ്കിൽ, അയാൾ നിസാബിലെത്തിയതായി കണക്കാക്കപ്പെടും.

- മാസശമ്പളം ലഭിക്കുന്നത് മാത്രം കൊണ്ട് സകാത്ത് നിർബന്ധമാകില്ല.

- വാടക വരുമാനം ലഭിക്കുന്നത് മാത്രം കൊണ്ട് സകാത്ത് നിർബന്ധമാകില്ല.

- എന്നാൽ മാസ ശമ്പളത്തിൽ നിന്നോ , അല്ലെങ്കിൽ വാടക വരുമാനത്തിൽ നിന്നോ , അല്ലെങ്കിൽ മറ്റു വരുമാനങ്ങളിൽ നിന്നോ അവശ്യ ചിലവ് കഴിഞ്ഞ് ബാക്കിയാകുന്ന തുക സമ്പാദ്യമായി കൈവശമോ അല്ലെങ്കിൽ ബാങ്കിലോ സൂക്ഷിക്കപ്പെടുകയും അത് പ്രത്യേകം പ്രത്യേകമായൊ മൊത്തമായൊ കൂട്ടിയാൽ നിസാബിൽ എത്തുകയും ചെയ്താൽ, അഥവാ 595 ഗ്രാം വെള്ളിയുടെ മൂല്യത്തിന് തുല്യമായ പണമോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ സകാത്ത് ബാധകമാകും.

ഒരു ചാന്ദ്ര വർഷം (ഹൗൽ) പൂർത്തിയാകണം എന്നതാണ് മറ്റൊരു നിബന്ധന.

അതായത്, ഒരാളുടെ സമ്പാദ്യം ആദ്യമായി നിസാബിൽ എത്തിയ ദിവസം മുതൽ, ഉദാഹരണം , മുഹർറം 2 മുതൽ ഒരു ഹിജ്റ വർഷം  പൂർത്തിയാകുമ്പോൾ, മുഹർറം 2 ന്,  ആ ദിവസം അയാളുടെ കൈവശമുള്ള മൊത്തം സകാത്ത് ബാധകമായ സമ്പത്തിന്റെ 2.5% സകാത്തായി നൽകണം.

ഉദാഹരണത്തിന്:

ഒരു വ്യക്തിയുടെ സമ്പാദ്യം മുഹറം 2 ന്  നിസാബിൽ എത്തി. ഒരു വർഷം കഴിഞ്ഞ് അടുത്ത മുഹറം 2 ന് അദ്ദേഹത്തിന്റെ കൈവശം നിസാബിന് തുല്യമൊ അതിന് മുകളിലൊ സമ്പാദ്യമുണ്ടെങ്കിൽ, അന്നുള്ള മൊത്തം തുകയുടെ 2.5% സകാത്ത് നൽകണം.

നിസാബ് എന്നാൽ സകാത്ത് നിർബന്ധമാകാനുള്ള കുറഞ്ഞ സമ്പത്ത് . 

അത് 595 ഗ്രാം വെള്ളിയുടെ മൂല്യത്തിന് തുല്യമായ പണമോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ സകാത്ത് ബാധകമാകും.

കൈവശം ഉള്ള പണം അല്ലെങ്കിൽ ബാങ്ക് നിക്ഷേപം ഉണ്ടെങ്കിൽ ഇവ പ്രത്യേകം പ്രത്യേകമായൊ,  മൊത്തമായൊ കൂട്ടിയാൽ നിസാബിൽ എത്തണം.

നിസാബിൽ എത്തിയ ശേഷം ഒരു ഹിജ്റ വർഷം പൂർത്തിയാകണം.

തുടർന്ന് കൈവശമുള്ള മൊത്തം സകാത്ത് ബാധകമായ തുകയുടെ 2.5% സകാത്ത് നൽകണം.

ഡോ: കെ. മുഹമ്മദ് സാജിദ്.

الزكاة تجب فيها إذا بلغت قيمتها أدنى النصابين من ذهب أو فضة، أو كانت تكمل النصاب مع غيرها من الأثمان والعروض المعدة للتجارة، إذا كانت مملوكة لأهلها وقت وجوبها، ومقدار النصاب من الورق المتعامل فيه الآن، هو ما يساوي ستة وخمسين ريالًا فضة عربيًا سعوديًا، أو عشرين مثقالًا من الذهب. وفق الله الجميع، والسلام عليكم ورحمة الله وبركاته[1].

الرئيس العام لإدارات البحوث

العلمية والإفتاء والدعوة والإرشاد

رسالة جوابية صدرت من مكتب سماحته بتاريخ 29/10/1400هـ، عندما كان رئيساً لإدارات البحوث العلمية والإفتاء والدعوة والإرشاد. (مجموع فتاوى ومقالات ابن باز 14/125).

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.