അവിശ്വാസികളെ സ്നേഹിക്കുന്നതിൻ്റെ വിധി.

അവിശ്വാസികളെ സ്നേഹിക്കുന്നതിൻ്റെ വിധി.


ഷെയ്ഖ് ഫൗസാൻ حفظه الله.



ചോദ്യം:

ബഹുമാനപ്പെട്ട ഷെയ്ഖെ, അല്ലാഹു നിങ്ങൾക്ക് വിജയം നൽകട്ടെ, അവിശ്വാസികളെ  സ്നേഹിക്കുന്നതിൻ്റെ വിധി എന്താണ്?

മറുപടി:

അവിശ്വാസികളെ (അവന്റെ മതം കാരണത്താലും അവന്റെ മതത്തോട് കൂറും അനുകൂലതയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്നേഹത്തോടെയും)
സ്നേഹിക്കുന്നത് അനുവദനീയമല്ല.

അല്ലാഹു പറഞ്ഞു:

" അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവിനോടും അവന്റെ റസൂലിനോടും മല്‍സരം കാണിക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നതായി കണ്ടെത്തുകയില്ല ". 

(58:22).

അല്ലാഹു കോപിച്ചവരോട് നീയും കോപിക്കുക. അല്ലാഹു അവിശ്വാസികളുടെ ശത്രുവാണ്, അത് കൊണ്ട് നീയും അവിശ്വാസികളുടെ ശത്രുവാണ് (അവരുടെ അവിശ്വാസത്തിന്റെയും മതത്തിന്റെയും കാര്യത്തിൽ). എൻ്റെയും നിങ്ങളുടെയും ശത്രുക്കളെ ആത്മ മിത്രങ്ങളാക്കരുത്.
അവിശ്വാസികളെ  (അവന്റെ മതം കാരണത്താലും അവന്റെ മതത്തോട് കൂറും അനുകൂലതയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്നേഹത്തോടെയും)
സ്നേഹിക്കുന്നത് അനുവദനീയമല്ല. അതെ.

ചോദ്യം:

ആരെങ്കിലും ഒരു അവിശ്വാസിയെ, അവന്റെ നല്ല കർമം കാരണം സ്നേഹിച്ചു , അല്ലെങ്കിൽ അവന്റെ അവിശ്വാസിനിയായ ഇണയെ സ്നേഹിച്ചു, ഇത് നിരോധിച്ചതാണൊ?

ഉത്തരം:

അവന്റെ നല്ല കർമം കാരണം നീ അവനെ (അവന്റെ മതം കാരണത്താലും അവന്റെ മതത്തോട് കൂറും അനുകൂലതയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്നേഹത്തോടെയും) സ്നേഹിക്കരുത്. എന്നാൽ നീ അവനോടു നല്ല രീതിയിൽ പെരുമാറുക.

അല്ലാഹു പറഞ്ഞു:

" മത(വിഷയ)ത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാകട്ടെ, നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു നിങ്ങളെ പുറത്താക്കുകയാകട്ടെ ചെയ്തിട്ടില്ലാത്തവരെപ്പറ്റി അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല; (അതെ) നിങ്ങള്‍ അവര്‍ക്കു നന്‍മ ചെയ്യുകയും, അവരോടു നീതിമുറ പാലിക്കുകയും ചെയ്യുന്നതു (വിരോധിക്കുന്നില്ല). നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു ".

(60:8).

അത് കൊണ്ട് അവരോട് നല്ല രീതിയിൽ ഇടപെടുക. എന്നാൽ (അവന്റെ മതം കാരണത്താലും അവന്റെ മതത്തോട് കൂറും അനുകൂലതയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്നേഹത്തോടെയും) സ്നേഹിക്കരുത്.

വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ലാതെ സ്നേഹമില്ല.

അല്ലാഹു പറഞ്ഞു :

" നിശ്ചയമായും, നിങ്ങളുടെ ആത്മ മിത്രം അല്ലാഹുവും, അവന്റെ റസൂലും, വിശ്വസിച്ചവരും മാത്രമാകുന്നു ".

(5:58).

അത് കൊണ്ട് വിശ്വാസികളോടല്ലാതെ സ്നേഹമില്ല. അതെ.

യഹൂദ ക്രൈസ്തവ ഇണകളോടും, ( അവിശ്വാസികളായ ) കുടുംബത്തോടുമുള്ള സ്നേഹം ആരാധനയുടെ സ്നേഹമല്ല,  മറിച്ച് അത് പ്രക്രിതിപരമായ സ്നേഹമാണ്. അത് മതത്തിൻ്റെ കാര്യത്തിൽ പ്രവേശിക്കുന്നില്ല.
നല്ല ഭക്ഷണ പാനീയങ്ങൾ നീ ഇഷ്ടപ്പെടുന്നു, ജനങ്ങളിൽ നിന്ന് നിനക്കു നന്മ ചെയ്തവരെ നീ സ്നേഹിക്കുന്നു, ഇതെല്ലാം പ്രക്രിതിപരമായ സ്നേഹമാണ് ".

ഷെയ്ഖ് പറഞ്ഞത്, ജനങ്ങളിൽ നിന്ന് നമുക്ക് നന്മ ചെയ്തവരോട് നമുക്ക് പ്രക്രിതിപരമായ സ്നേഹമുണ്ടാവും.

നമുക്ക് അനുഭവമാണ്, നമ്മെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന അമുസ്ലിംകൾ,  നമ്മെ പരിചരിക്കുന്ന കുടുംബ ഡോക്ടർ, അയൽവാസികൾ, നമ്മുടെ വീട്ടിലും, ജോലി സ്ഥലത്തും നമുക്ക് വേണ്ടി പണി എടുക്കുന്നവർ, പിന്നെ ഷെയ്ഖ് പറഞ്ഞത് പോലെ ജനങ്ങളിൽ നിന്ന് നമുക്ക് നന്മ ചെയ്യുന്നവർ, ഇവരോട് നേരിട്ടുള്ള ഒരു ബന്ധമുള്ളതിനാൽ, അവരോട്  സ്നേഹമുണ്ടാകും. അത് പ്രക്രിതിപരമായ സ്നേഹമാണ് , അത് ആ വ്യക്തിയോടാണ്, അദ്ദേഹത്തിന്റെ മതത്തോടല്ല.

പ്രക്രിതിപരമായ സ്നേഹം തോന്നുന്ന അവിശ്വാസികളെ കുറിച്ച് വിശ്വാസകാര്യങ്ങളുമായി (അഖീദയുമായി) ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങളിൽ നല്ല ധാരണ حسن الظن വെക്കുന്നത് അനുവദനീയമാണെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. 

ഒരായത്തും കൂടി പറയാം.

അല്ലാഹു പറഞ്ഞു:

إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ

(നബിയേ) നിശ്ചയമായും, നീ സ്നേഹിക്കുന്നവരെ നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല. എങ്കിലും അല്ലാഹു ഉദ്ദേശിക്കുന്നവരെ അല്ലാഹു നേർമാർഗത്തിൽ ആക്കുന്നു ".

(28:56).

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഏറ്റവും പ്രിയപ്പെട്ട പിതൃവ്യനും, സ്വന്തം പിതാവിന്‍റെ സ്ഥാനം ഏറ്റെടുത്തു പോറ്റിവളര്‍ത്തിയ പിതാവുമായ അബൂത്വാലിബിന്‍റെ മരണം ആസന്നമായപ്പോള്‍, നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്ന് കലിമ ഉച്ചരിക്കാൻ ആവശ്യപ്പെടുന്ന സംഭവമാണ് ഈ ആയത്തിന്‍റെ അവതരണത്തിനു സന്ദര്‍ഭമായിരുന്നതെന്ന് ബുഖാരീ  മുസ്‌ലിം  رحمها الله മുതലായ പലരും ഉദ്ധരിക്കുന്ന ഹദീസുകളില്‍നിന്ന് സ്പഷ്ടമാണ്.

അപ്പോൾ നബി صلى الله عليه وسلم ക്ക് അബൂത്വാലിബിനോട് പ്രക്രിതിപരമായ സ്നേഹമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ മതം കാരണത്താലും അദ്ദേഹത്തിന്റെ മതത്തോട് കൂറും അനുകൂലതയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്നേഹമല്ല.

ഡോ: കെ. മുഹമ്മദ് സാജിദ്.

മുസ്‌ലിംകൾ അമുസ്‌ലിംകളോട് എങ്ങനെ പെരുമാറണം, ജീവിക്കണം?

താഴെ ലിങ്കിൽ കേൾക്കാം إن شاء الله 


Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.