ഷെയ്ഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹ്ഹാബ് رحمه الله ഒട്ടോമൻ ഭരണകൂടത്തിനെതിരെ കലാപം നടത്തിയോ?
ഷെയ്ഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹ്ഹാബ് رحمه الله ഒട്ടോമൻ ഭരണകൂടത്തിനെതിരെ കലാപം നടത്തിയോ?
ഷെയ്ഖ് സാലിഹ് ആൽ അൽ-ഷെയ്ഖ് حفظه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله
ഈ ആരോപണം തെറ്റാണെന്ന് രണ്ട് കാരണങ്ങളിലൂടെ ഷെയ്ഖ് സാലിഹ് ആൽ അൽ-ഷെയ്ഖ് വിശദീകരിക്കുന്നു.
ഒന്നാമത്തെ കാരണം:
നജ്ദ് ഷെയ്ഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹ്ഹാബ് رحمه الله യുടെ കാലത്ത് ഒട്ടോമൻ ഭരണത്തിന്റെ കീഴിലായിരുന്നില്ല.
ഹിജ്റ മൂന്നാം നൂറ്റാണ്ട് മുതൽ തന്നെ നജ്ദ് രാഷ്ട്രീയമായി സ്വതന്ത്രമായ പ്രദേശമായിരുന്നു. അവിടെ പ്രാദേശിക ഭരണാധികാരികളാണ് ഭരിച്ചിരുന്നത്.
അതിനാൽ, ഷെയ്ഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹ്ഹാബ് رحمه الله ഒട്ടോമൻ ഭരണത്തിനെതിരെ കലാപം നടത്തിയെന്ന വാദത്തിന് ചരിത്രപരമായ യാതൊരു അടിസ്ഥാനവുമില്ല.
രണ്ടാമത്തെ കാരണം:
പിന്നീടുള്ള ഒട്ടോമൻ ഭരണകാലത്ത്, ഒട്ടോമൻ ഭരണാധികാരികൾ ഇസ്‌ലാമിൽ നിന്ന് പുറത്താക്കുന്ന നിരവധി കാര്യങ്ങളിൽ അകപ്പെട്ടിരുന്നുവെന്ന് ഷെയ്ഖ് പറയുന്നു.
അതിൽ പ്രധാനമായത് ഖബറുകളെയും മഖ്ബറകളെയും ആരാധിക്കുന്ന ശിർക്ക് ഭരണകൂടം തന്നെ പിന്തുണച്ചതും പ്രോത്സാഹിപ്പിച്ചതുമാണ്.
ഖബറാരാധനയും ദർഗ്ഗാ കേന്ദ്രീകൃത ആരാധനയും സമൂഹത്തിൽ വ്യാപകമായിരുന്നതു മാത്രമല്ല, ഒട്ടോമൻ അധികാരികളുടെ നേരിട്ടും പരോക്ഷമായും ലഭിച്ച പിന്തുണയും അവയ്ക്കുണ്ടായിരുന്നു.
ഖബറുകളുടെയും ദർഗ്ഗകളുടെയും നിർമ്മാണം, പരിപാലനം, പ്രോത്സാഹനം എന്നിവയ്ക്ക് ഭരണകൂടത്തിന്റെ അംഗീകാരവും സാമ്പത്തിക പിന്തുണയും ലഭിച്ചിരുന്നു.
ഈ പിന്തുണയുടെ ഫലങ്ങൾ ഇന്നും മുസ്ലിം ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാൻ കഴിയും. അന്നത്തെ കാലത്ത് സ്ഥാപിക്കപ്പെട്ട അനേകം ഖബറാരാധനാ കേന്ദ്രങ്ങളും അനുബന്ധ ആചാരങ്ങളും ഇന്നും നിലനിൽക്കുന്നു.
ഭരണാധികാരികൾ തന്നെ ശിർക്കിൽ ഏർപ്പെട്ടിരുന്നതിന്റെ ഉദാഹരണമായി, ചില ഒട്ടോമൻ സുൽത്താൻമാരുടെ രചനകളിൽ മുഹമ്മദ് ﷺ യോടും ഔലിയാക്കളോടും സഹായം തേടുന്ന പ്രാർത്ഥനകൾ കാണാമെന്ന് ഷെയ്ഖ് ചൂണ്ടിക്കാട്ടുന്നു. അതുപോലെ, സൂഫി ത്വരീഖകളെ പിന്തുടരാനും പ്രചരിപ്പിക്കാനും അവർ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
ഉപസംഹാരം:
ഈ വിഷയത്തിൽ ആശ്രയിക്കേണ്ട പ്രധാന മറുപടി ഒന്നാമത്തേതാണ്:
ഷെയ്ഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹ്ഹാബ് رحمه الله യുടെ കാലത്ത് നജ്ദ് ഒട്ടോമൻ ഭരണത്തിന് കീഴിലായിരുന്നില്ല; അതിനാൽ അദ്ദേഹം ഒട്ടോമൻ ഭരണത്തിനെതിരെ കലാപം നടത്തിയെന്ന ആരോപണം ചരിത്രപരമായി അടിസ്ഥാനരഹിതമാണ്.
രണ്ടാമത്തെ കാര്യം, ആദ്യത്തെ മറുപടിയുടെ അടിസ്ഥാനത്തിൽ ഉന്നയിക്കാവുന്ന ഒരു ഉപവാദം മാത്രമാണെന്ന് ശൈഖ് വ്യക്തമാക്കുന്നു.
ഷെയ്ഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹ്ഹാബ് رحمه الله അദ്ദേഹത്തിന്റെ പ്രബോധനം ആരംഭിച്ച കാലത്ത് ഒട്ടോമൻ സുൽത്താൻ നജ്ദിന്റെ ഭരണാധികാരിയായിരുന്നില്ല.
നജ്ദ് പ്രാദേശിക അമീർമാരുടെ ഭരണത്തിലായിരുന്നു.
അതിനാലാണ്, ഷെയ്ഖ് സ്വാലിഹ് ആൽ അൽ-ഷെയ്ഖ്, ഷെയ്ഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹ്ഹാബ് ഒട്ടോമൻ ഭരണാധികാരിക്കെതിരെ കലാപം നടത്തിയെന്ന് പറയാൻ ചരിത്രപരമായ അടിസ്ഥാനമില്ല എന്ന് പറയുന്നത്.
ഓട്ടോമാൻ ഭരണാധികാരി തന്നെ ശിർക്കിൽ ഏർപ്പെട്ടിരുന്നത് കൊണ്ടാണ് ഷെയ്ഖ് ഈ ഉപവാദം കൊണ്ട് വന്നത്.
ആ ഭരണാധികാരി പൂർണ്ണമായ ശർഈ അർത്ഥത്തിൽ ഒരു നിയമാനുസൃത ഖലീഫയല്ല.
ഇനി ഒട്ടോമൻ സുൽത്താൻ ഒരു ഭരണാധികാരിയായിരുന്നു .
എന്നാൽ അദ്ദേഹം നജ്ദിന്റെ ഭരണാധികാരിയായിരുന്നില്ല.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment