നമ്മുടെ ഫോണിലെ ഓരോ എഴുത്തിനെയും, ഓരോ കാഴ്ചയെയും, ഓരോ പങ്കുവെക്കലിനെയും കുറിച്ച് അല്ലാഹു തീർച്ചയായും നമ്മോട് ചോദ്യം ചെയ്യും.
നമ്മുടെ ഫോണിലെ ഓരോ എഴുത്തിനെയും, ഓരോ കാഴ്ചയെയും, ഓരോ പങ്കുവെക്കലിനെയും കുറിച്ച് അല്ലാഹു തീർച്ചയായും നമ്മോട് ചോദ്യം ചെയ്യും.
ഷെയ്ഖ് അബ്ദുറസ്സാഖ് അൽ-ബദർ حفظه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله
ഷെയ്ഖ് പറഞ്ഞു:
" സ്വന്തത്തിന് നന്മ ആഗ്രഹിക്കുന്ന ഓരോരുത്തരും അവരുടെ കൈകളിലുള്ള ഈ ഉപകരണങ്ങളെ (ഫോൺ, മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ) സംബന്ധിച്ച് അല്ലാഹു ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ ചോദ്യം ചെയ്യുമെന്ന കാര്യം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
അതിലൂടെ നിങ്ങൾ എഴുതുന്ന ഓരോ വാക്കിനെ കുറിച്ചും, നിങ്ങൾ അയക്കുന്ന ഓരോ ശബ്ദസന്ദേശത്തെയും കുറിച്ചും, സ്ക്രീനിൽ നിങ്ങൾ നോക്കുന്ന ഓരോ കാര്യത്തെയും കുറിച്ചും, നിങ്ങൾ സ്വീകരിക്കുന്ന ഓരോ അഭ്യൂഹത്തെയും കുറിച്ചും, അത് മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുന്നതിനെയും കുറിച്ചും, അതുപോലുള്ള മറ്റെല്ലാ കാര്യങ്ങളെയും കുറിച്ചും അല്ലാഹു നിങ്ങളോട് ചോദ്യം ചെയ്യും.
അല്ലാഹുവിനെ കണ്ടുമുട്ടുകയും അവന്റെ മുമ്പിൽ നിൽക്കുകയും ചെയ്യുന്ന ദിവസം ഒരു വ്യക്തി കണക്കു ബോധിപ്പിക്കേണ്ട പ്രവൃത്തികളിൽ ഇവയെല്ലാം തീർച്ചയായും ഉൾപ്പെടുന്നു.
അല്ലാഹുവിന്റെ ദാസന്മാരേ! ഒരു വ്യക്തി, തനിക്കെതിരെ അടിസ്ഥാനമില്ലാത്തതും സത്യാവസ്ഥ പരിശോധിക്കാത്തതുമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് ഇഷ്ടപ്പെടാത്തതുപോലെ, അതേ കാര്യം മറ്റുള്ളവരുടെ അവകാശവുമായി ബന്ധപ്പെട്ട് സംഭവിക്കുന്നത് എങ്ങനെ അവൻ ഇഷ്ടപ്പെടാനോ അതിൽ തൃപ്തിപ്പെടാനോ കഴിയും? "
ഷൈഖ് അബ്ദുർറസാഖ് അൽബദർ حفظه الله യുടെ ഉപദേശം നമ്മൾ വളരെ ഗൗരവത്തോടെ കാണണം.
നമ്മൾ മൊബൈൽ ഫോണിലും, മറ്റു ഡിജിറ്റൽ ഉപകരണങ്ങളും എഴുതുന്ന ഓരോ വാക്കും, നമ്മൾ കാണുന്ന ഓരോന്നും, നമ്മൾ പ്രചരിപ്പിക്കുന്ന ഓരോന്നും, ഒന്നും ഒഴിവാവുകയില്ല , അതിലെ ഓരോന്നും അല്ലാഹു നമ്മളോട് നാളെ ചോദ്യം ചെയ്യും.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment