മുഹർറം 10ലെ നോമ്പ്: ചുരുക്കം ചിലർക്ക് മാത്രം അറിയുന്നത്
മുഹർറം 10ലെ നോമ്പ്: ചുരുക്കം ചിലർക്ക് മാത്രം അറിയുന്നത് - ഷെയ്ഖ് റബീഅ് رحمه الله.
ഒരു പ്രധാനപ്പെട്ട ഉപകാരപ്രദമായ അറിവ്.
ഷെയ്ഖുൽ അല്ലാമ റബീഅ് ഇബ്നു ഹാദി അൽ-മദ്ഖലീ رحمه الله പറഞ്ഞു:
നമ്മളിൽ പലർക്കും ആശൂറാ ദിനത്തിൽ നോമ്പനുഷ്ഠിക്കുന്നത് ഒരു വർഷത്തെ പാപങ്ങൾക്ക് പ്രായശ്ചിത്തമാകുമെന്ന് അറിയാം. എന്നാൽ അത് ഒരു വർഷം മുഴുവൻ നോമ്പെടുക്കുന്നതിന് തുല്യമാണെന്ന കാര്യം ചുരുക്കം ചിലർക്ക് മാത്രമേ അറിയൂ.
അബൂ ഖതാദ رضي الله عنه നിവേദനം ചെയ്യുന്നു:
ഒരു വ്യക്തി നബി ﷺ യോട് ചോദിച്ചു:
"അല്ലാഹുവിന്റെ ദൂതരേ! ആശൂറാ ദിനത്തിൽ നോമ്പനുഷ്ഠിക്കുന്ന ഒരാളെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?"
അപ്പോൾ നബി ﷺ പറഞ്ഞു:
"അത് ഒരു വർഷത്തെ നോമ്പാണ്."
(സുനൻ അബൂ ദാവൂദ്; ഇമാം അൽ-അൽബാനി സ്വഹീഹാണെന്ന് സ്ഥിരീകരിച്ചു. സ്വഹീഹ് ഇബ്നു ഹിബ്ബാൻ 3631-ലും നിവേദനം ചെയ്തിട്ടുണ്ട്. ഷുഐബ് അൽ-അർനഊത്ത് പറഞ്ഞു: "ഇതിന്റെ സനദ് സ്വഹീഹ് മുസ്ലിമിന്റെ നിബന്ധനകൾക്ക് അനുസൃതമായി സ്വഹീഹാണ്.").
صحيح ابن حبان:
(٣٦٣١) – أخبرنا الحسن بن سفيان، حدثنا محمد بن المنهال الضرير، حدثنا يزيد بن زريع، حدثنا سعيد، حدثنا قتادة، عن غيلان بن جرير، عن عبد الله بن معبد، عن أبي قتادة، أن رجلا سأل النبي صلى الله عليه وسلم، فقال: يا رسول الله، أرأيت رجلا يصوم يوم عاشوراء؟، قال:«ذاك صوم سنة»،
സ്ത്രോതസ്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments
Post a Comment