കുട്ടികളെ ശരിയായ രീതിയിൽ വളർത്തേണ്ടത് എങ്ങനെ?

കുട്ടികളെ ശരിയായ രീതിയിൽ വളർത്തേണ്ടത് എങ്ങനെ?

ഷെയ്ഖ് അറഫാത്ത് حفظه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله 




ഷെയ്ഖ് അറഫാത്ത് حفظه പറയുന്നു :

" ഒന്നാമതായി, മതമുള്ള ഒരു മാതാവിനെ തിരഞ്ഞെടുക്കുക. അതിനാൽ, മതത്തിൽ ഉറച്ച സ്ത്രീയെയാണ് വിവാഹം ചെയ്യേണ്ടത്. കാരണം യാഥാർത്ഥ്യത്തിൽ കുട്ടിയുടെ വളർത്തലിന്റെ വലിയൊരു പങ്ക് പിതാവിന്റെ മേലല്ല, മറിച്ച് മാതാവിന്റെ മേലാണ്.

പിതാവ് തന്റെ ജോലി, യാത്ര, മറ്റു ഉത്തരവാദിത്വങ്ങൾ എന്നിവയിൽ തിരക്കിലായിരിക്കും. എന്നാൽ മാതാവാണ് വീട്ടിൽ സ്ഥിരമായി കഴിയുകയും, മക്കളുടെ മേൽ ഉത്തരവാദിത്വമുള്ള വീട്ടിലെ രാജ്ഞിയും സംരക്ഷകയുമായിരിക്കുകയും ചെയ്യുന്നത്. വീടും മക്കളുടെ വളർത്തലും അവളെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

ഈ കുട്ടിയെ എല്ലാ അപകടങ്ങളിൽ നിന്നും കാത്തുസൂക്ഷിക്കണം. കാരണം പലപ്പോഴും തിന്മയും അധാർമികതയും വീട്ടിന് പുറത്തുനിന്നാണ് കടന്നുവരുന്നത്. വീട് തന്നെ നല്ലതും നേർവഴിയിലുള്ളതും ഖുർആനും സുന്നത്തും ഹദീസും നിറഞ്ഞതുമായിരിക്കാം.

അപ്പോൾ തിന്മ എവിടെ നിന്നാണ് കടന്നുവന്നത്? അയൽവാസികളിൽ നിന്ന്, തെരുവിലെ കുട്ടികളിൽ നിന്ന്, ബന്ധുക്കളുടെ മക്കളിൽ നിന്ന്, സാമൂഹ്യമാധ്യമങ്ങളിൽ നിന്ന്.

കുട്ടി ശാന്തമായി ഇരിക്കണമെന്നാഗ്രഹിച്ച് നിങ്ങൾ അവന് ഒരു ഫോൺ കൈമാറി, “ഒരു മൂലയിൽ പോയി ഇരുന്ന് അത് ഉപയോഗിക്കൂ” എന്ന് പറയുന്നു.

അങ്ങനെ അവൻ ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടും വളർന്നുകൊണ്ടും ഇരിക്കുന്നു. ക്രമേണ എല്ലാത്തരം ഉള്ളടക്കങ്ങളിലേക്കും അവന് പ്രവേശനം ലഭിക്കുന്നു.

അവൻ അതിന് അടിമയാകുന്നു, യഥാർത്ഥത്തിൽ ഒരു അടിമ. അങ്ങനെ സംഭവിച്ചാൽ അവന്റെ സ്വഭാവം ക്രൂരവും ആക്രമണപരവുമായി മാറും. പിതാവിനെ അധിക്ഷേപിക്കും, മാതാവിനെ അധിക്ഷേപിക്കും, ശബ്ദം ഉയർത്തും, കോപിക്കും.

എന്തുകൊണ്ട്? മയക്കുമരുന്നിന് അടിമപ്പെട്ട ഒരാളുടെ അവസ്ഥപോലെയാകും അവൻ. അല്ലെങ്കിൽ ഖാത്ത് (Qat) ഉപയോഗിക്കുന്നത് പതിവുള്ള ഒരാളെ അതിൽ നിന്ന് തടഞ്ഞാൽ എങ്ങനെയാകുമോ, അതുപോലെ.

അവന് ദിവസേന ലഭിച്ചിരുന്ന അളവ് ലഭിക്കാതെ വന്നാൽ അവന്റെ അവസ്ഥ അങ്ങനെയാകും. പ്രായം ചെറുതാണെങ്കിലും അവൻ അതുപോലെയാകും.

ഈ കുട്ടിയെ നശിപ്പിച്ചത് നിങ്ങളാണ്. ഈ കാര്യങ്ങളിലേക്കുള്ള വാതിൽ തുറന്നുകൊടുത്തത് നിങ്ങളാണ്. അതിന്റെ ഫലമായാണ് കുട്ടി വഴിതെറ്റുകയും നശിക്കുകയും ചെയ്തത്.

അതിനാൽ, നിങ്ങളുടെ മക്കളെ ചെറുപ്പം മുതൽ തന്നെ സംരക്ഷിക്കുക. അവർക്കുവേണ്ടി ധാരാളമായി ദുആ ചെയ്യുക. അവരെ കാത്തുസൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക.

അവരെ ഖുർആൻ പഠിപ്പിക്കുക. വിശ്വസ്തരായ അധ്യാപകരെ ഏൽപ്പിക്കുക. പലപ്പോഴും കുട്ടികൾ സ്വന്തം മാതാപിതാക്കളേക്കാൾ കൂടുതൽ സ്വാധീനിക്കപ്പെടുന്നത് മറ്റുള്ളവരാലാണ്. അതുകൊണ്ടുതന്നെയാണ് സലഫുകൾ (മുൻഗാമികൾ)അവരുടെ മക്കളെ വിശ്വസ്തരായ അധ്യാപകരുടെ അടുത്തേക്ക് അയച്ചിരുന്നത്.

അതുപോലെ തന്നെ, നിങ്ങളുടെ കുട്ടിയെ നിരീക്ഷിക്കുക. അവൻ എവിടെയാണ് പോകുന്നത്? ആരുമായാണ് കൂട്ടുകൂടുന്നത്? എന്താണ് കാണുന്നത്? എന്നെല്ലാം ശ്രദ്ധിക്കുക.

നിങ്ങളുടെ സ്വന്തം ജീവിതത്തിലൂടെയാണ് അവനെ പഠിപ്പിക്കേണ്ടത്. നിങ്ങളുടെ സ്വഭാവവും പെരുമാറ്റവും അവന് മാതൃകയാകണം. അവൻ അതിനെ അനുകരിക്കുകയും അതിൽ നിന്ന് സ്വാധീനിക്കപ്പെടുകയും ചെയ്യും.

എന്നാൽ, നിങ്ങൾ തന്നെയാണ് നിങ്ങളുടെ മക്കൾക്ക് നല്ല മാതൃകയല്ലാത്തതും പ്രശ്നത്തിന്റെ കാരണവുമായിരിക്കുന്നതെങ്കിൽ, അത് മറ്റൊരു വലിയ ദുരന്തമാണ് ".

ഡോ: കെ.മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.