സ്ത്രീകൾ മാനസിക ഉന്മേഷത്തിനായി വിനോദസ്ഥലങ്ങളിലേക്ക് പോകുന്നത് "നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിയിരിക്കുക" എന്ന ഖുർആൻ വചനത്തിന് വിരുദ്ധമാണോ ?
സ്ത്രീകൾ മാനസിക ഉന്മേഷത്തിനായി വിനോദസ്ഥലങ്ങളിലേക്ക് പോകുന്നത് "നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിയിരിക്കുക" എന്ന ഖുർആൻ വചനത്തിന് വിരുദ്ധമാണോ ?
ഷെയ്ഖ് ഫൗസാൻ حفظه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله
ഷെയ്ഖ് ഫൗസാൻ حفظه الله യോട് ചോദിക്കപ്പെട്ടു :
"ഒരു സ്ത്രീ വീട്ടിൽ ഇരിക്കുമ്പോൾ മടുപ്പും ക്ഷീണവും അനുഭവപ്പെട്ടാൽ ഭർത്താവിനോട് " എനിക്ക് വിശ്രമിക്കാനും ഉന്മേഷം നൽകാനും എന്നെത്തന്നെ ശക്തിപ്പെടുത്താനും വേണ്ടി എന്നെ പുറത്തു കൊണ്ടുപോകൂ, " എന്ന് പറയുന്നത്
" നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിയിരിക്കുക " എന്ന അല്ലാഹുവിന്റെ വചനത്തിന് വിരുദ്ധമാകുമൊ?"
ഉത്തരം:
"ഇല്ല. അവൾ ഭർത്താവിനൊപ്പം ശരിയായി ശരീരം മറച്ച് പുറത്തിറങ്ങുകയും വിശ്രമിക്കാൻ ആഗ്രഹിക്കുകയും ചെയ്താൽ അതിൽ ഒരു ദോഷവുമില്ല. ഇത് അനുവദനീയമായ കാര്യങ്ങളിൽ പെട്ടതാണ്.
അവൾ ശരിയായി ശരീരം മറച്ച് അവളുടെ മഹ്‌റമുകൾക്കൊപ്പം (വിവാഹം നിഷിദ്ധമായവർക്കൊപ്പം) പോകണം.
വ്യർത്ഥമായ സംസാരത്തിന്റെയും വിനോദത്തിന്റെയും സ്ഥലങ്ങളിൽ അവൾ പോകരുത്, പകരം അവൾക്ക് ഒരു തുറസ്സായ സ്ഥലത്തേക്കോ വിനോദ സ്ഥലത്തേക്കോ പോകാം.
ഇത് "നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിയിരിക്കുക" എന്ന അല്ലാഹുവിന്റെ വചനത്തിന് വിരുദ്ധമല്ല.
കാരണം ഒരു സ്ത്രീക്ക് അവളുടെ ആവശ്യങ്ങൾക്ക് വേണ്ടി വീടിൻ്റെ പുറത്ത് പോകാം. ഇത് അനുവദനീയമായ ആവശ്യങ്ങളിൽ പെട്ടതാണ്. അവൾ അവയ്ക്ക് വേണ്ടി പോകാം."
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment