സ്ത്രീ മോട്ടോർസൈക്കിൾ ഓടിക്കുന്നതിന്റെയും കാർ ഓടിക്കുന്നതിന്റെയും വിധി എന്താണ്?
സ്ത്രീ മോട്ടോർസൈക്കിൾ ഓടിക്കുന്നതിന്റെയും കാർ ഓടിക്കുന്നതിന്റെയും വിധി എന്താണ്?
ഷെയ്ഖ് അറഫാത്ത് حفظه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله :
ഷെയ്ഖ് അറഫാത്ത് حفظه الله പറഞ്ഞു:
" മോട്ടോർസൈക്കിൾ ഓടിക്കുന്നതിനെ സംബന്ധിച്ചിടത്തോളം, ഇതിനെക്കുറിച്ച് നാം മുമ്പ് സംസാരിച്ചിട്ടുണ്ട്. ഒരു സ്ത്രീ മോട്ടോർസൈക്കിൾ ഓടിക്കുന്നത് ഞാൻ ഉപദേശിക്കുന്നില്ല. അത് അവൾക്ക് അനുയോജ്യമല്ല; അവൾക്ക് യോജിച്ചതുമല്ല.
കാർ ഓടിക്കുന്നതിനെ സംബന്ധിച്ചിടത്തോളം, അതിൽ കുഴപ്പമില്ല.
- അവളുടെ രക്ഷാധികാരിയുടെ (വലി) അനുമതി ഉണ്ടായിരിക്കണം.
- യഥാർത്ഥ ആവശ്യത്തിനോ വ്യക്തമായ പ്രയോജനത്തിനോ വേണ്ടിയായിരിക്കണം.
- കാറിൽ ആയിരിക്കുമ്പോൾ അവൾ ജിൽബാബ് ശരിയായ രീതിയിൽ ധരിച്ചിരിക്കണം.
- അവൾ ഒറ്റയ്ക്ക് നടത്തുന്ന യാത്ര, ശറഈ നിലയിൽ യാത്ര ആയി കണക്കാക്കപ്പെടുന്ന ദൂരമാകരുത്. കാരണം, ഒരു സ്ത്രീക്ക് മഹ്റം ഇല്ലാതെ യാത്ര ചെയ്യാൻ പാടില്ല. അങ്ങനെയെങ്കിൽ കാർ ഓടിക്കുന്നതിൽ കുഴപ്പമില്ല.
എന്നിരുന്നാലും, അവൾ സ്ഥിരമായി കാർ ഓടിക്കുന്നത് ഞാൻ ഉപദേശിക്കുന്നില്ല. ആവശ്യമുള്ള സന്ദർഭങ്ങളിൽ മാത്രം അതിനെ പരിമിതപ്പെടുത്തുന്നതാണ് ഉചിതം.
ഭർത്താവോ, മകനോ വാഹനമോടിക്കണമെന്നാണ് അടിസ്ഥാന തത്വം.
എന്നാൽ, അവളുടെ പിതാവോ, ഭർത്താവോ, മകനോ ലഭ്യമല്ലെങ്കിൽ, സ്വന്തം ആവശ്യത്തിനായി അവൾ കാർ ഓടിക്കുന്നതിൽ കുഴപ്പമില്ല ".
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment