ഇസ്‌ലാമിൽ നിന്ന് മതം മാറിയവനെ കൊല്ലുമോ? — ക്രിസ്തുമതം സ്വീകരിച്ച മുസ്ലിം ഖബർ ആരാധകൻ പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണയുടെ യാഥാർഥ്യം

ഇസ്‌ലാമിൽ നിന്ന് മതം മാറിയവനെ കൊല്ലുമോ? ക്രിസ്തുമതം സ്വീകരിച്ച മുസ്ലിം ഖബർ ആരാധകൻ പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണയുടെ യാഥാർഥ്യം.

ക്രിസ്തുമതം സ്വീകരിച്ച വ്യക്തി :

പല മനുഷ്യരും ചോദിക്കുന്നു, എന്തുകൊണ്ടാണ് മുസ്ലിമീങ്ങൾ, അല്ലെങ്കിൽ ഹിന്ദു ക്രിസ്ത്യൻ പേരിൽ മുസ്ലിമീങ്ങൾ ഫേക്ക് ഐഡി ഉപയോഗിച്ച് നിങ്ങളുടെ കമന്റു ബോക്സിൽ പച്ച തെറികൾ എഴുതുന്നത്?

ഞാൻ പോസ്റ്റുന്ന ഈ ഹദീസ് മുഹമ്മദ് പറഞ്ഞതാണ്, ആരെങ്കിലും മതം മാറിയാൽ അവനെ കൊല്ലണം എന്ന്.

അപ്പോൾ ഇസ്ലാം വിട്ടു ക്രിസ്‌ത്യാനിയായ എന്നെ അവർ കൊല്ലണം.

ഇത് വരേ പറ്റിയില്ല, ഇപ്പോൾ വ്യക്തിഹത്യ എന്ന കൊല കമന്റിലൂടെ ചെയ്യുന്നു.

നല്ല മുസ്ലിമീങ്ങളും, ക്രിസ്‌ത്യാനികളും, ഹൈന്ദവരും ഈ സത്യം മനസ്സിലാകുമല്ലോ?

എന്റെ മറുപടി :

നിങ്ങൾ ഉദ്ധരിച്ച ഹദീസ് ശരിയാണ്. പക്ഷേ അതിന്റെ പ്രയോഗത്തെക്കുറിച്ചുള്ള ഇസ്ലാമിക നിയമവും പണ്ഡിതന്മാരുടെ വിശദീകരണവും പൂർണമായി പഠിക്കാതെയാണ് നിങ്ങൾ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത്.

"ആരെങ്കിലും തന്റെ മതം മാറ്റിയാൽ അവനെ കൊല്ലുക" എന്ന ഹദീസ് വ്യക്തികൾക്ക് നിയമം കയ്യിലെടുക്കാനുള്ള അനുമതിയല്ല.

ഇസ്ലാമിക ശരീഅത്ത് പ്രകാരം, ഹദ്ദ് ശിക്ഷകൾ നടപ്പിലാക്കുന്നത് ഇസ്ലാമിക ഭരണാധികാരിയും കോടതിയുമാണ്, വ്യക്തികളല്ല. ആരോപണം, തെളിവ്, വിശദീകരണം, സംശയനിവാരണം, പശ്ചാത്തലം എന്നിവ പരിശോധിച്ച ശേഷമാണ് കോടതി വിധി പറയുന്നത്. അതിന് മുമ്പ് ബന്ധപ്പെട്ട വ്യക്തിക്ക് സത്യം വിശദീകരിക്കുകയും (പ്രബോധനം), സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.

അതുകൊണ്ട്, 

"ഞാൻ മതംമാറി; അതിനാൽ ഓരോ മുസ്ലിമും എന്നെ കൊല്ലും " എന്ന നിഗമനം ഇസ്ലാമിക ശരീഅത്തിന്റെ അവതരണമല്ല.

മറ്റൊരു കാര്യം:

ഒരു മുസ്ലിം അല്ലാത്ത രാജ്യത്ത് ജീവിക്കുന്ന മുസ്ലിംകൾ, അവർ അവിടുത്തെ നിയമങ്ങൾ ലംഘിക്കാനോ, ആരെയെങ്കിലും ആക്രമിക്കാനോ ഇസ്ലാം അനുവാദം നൽകുന്നില്ല. വ്യക്തികൾക്ക് ശിക്ഷ നടപ്പിലാക്കാൻ അവർക്ക് ഒരു അധികാരവുമില്ല.

അതുപോലെ, ചരിത്രത്തിലും ഇന്നും പല രാജ്യങ്ങളിലും രാജ്യദ്രോഹം പോലുള്ള ഗുരുതര കുറ്റങ്ങൾക്ക് കഠിന ശിക്ഷകൾ നിലവിലുണ്ട്. ഓരോ നിയമവ്യവസ്ഥയ്ക്കും അതിന്റെ തത്വങ്ങളും നടപടിക്രമങ്ങളും ഉണ്ട്. അതുകൊണ്ട്, ഒരു നിയമത്തെ അതിന്റെ നിയമപരമായ സന്ദർഭത്തിൽ നിന്ന് വേർതിരിച്ച് അവതരിപ്പിക്കുന്നത് ശരിയായ സമീപനമല്ല.

അവസാനമായി, ചിലർ നിങ്ങളുടെ കമന്റ് ബോക്സിൽ അസഭ്യം പറയുന്നുണ്ടെങ്കിൽ, അത് ഇസ്ലാം അംഗീകരിക്കുന്നില്ല. തെറി, വ്യക്തിഹത്യ, അനീതി എന്നിവ തെറ്റാണ്. 

അതുകൊണ്ട് ഇസ്ലാമിന്റെ ഉപദേശങ്ങളെ വിലയിരുത്തേണ്ടത് ചില വ്യക്തികളുടെ മോശം പെരുമാറ്റം നോക്കിയല്ല; പ്രമാണങ്ങൾ പഠിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.