സ്വർണത്തിൻ്റെയും വെള്ളിയുടെയും സകാത്ത്
സ്വർണത്തിൻ്റെയും വെള്ളിയുടെയും സകാത്ത്
ഷെയ്ഖ് ഇബ്നു ബാസ് رحمه الله
ചോദ്യം:
പ്രിയ ശൈഖേ, ഒരു സ്ത്രീ ചോദിക്കുന്നു:
സ്വർണത്തിന്റെ സകാത്ത് എത്രയാണ്? ആഭരണമായി ധരിക്കുന്ന സ്വർണത്തിനും സകാത്ത് നിർബന്ധമാണോ?
അല്ലാഹു നിങ്ങൾക്ക് പ്രതിഫലം നൽകട്ടെ. ദയവായി വിശദീകരിക്കാമോ?
മറുപടി:
സ്വർണത്തിന്റെ സകാത്ത് നാൽപ്പതിൽ ഒന്ന് (2.5%) ആണ്. വെള്ളിയുടെയും സകാത്ത് അതുപോലെ നാൽപ്പതിൽ ഒന്ന് (2.5%) തന്നെയാണ്. അതായത്, ഓരോ നൂറിനും രണ്ടരയും, ഓരോ ആയിരത്തിനും ഇരുപത്തിയഞ്ചും നൽകണം.
സ്ത്രീ ധരിക്കുന്ന ആഭരണങ്ങൾക്കും (സ്വർണാഭരണങ്ങൾക്കും) ശരിയായ അഭിപ്രായപ്രകാരം സകാത്ത് നിർബന്ധമാണ്, അവ നിസാബിൽ എത്തിയിട്ടുണ്ടെങ്കിൽ. അത് മാലയോ, വളയോ, അരപ്പട്ടയോ, മറ്റേതെങ്കിലും ആഭരണമോ ആയാലും സകാത്ത് നൽകണം.
(നിസാബ് എന്നത് സകാത്ത് നിർബന്ധമാകാൻ ഒരു മുസ്ലിമിന്റെ കൈവശം ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ സമ്പത്തിന്റെ അളവിനെയാണ് പറയുന്നത്)
സ്വർണത്തിന്റെ നിസാബ് ഇരുപത് മിസ്ഖാൽ ആണ്. അതായത്, ഏകദേശം 11½ സൗദി സ്വർണ ദിനാറുകൾ, അല്ലെങ്കിൽ 92 ഗ്രാം സ്വർണം.
( കേരളത്തിൽ പൊതുവെ പ്രചാരത്തിലുള്ള കണക്കുപ്രകാരം 20 മിസ്ഖാൽ ≈ 10½ പവൻ (ഏകദേശം 85 ഗ്രാം) എന്നാണ് കണക്കാക്കുന്നത്.
നിസാബ് 20 മിസ്ഖാൽ ആണെന്നത് ഹദീസിൽ വ്യക്തമായി വന്നതാണ്.
എന്നാൽ 85 ഗ്രാമും 92 ഗ്രാമും എന്ന വ്യത്യാസം, ഒരു മിസ്ഖാലിനെ ആധുനിക ഗ്രാമിലേക്ക് പരിവർത്തനം ചെയ്യുന്നതിലുള്ള വ്യത്യാസം മാത്രമാണ്; നിസാബ് 20 മിസ്ഖാൽ ആണെന്ന കാര്യത്തിൽ വ്യത്യാസമില്ല).
അതിനാൽ, ഒരു സ്ത്രീയുടെ കൈവശമുള്ള സ്വർണാഭരണങ്ങൾ നിസാബിൽ എത്തുകയും അവയ്ക്ക് ഒരു ഹിജ്റ വർഷം പൂർത്തിയാകുകയും ചെയ്താൽ, അതിന് സകാത്ത് നിർബന്ധമാകും.
ഉദാഹരണത്തിന്:
- ആഭരണത്തിന്റെ മൂല്യം 20,000 ആണെങ്കിൽ, അതിന്റെ സകാത്ത് 2.5%, അതായത് 500 നൽകണം.
- ആഭരണത്തിന്റെ മൂല്യം 50,000 ആണെങ്കിൽ, അതിന്റെ സകാത്ത് 2.5%, അതായത് 1,250 നൽകണം.
ഇത് സ്വർണമായാലും വെള്ളിയായാലും ഒരുപോലെയാണ്.
( ഷെയ്ഖ് ഇബ്നു ബാസ് رحمه الله പറഞ്ഞല്ലൊ, നിസാബിൽ എത്തിയിട്ടുണ്ടെങ്കിൽ സ്ത്രീ ധരിക്കുന്ന ആഭരണങ്ങൾക്കും (സ്വർണാഭരണങ്ങൾക്കും) ശരിയായ അഭിപ്രായപ്രകാരം സകാത്ത് നിർബന്ധമാണെന്ന്.
കാരണം നിർബന്ധമല്ല എന്ന് പറഞ്ഞ പണ്ഡിതന്മാരുമുണ്ട്.
എന്നാൽ ഈ വിഷയത്തിൽ സകാത്ത് കൊടുക്കുന്നതാണ് സൂക്ഷമതയും നാളെ പരലോകത്ത് സുരക്ഷയും എന്ന് ചില മഷായികുമാർ പറഞ്ഞിട്ടുണ്ട് ).
ഡോ: കെ. മുഹമ്മദ് സാജിദ്.
السؤال:
سماحة الشيخ، هذه سائلة تقول: ما مقدار زكاة الذهب؟ وهل ذهب الزينة له زكاة؟
بينوا لنا ذلك، مأجورين.
الجواب:
زكاة الذهب ربع العشر، وهكذا الفضة ربع العشر، من كل مائة اثنان ونصف ومن الألف خمسة وعشرون.
وهي واجبة في الحلي التي تلبسها المرأة على الصحيح، فإذا كانت تبلغ النصاب وجبت فيها الزكاة، سواء كانت قلائد أو أسورة، أو حزامًا، أو غير ذلك، الواجب فيها الزكاة، والنصاب عشرون مثقالاً من الذهب، يعني: مقداره أحد عشر جنيهًا ونصف من الجنيهات السعودية، اثنان وتسعون غرامًا من الغرامات، فإذا كان عند المرأة نصاب من الحلي وجبت فيها الزكاة إذا حال عليها الحول، فإذا كانت الحلي تبلغ مثلًا عشرين ألفًا، عليها الزكاة ربع العشر خمسمائة؛ لأن عشر العشرين ألفان، ربع العشر خمسمائة، فإذا كانت تبلغ خمسين ألفًا الحلي، صار فيها ربع العشر عشرها خمسة آلاف، ربع العشر ألف ومائتان وخمسون، سواء ذهب أو فضة، نعم
Comments
Post a Comment