മരിച്ചു പോയ മഹാന്മാരോട് ഇസ്തിഗാസ നടത്താൻ സഹായം തേടാൻ അല്ലാഹു ഖുർആനിൽ നമ്മോട് കൽപ്പിക്കുന്നുണ്ടല്ലൊ?

മരിച്ചു പോയ മഹാന്മാരോട് ഇസ്തിഗാസ നടത്താൻ സഹായം തേടാൻ അല്ലാഹു ഖുർആനിൽ നമ്മോട് കൽപ്പിക്കുന്നുണ്ടല്ലൊ?

ഒരു സഹോദരൻ:

മരിച്ചു പോയ മഹാന്മാരോട് ഇസ്തിഗാസ നടത്താൻ 
സഹായം തേടാൻ വഹാബികളെ ഭാഷയിൽ വിളിച്ചു പ്രാർത്ഥിക്കാൻ അള്ളാഹു ഖുർആനിൽ നമ്മളോട് കൽപ്പിക്കുന്നു 

انّما وليّكم الله ور سوله والّذين امنوا يقيمون الصلاة ويؤتون الزكوة وهم راكعون 
ومن يتولّ الله ورسوله والّذين امنوا فانّ حزب الله هم الغالبون..

റസൂലിനെയും അവന്‍റെ സത്യ വിശ്വാസികളെയും സഹായികളായി സ്വീഗരിക്കുന്നു വെങ്കില്‍ (അവര്‍ അല്ലാഹുവിന്റെ പാര്‍ട്ടിയാകുന്നു ) തീര്‍ച്ചയായും അല്ലാഹുവിന്‍റെ പാര്‍ട്ടി തന്നെ വിജയം നേടുന്നവര്‍
ഈ സൂക്ത്തത്തില  വലിയ്യ്‌  എന്ന പദത്തിനര്‍ത്തം സഹായിക്കുന്നവന്‍ എന്നാണെന്ന് ഇമാം റാസി (റ)  ആയതിന്റെ ആദ്യവും അന്ത്യവും ചിന്തിക്കുന്ന നിഷ്പക്ഷമതികള്‍ക്ക് ആയതില്‍ പരാമര്‍ശിച്ച ‘വലിയ്യ്’ സഹായി, ഇഷ്ടക്കാരന്‍ എന്ന അര്‍ഥത്തില്‍ മാത്രമാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും (6/30).

ഈ ആയത്ത് ൽ സഹായം ചോദിക്കാൻ നമ്മളോട് അള്ളാഹു പറഞ്ഞവരിൽ  മരിച്ചു പോയ മഹാന്മാരും പെടും 

തഫ്സീർ ബഹറൂൽ മുഹീത് 

മഹാനായ അബൂഹയ്യാന്‍ (റ) ഹസ്സന്‍ (റ) നെ ഉദ്ദരിച്ചു പറയുന്നു :

وظاهر قوله ( والّّذين امنوا) عموم من امن من مضى منهم ومن بقي قا له الحسن (البحر المحيط 4\461)

വിശ്വസിച്ചവരും എന്ന പരാമര്‍ശത്തില്‍ നിന്നു വെക്തമാകുന്നു കഴിഞ്ഞു പോയവരും ശേഷിച്ചവരും എല്ലാം അതില്‍ ഉള്‍പ്പെടുമെന്നാണ് മഹാനായ ഹസ്സന്‍ (റ) പ്രസ്ഥാവിച്ചത് ഇതേ ആശയം ഇമാം റാസി (റ) യുടെ തഫ്സീറിലും കാണാം.
റാസി 12/25 നോക്കുക.

എന്റെ മറുപടി:

ഈ വാദത്തിന്റെ അടിസ്ഥാന പിഴവ്: "വലി" (ولي) എന്ന പദത്തിന് "സഹായി" എന്ന അർത്ഥം ഉണ്ടെന്നത് ശരിയാണ്. പക്ഷേ അതിൽ നിന്ന് "മരിച്ചവരോട് സഹായം ചോദിക്കാം" എന്ന നിഗമനം ഒരിക്കലും വരില്ല. അങ്ങനെ ഒരു വ്യാഖ്യാനം നിങ്ങൾ ഉദ്ധരിച്ച ഇമാം റാസി رحمه الله യുടെ തഫ്‌സീറിൽ ഇല്ല എന്ന് മാത്രമല്ല, മരിച്ചവരോട് സഹായം തേടുന്നതിനെ അദ്ദേഹം വിമർശിക്കുകയും ചെയ്യുന്നു.

താഴെ ഇമാം റാസി رحمه الله യുടെ തഫ്‌സീറിൽ നിന്ന്:

അല്ലാഹു പറഞ്ഞു:

"وَيَعْبُدُونَ مِن دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰٓؤُلَآءِ شُفَعَـٰٓؤُنَا عِندَ اللَّهِ"

"അല്ലാഹുവിനുപുറമെ, തങ്ങള്‍ക്ക് ഒരു ഉപദ്രവവും ഉപകാരവും ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുവരുന്നു; 'ഇവര്‍ [ആ ആരാധ്യവസ്‌തുക്കള്‍] അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശക്കാരാകുന്നു' എന്ന് അവര്‍ പറയുകയും ചെയ്യുന്നു."

(10:18)

മുഹമ്മദ് ബിൻ അബ്ദുൽ വഹ്ഹാബിനും ഇബ്നു തൈമിയ്യക്കും മുമ്പ് ജീവിച്ച അല്ലാമ റാസി رحمهما الله ഇതിന്റെ തഫ്‌സീറിൽ പറഞ്ഞു:

"أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم، وزعموا أنهم متى اشتغلوا بعبادة هذه التماثيل، فإن أولئك الأكابر تكون شفعاء لهم عند الله تعالى"

"അവർ (മുശ്രിക്കുകൾ) തങ്ങളുടെ പ്രവാചകന്മാരുടെയും മഹാൻമാരുടെയും രൂപത്തിൽ വിഗ്രഹങ്ങളും പ്രതിമകളും ഉണ്ടാക്കി. ഈ പ്രതിമകളുടെ ആരാധനയിൽ തങ്ങളെത്തന്നെ വ്യാപൃതരാക്കുമ്പോൾ, ആ മഹാൻമാർ അല്ലാഹുവിന്റെ അടുക്കൽ തങ്ങൾക്കുവേണ്ടി ശുപാർശക്കാരാകുമെന്ന് അവർ അവകാശപ്പെട്ടു."

"وَنَظِيرُهُ فِي هَذَا الزَّمَانِ اشْتِغَالُ كَثِيرٍ مِنَ الْخَلْقِ بِتَعْظِيمِ قُبُورِ الْأَكَابِرِ عَلَى اعْتِقَادِ أَنَّهُمْ إِذَا عَظَّمُوا قُبُورَهُمْ فَإِنَّهُمْ يَكُونُونَ شُفَعَاءَ لَهُمْ عِنْدَ اللَّهِ"

"നമ്മുടെ കാലഘട്ടത്തിൽ മഹാന്മാരുടെ ഖബ്‌റുകളെ മഹത്വപ്പെടുത്തിയാൽ, അവർ അല്ലാഹുവിന്റെ അടുക്കൽ അവരുടെ ശുപാർശക്കാരാകുമെന്ന വിശ്വാസത്തോടെ ധാരാളം പേർ ഖബ്‌റുകളെ മഹത്വപ്പെടുത്തുന്നത് ഇതിന് സമാനമായാണ്."

(10:18 വചനത്തിന്റെ തഫ്‌സീർ അൽ-റാസി)

അപ്പോൾ മുസ്‌ലിംകൾ ഖബ്‌റിലെ മരണപ്പെട്ടുപോയ മഹാൻമാരെ ശുപാർശക്കാരാക്കുന്നത്, മുശ്രിക്കുകൾ അവരുടെ ദൈവങ്ങളെ ശുപാർശക്കാരാക്കിയതിന് സമാനമാണെന്ന് ഇമാം റാസി رحمه الله പറയുന്നു.

മറ്റൊന്ന്, അവിശ്വാസികൾക്ക് ഇറങ്ങിയ ആയത്താണ് മുസ്‌ലിംകളുടെ മേൽ ഇമാം റാസി ചുമത്തിയത്. അതുകൊണ്ട്, ശിർക്ക് ചെയ്യുന്ന മുസ്‌ലിംകളുടെ മേൽ അവിശ്വാസികൾക്ക് ഇറങ്ങിയ ആയത്തുകൾ ചുമത്തുന്നത് മുഹമ്മദ് ബിൻ അബ്ദുൽ വഹ്ഹാബും ഇബ്നു തൈമിയ്യയുമാണ് എന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

ഇമാം റാസിയുടെ കാലത്ത് മരിച്ചവരോട് സഹായം തേടുന്നവർ (ഇന്നിതിനെ ഇസ്തിഗാസ എന്ന് പറയുന്നു) രംഗത്ത് വന്നപ്പോൾ, മുഹമ്മദ് ബിൻ അബ്ദുൽ വഹ്ഹാബും ഇബ്നു തൈമിയ്യയും എങ്ങനെ പ്രതികരിച്ചുവോ, അതേ രീതിയിൽ തന്നെ അദ്ദേഹവും പ്രതികരിച്ചു. കാരണം, ഈ ആയത്തുകൾ പഠിപ്പിക്കുന്നത് ഈ അടിസ്ഥാന കാര്യങ്ങൾ തന്നെയാണ്. അല്ലാതെ ഇതൊന്നും മുഹമ്മദ് ബിൻ അബ്ദുൽ വഹ്ഹാബിന്റെ ബുദ്ധിയിൽ നിന്നുദിച്ച പുത്തൻ വ്യാഖ്യാനങ്ങളല്ല.

തൗഹീദ് ഇസ്‌ലാമിന്റെ അടിത്തറയാണ്. ശിർക്ക് പൊറുക്കപ്പെടാത്ത പാപവും (4:48), ശിർക്ക് ചെയ്യുന്നവരുടെ കർമ്മങ്ങൾ മുഴുവനും നിഷ്ഫലമായിപ്പോകും (39:65) എന്നും അല്ലാഹു പഠിപ്പിക്കുന്നു.

സലഫുകൾ നിങ്ങൾ ഉദ്ധരിച്ച ആയത്ത് ഒരിക്കലും ഇസ്തിഗാസ ബിൽ-അംവാത്ത് (മരിച്ചവരോട് സഹായം തേടൽ) എന്നതിന് തെളിവാക്കിയിട്ടില്ല.

അപ്പോൾ അവർ നമ്മുടെ സഹായികൾ ആകുന്നതെങ്ങനെ?

അവർ സംരക്ഷിച്ച ഖുർആൻ വഴി.

അവർ കൈമാറിയ ഹദീസ് വഴി.

അവർ പഠിപ്പിച്ച അറിവ് വഴി.

അവർ സ്ഥാപിച്ച സുന്നത്തിന്റെ പാത വഴി.

നിങ്ങൾ "വഹാബികൾ" എന്ന് പരിഹസിക്കുന്നുണ്ടല്ലോ. അതിന്റെ അബദ്ധം താഴെ കാണുന്ന ലിങ്കിൽ വായിക്കാം, ഇൻ ഷാ അല്ലാഹ്:


സഹോദരൻ:

അള്ളാഹു ഖുർഃആനിലൂടെ പറയുന്നത് പാപം പൊറുക്കാൻ
അള്ളാഹുവിലേക്ക് നബി (സ) മുന്‍ നിര്‍ത്തി തേടാനാണ്്.

وَلَوْأَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جاؤُكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّاباً رَحِيماً [النِّسَاءِ: ٦٤]

പാപം ചെയ്ത് പോയ  എന്‍റെ അടിമകള്‍ നബിയേ അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് അവര് പാപ മോചനം തേടുകയും അതിന് പുറമെ  അവര്‍ക്ക് വേണ്ടി നബിയേ അങ്ങ് പാപ മോചനം തേടുകയും ചെമയ്താല്‍ റബ്ബ് അവരുടെ തൗബ സ്വീകരിക്കുന്നതാണ്.

നബിതങ്ങളോട് ശഫാഅത്ത് തേടുന്നവര്‍ മുശിക്കുകളാണെന്നു വാദിക്കുന്നവര്‍ പച്ചയായി ആയത്ത് നിഷേധമാണ് നടത്തുന്നത്.

ഇതു വ്യക്തമാക്കുന്ന
ഇമാം റാസീ  (റ)വിന്‍റെ വ്യാഖ്യാനം കൂടി വായിക്കാവുന്നത് ഉപകാരപ്പെടുന്നതാണ്.

وَالْآيَةُ تَدُلُّ عَلَى أَنَّ الرَّسُولَ مَتَى اسْتَغْفَرَ لِلْعُصَاةِ وَالظَّالِمِينَ فَإِنَّ اللَّهَ يَغْفِرُ لَهُمْ، وَهَذَا يَدُلُّ عَلَى أَنَّ شَفَاعَةَ الرَّسُولِ فِي حَقِّ أَهْلِ الْكَبَائِرِ مَقْبُولَةٌ فِي الدُّنْيَا، فَوَجَبَ أَنْ تَكُونَ مَقْبُولَةً فِي الْآخِرَةِ، لِأَنَّهُ لَا قَائِلَ بِالْفَرْقِ.

(തഫ്സീറുല്‍കബീര്‍ 3/500 റാസീ)

ഈ ഖുർആൻ നിനക്ക് അംഗീകരിക്കാൻ പറ്റുമോ?

എന്റെ മറുപടി:

നിങ്ങൾ ഉദ്ധരിച്ച സൂറത്തു നിസാ 4:64-ലെ ആയത്ത്, നബി ﷺ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അടുക്കൽ വന്നിരുന്ന ആളുകളെക്കുറിച്ചാണ് സംസാരിക്കുന്നത്.

ആയത്തിൽ:

"جَاءُوكَ"

(അവർ നിന്റെ അടുക്കൽ വന്നു) എന്നാണ്.

അതിനാൽ, ഈ ആയത്ത് തെളിയിക്കുന്നത് നബി ﷺ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തോട് ദുആ ചെയ്യാൻ ആവശ്യപ്പെടാമെന്ന കാര്യമാണ്.

ഇവിടെ ഇമാം റാസി رحمه الله "മരണശേഷം നബി ﷺ-യെ വിളിച്ച് സഹായം തേടുക" എന്ന് പറഞ്ഞിട്ടില്ല.

വാസ്തവത്തിൽ, ഇമാം റാസി رحمه الله സൂറത്ത് യൂനുസ് 10:18-ന്റെ തഫ്സീറിൽ മഹാൻമാരുടെ ഖബ്റുകളെ മഹത്വപ്പെടുത്തി അവരെ ശുപാർശക്കാരാക്കുന്നവരെ വിമർശിക്കുകയാണ് ചെയ്തത്.

മരിച്ചവരോട് സഹായം തേടുന്നതിനെ അദ്ദേഹം വിമർശിക്കുന്നു.

താഴെ ഇമാം റാസി رحمه الله യുടെ തഫ്സീറിൽ നിന്ന്:

അല്ലാഹു പറഞ്ഞു:

"وَيَعْبُدُونَ مِن دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰؤُلَاءِ شُفَعَاؤُنَا عِندَ اللَّهِ"

"അല്ലാഹുവിനുപുറമെ, തങ്ങൾക്ക് ഒരു ഉപദ്രവവും ഉപകാരവും ചെയ്യാത്തതിനെ അവർ ആരാധിച്ചുവരുന്നു; 'ഇവർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർശക്കാരാകുന്നു' എന്ന് അവർ പറയുകയും ചെയ്യുന്നു."

(10:18)

മുഹമ്മദ് ബിൻ അബ്ദുൽ വഹ്ഹാബും ഇബ്നു തൈമിയ്യയും മുമ്പ് ജീവിച്ച അല്ലാമ റാസി رحمهما الله ഇതിന്റെ തഫ്സീറിൽ പറഞ്ഞു:

"أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم، وزعموا أنهم متى اشتغلوا بعبادة هذه التماثيل، فإن أولئك الأكابر تكون شفعاء لهم عند الله تعالى"

"അവർ (മുശ്രിക്കുകൾ) തങ്ങളുടെ പ്രവാചകന്മാരുടെയും മഹാൻമാരുടെയും രൂപത്തിൽ വിഗ്രഹങ്ങളും പ്രതിമകളും ഉണ്ടാക്കി. ഈ പ്രതിമകളുടെ ആരാധനയിൽ തങ്ങളെത്തന്നെ വ്യാപൃതരാക്കുമ്പോൾ, ആ മഹാൻമാർ അല്ലാഹുവിന്റെ അടുക്കൽ തങ്ങൾക്കുവേണ്ടി ശുപാർശക്കാരാകുമെന്ന് അവർ അവകാശപ്പെട്ടു."

"وَنَظِيرُهُ فِي هَذَا الزَّمَانِ اشْتِغَالُ كَثِيرٍ مِنَ الْخَلْقِ بِتَعْظِيمِ قُبُورِ الْأَكَابِرِ عَلَى اعْتِقَادِ أَنَّهُمْ إِذَا عَظَّمُوا قُبُورَهُمْ فَإِنَّهُمْ يَكُونُونَ شُفَعَاءَ لَهُمْ عِنْدَ اللَّهِ"

"നമ്മുടെ കാലഘട്ടത്തിൽ മഹാൻമാരുടെ ഖബ്റുകളെ മഹത്വപ്പെടുത്തിയാൽ അവർ അല്ലാഹുവിന്റെ അടുക്കൽ അവരുടെ ശുപാർശക്കാരാകുമെന്ന വിശ്വാസത്തോടെ ധാരാളം പേർ ഖബറുകൾ മഹത്വപ്പെടുത്തുന്നത് ഇതിന് സമാനമായാണ്."

(10:18-ാം വചനത്തിന്റെ തഫ്സീർ അൽ-റാസി)

അപ്പോൾ, മുസ്‌ലിംകൾ ഖബ്റിലെ മരണപ്പെട്ടുപോയ മഹാൻമാരെ ശുപാർശക്കാരാക്കുന്നത് മുശ്രിക്കുകൾ അവരുടെ ദൈവങ്ങളെ ശുപാർശക്കാരാക്കിയതിന് സമാനമാണെന്ന് ഇമാം റാസി رحمه الله പറയുന്നു.

മറ്റൊന്ന്, അവിശ്വാസികൾക്ക് ഇറങ്ങിയ ആയത്താണ് മുസ്‌ലിംകളുടെ മേൽ ഇമാം റാസി പ്രയോഗിച്ചത്. അതിനാൽ, ശിർക്ക് ചെയ്യുന്ന മുസ്‌ലിംകളുടെ മേൽ അവിശ്വാസികൾക്ക് ഇറങ്ങിയ ആയത്തുകൾ പ്രയോഗിക്കുന്നത് മുഹമ്മദ് ബിൻ അബ്ദുൽ വഹ്ഹാബും ഇബ്നു തൈമിയ്യയുമാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.

ഇമാം റാസിയുടെ കാലത്ത് മരിച്ചവരോട് സഹായം തേടുന്നവർ (ഇന്ന് ഇതിനെ ഇസ്തിഗാസ എന്ന് പറയുന്നു) രംഗത്ത് വന്നപ്പോൾ, മുഹമ്മദ് ബിൻ അബ്ദുൽ വഹ്ഹാബും ഇബ്നു തൈമിയ്യയും എങ്ങനെ പ്രതികരിച്ചുവോ അതേ രീതിയിൽ തന്നെയാണ് അദ്ദേഹവും പ്രതികരിച്ചത്. കാരണം, ഈ ആയത്തുകൾ പഠിപ്പിക്കുന്നത് ഈ അടിസ്ഥാന കാര്യങ്ങൾ തന്നെയാണ്. അല്ലാതെ, ഇതൊന്നും മുഹമ്മദ് ബിൻ അബ്ദുൽ വഹ്ഹാബിന്റെ ബുദ്ധിയിൽ നിന്നുദിച്ച പുത്തൻ വ്യാഖ്യാനങ്ങളല്ല.

തൗഹീദ് ഇസ്‌ലാമിന്റെ അടിത്തറയാണ്. ശിർക്ക് പൊറുക്കപ്പെടാത്ത പാപമാണെന്നും (4:48), ശിർക്ക് ചെയ്യുന്നവരുടെ കർമ്മങ്ങൾ മുഴുവനും നിഷ്ഫലമായിപ്പോകുമെന്നും (39:65) അല്ലാഹു പഠിപ്പിക്കുന്നു.

സലഫുകൾ നിങ്ങൾ ഉദ്ധരിച്ച ആയത്ത് ഒരിക്കലും ഇസ്തിഗാസ ബിൽ-അംവാത്ത് (മരിച്ചവരോട് സഹായം തേടൽ) എന്നതിന് തെളിവാക്കിയിട്ടില്ല.

പിന്നെ സഹോദരൻ പ്രതികരിച്ചിട്ടില്ല.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.