തൗബ ചെയ്യാതിരുന്ന റാഫിദീ ശിയാ നേതാവ് ഖാംനഇയെ ശഹീദ് എന്ന് പറയുന്നത് പ്രമാണങ്ങൾക്ക് എതിരാണ്..
തൗബ ചെയ്യാതിരുന്ന റാഫിദീ ശിയാ നേതാവ് ഖാംനഈയെ ശഹീദ് എന്ന് പറയുന്നത് പ്രമാണങ്ങൾക്ക് എതിരാണ്.
താഴെ ഫേസ്ബുക്കിൽ വന്ന ഒരു പോസ്റ്റ്:
എൻ്റെ മറുപടി:
ശഹീദ് എന്ന ബഹുമതി അല്ലാഹുവും അവന്റെ റസൂലും ﷺ തെളിവോടെ നൽകിയവർക്കാണ് നാം ഉറപ്പിച്ച് പറയുന്നത്. ഒരാളെ വികാരത്തിന്റെ അടിസ്ഥാനത്തിൽ 'ശഹീദ്' എന്ന് വിളിക്കുന്നത് അല്ല, തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇസ്‌ലാം സംസാരിക്കുന്നത്.
റാഫിദീ ശിയാ നേതാവ് ഖാംനഈ, അലി رضي الله عنه വിനെ ദൈവമാക്കിയ വ്യക്തമിയാണ്. അത് കൊണ്ട് ഈ വലിയ ശിർക്കിൽ നിന്ന് തൗബ ചെയ്യാതെ സൽകർമ്മങ്ങൾ സ്വീകരിക്കില്ല എന്നാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത്. അത് കൊണ്ട് ഒരിക്കലും ശഹീദ് എന്ന് പറയരുത്.
അതുപോലെ, സ്ത്രീ-പുരുഷ മിശ്രസമ്മേളനങ്ങൾ, ശിർക്കിലേക്കും ബിദ്അത്തിലേക്കും നയിക്കുന്ന ആശയങ്ങളുടെ പ്രചാരണം എന്നിവ ദീനിന്റെ സേവനമല്ല.
സത്യം അറിയാൻ ആഗ്രഹിക്കുന്നവർ ഖുർആനെയും സുന്നത്തിനെയും സ്വലഫുസ്സ്വാലിഹീങ്ങളുടേയും മാർഗത്തെയുമാണ് പിന്തുടരേണ്ടത്.
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments
Post a Comment