സൗദി അറേബ്യയാണൊ ഒട്ടോമൻ ഖിലാഫത്ത് നിർത്തലാക്കിയത് ?
സൗദി അറേബ്യയാണൊ ഒട്ടോമൻ ഖിലാഫത്ത് നിർത്തലാക്കിയത് ?
ഒരു സഹോദരൻ:
എല്ലാത്തിനും അല്ലാഹു മാത്രം മതി ആശ്രയം എന്ന് മാതോരാതെ വിളിക്കുകയും പറയുകയും ചെയ്യുന്നവർ അധികാരത്തെ ചോദ്യം ചെയ്യപ്പെടും എന്ന് വന്നപ്പോൾ അമേരിക്കയ്ക്ക്, സംരക്ഷക പരിവേശം നൽകി അവർക്ക് നിലപാടുതറകൾ ഒരുക്കിക്കൊടുത്തവർ അവർക്ക് ഇത്തരത്തിൽ ഒത്താശ നൽകുന്ന ഫത്വ കൊടുക്കുന്നത് ജലം മതഭേശധാരികൾ ഇത്തരത്തിലുള്ളവരുടെ ഉച്ഛിഷ്ടം കിട്ടുന്നതിന് വേണ്ടി ആശ്രയിച്ചു ജീവിച്ചിരിക്കുന്നവർ എന്തിനാണ് പ്രവർത്തിക്കുന്നത് എന്ന് ലോകം മനസ്സിലാക്കുന്നുണ്ട് എന്ന് ഉള്ള ബോധം താങ്കൾക്കും ഉണ്ടാകേണ്ടതുണ്ട്
എന്റെ മറുപടി:
സൗദി അറേബ്യ അല്ല ഒട്ടോമൻ ഖിലാഫത്ത് നിർത്തലാക്കിയത് .
1924 മാർച്ച് 3 ന്
മുസ്തഫ കെമാൽ അതാതുർക്കും , തുർക്കി ഗ്രാൻഡ് നാഷണൽ അസംബ്ലിയാണ് അത് നിർത്തലാക്കിയത് (നിയമം നമ്പർ 431).
തുർക്കിയുടെ ഔദ്യോഗിക സർക്കാർപത്രിക.
1924 മാർച്ച് 3-ന് അംഗീകരിച്ചതും 1924 മാർച്ച് 6-ന് തുർക്കി റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതുമായ നിയമം നമ്പർ 431, ലക്കം നമ്പർ 63, പേജ് 6.
ആർട്ടിക്കിൾ 1:
ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കി, ഖലീഫയുടെ സ്ഥാനം നിർത്തലാക്കപ്പെട്ടു, അതിന്റെ അർത്ഥവും ആശയവും അടിസ്ഥാനപരമായി സർക്കാരിലും റിപ്പബ്ലിക്കിലും ലയിപ്പിച്ചു.
കൂടുതൽ താഴെ തുർക്കി ലിങ്കിൽ വായിക്കാം
إن شاء الله
പിന്നീട് സഹോദരൻ പ്രതികരിച്ചിട്ടില്ല.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment