മുആവിയയെയും മറ്റു ചില സഹാബികളെയും رضي الله عنهم ആക്ഷേപിക്കുന്നവർ സൂക്ഷിക്കുക.

മുആവിയയെയും മറ്റു ചില സഹാബികളെയും رضي الله عنهم ആക്ഷേപിക്കുന്നവർ സൂക്ഷിക്കുക.

താഴെ ഫേസ്ബുക്കിൽ വന്ന ഒരു പോസ്റ്റ് :

" കൊലയാളികളായ മുആവിയയെയും   യസീദിനെയും ന്യായീകരിയ്ക്കുകയും  വെള്ളപൂശുകയും  മഹത്വപ്പെടുത്തുകയും ചെയ്യുന്നവർ എത്ര ഉന്നതർ  ആയാലും അവർ നരകവാസികൾ തന്നെയാണ് 

സ്വർഗ്ഗത്തിന്റെ മണം പോലും 
അവർ അസ്വദിയ്ക്കില്ല "

എൻ്റെ മറുപടി :

ഇത് അത്യന്തം അപകടകരമായ പ്രസ്താവനയാണ്.

മുആവിയ رضي الله عنه ഒരു സ്വഹാബിയാണ്. സ്വഹാബാക്കളെ رضي الله عنهم ആദരിക്കണമെന്നും, അവരുടെ ഇടയിൽ നടന്ന വിഷയങ്ങളിൽ നാവിനെ സൂക്ഷിക്കണമെന്നും അഹ്ലുസ്സുന്നത്തിന്റെ അടിസ്ഥാനമാണ്.

മുആവിയയെയും മറ്റു ചില സഹാബികളെയും رضي الله عنهم ആക്ഷേപിക്കുന്നവർ സൂക്ഷിക്കുക. താഴെ സഹാബികൾ رضي الله عنهم നെ കുറിച്ചുള്ള ചില വചനങ്ങൾ:

അല്ലാഹു പറഞ്ഞു:

وَكُلًّا وَعَدَ ٱللَّهُ ٱلْحُسْنَىٰ

"എല്ലാവർക്കും (മുആവിയ അടക്കം മുഴുവൻ സഹാബികൾക്കും رضي الله عنهم) അല്ലാഹു ഏറ്റവും നല്ലത് [നല്ല പ്രതിഫലം] വാഗ്ദാനം ചെയ്തിരിക്കുന്നു."

(57:10)

ഈ ആയതിന്റെ തഫ്സീർ (ഖുർത്വുബി):

{ وَكُلاًّ وَعَدَ ٱللَّهُ ٱلْحُسْنَىٰ }
 أي المتقدمون المتناهون السابقون، والمتأخرون اللاحقون، وعَدَهم الله جميعاً الجنة مع تفاوت الدرجات

{അല്ലാഹു ഏറ്റവും നല്ലത് [നല്ല പ്രതിഫലം] വാഗ്ദാനം ചെയ്തിരിക്കുന്നു}

"ഇതിനർത്ഥം: ആദ്യം (ഇസ്‌ലാമിലേക്ക്) കടന്നുവന്നവർക്കും പിന്നീട് കടന്നുവന്നവർക്കും  (അതായത് മുആവിയ رضي الله عنه അടക്കം എല്ലാ സഹാബികൾക്കും رضي الله عنهم,) വ്യത്യസ്ത പദവികളോടുകൂടി അല്ലാഹു സ്വർഗം വാഗ്ദാനം ചെയ്തിരിക്കുന്നു."

അല്ലാഹു പറഞ്ഞു:

وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا

"അവരിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു."

(48:29)

ഖുർത്വുബിയുടെ തഫ്സീർ:

قوله تعالى : وعد الله الذين آمنوا أي وعد الله هؤلاء الذين مع محمد

അല്ലാഹുവിന്റെ വചനം: "വിശ്വസിച്ചവർക്ക് അല്ലാഹു വാഗ്ദാനം ചെയ്തു" എന്നതിന്റെ അർത്ഥം: മുഹമ്മദിന്റെ ﷺ കൂടെയുള്ളവർക്ക് " (അതായത് മുഴുവൻ സഹാബികൾക്കും , മുആവിയ رضي الله عنه അടക്കം), അല്ലാഹു വാഗ്ദാനം ചെയ്തു എന്നതാണ്.

ത്വബരിയുടെ തഫ്സീർ:

وقوله ( وَأَجْرًا عَظِيمًا ) يعني: وثوابا جزيلا وذلك الجنة

അവന്റെ വചനം "മഹത്തായ പ്രതിഫലം" എന്നതിന്റെ അർത്ഥം: സ്വർഗം.

നബി ﷺ പറഞ്ഞു:

أَوَّلُ جَيْشٍ مِنْ أُمَّتِي يَغْزُونَ البَحْرَ قَدْ أَوْجَبُوا

"എന്റെ ഉമ്മത്തിൽ നിന്ന് കടൽമാർഗം യുദ്ധത്തിനായി പുറപ്പെടുന്ന ആദ്യ സേനയ്ക്ക് സ്വർഗം നിർബന്ധമായിരിക്കുന്നു."

(ബുഖാരി, മുസ്ലിം)

ആദ്യത്തെ നാവികസേനയുടെ തലവനായിരുന്നു മുആവിയ رضي الله عنه.

മുആവിയ رضي الله عنه-യെ വിമർശിക്കുന്നവർ, അദ്ദേഹത്തിന്റെ മകൻ യസീദാണ് കർബലയിൽ ഹുസൈൻ رضي الله عنه-വിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് ആരോപിക്കാറുണ്ട്.

എന്നാൽ, ഹുസൈൻ رضي الله عنه-വിന്റെ ഘാതകൻ ഷിയ വിഭാഗത്തിൽപ്പെട്ട ഷിമ്ർ ഇബ്നു ദിൽ-ജൗഷൻ ആയിരുന്നു.

യസീദിനെ സംബന്ധിച്ച് അഹ്ലുസ്സുന്നത്തിന്റെ നിലപാട് വ്യക്തമാണ്: അദ്ദേഹത്തെ മഹത്വപ്പെടുത്തുകയോ ശപിക്കുകയോ ചെയ്യാതെ, അദ്ദേഹത്തിന്റെ കാര്യം അല്ലാഹുവിന് വിടുകയാണ്. നാം ആരും ആ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടില്ല.

ഏറ്റവും ഗുരുതരമായ തെറ്റ്:

"മുആവിയയെയോ യസീദിനെയോ ന്യായീകരിക്കുന്നവർ എത്ര ഉന്നതരായാലും അവർ നരകവാസികളാണ്; സ്വർഗത്തിന്റെ മണം പോലും അവർ ആസ്വദിക്കില്ല" എന്ന് പറയുന്നതാണ്.

ഒരു മുസ്ലിമിന്, പ്രത്യേകിച്ച് പണ്ഡിതന്മാർക്കും അഹ്ലുസ്സുന്നത്തിനും, നരകം വിധിക്കുന്നത് അല്ലാഹുവിന്റെ അവകാശമാണ്. വ്യക്തമായ ദലീൽ ഇല്ലാതെ ഒരാളെ നരകവാസിയെന്ന് വിധിക്കുന്നത് അതിക്രമമാണ്.

അഹ്ലുസ്സുന്നത്തിന്റെ മാർഗം: നീതിയോടെ സംസാരിക്കുക, അതിരുകടക്കാതിരിക്കുക, സ്വഹാബാക്കളെ رضي الله عنهم ആദരിക്കുക, അല്ലാഹുവും അവന്റെ റസൂലും صلى الله عليه وسلم വിധിക്കാത്ത കാര്യങ്ങളിൽ സ്വർഗമോ നരകമോ ഉറപ്പിച്ച് പറയാതിരിക്കുക.

പ്രമാണങ്ങൾ പഠിക്കൂ, സഹോദരാ. ചരിത്രം യഥാർത്ഥ സ്രോതസുകളിൽ നിന്ന് പഠിക്കൂ.

ഡോ: കെ. മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്