യുദ്ധംകൊണ്ട് ആര്, എന്ത് നേടി?
യുദ്ധം കൊണ്ട് ആര്, എന്ത് നേടി?
ഇന്നത്തെ മാധ്യമം നിലപാട്, പേജ് 6, 2026 ജൂൺ 17 ബുധനാഴ്ചയിലെ എഡിറ്റോറിയലിന്റെ തലക്കെട്ട്:
യുദ്ധം കൊണ്ട് ആര്, എന്ത് നേടി?
"ഒരു നീതീകരണവുമില്ലാത്ത ഈ യുദ്ധംകൊണ്ട് ഇസ്രായേലും അമേരിക്കയും എന്ത് നേടി എന്ന് ആലോചിക്കുമ്പോൾ, ശുദ്ധശൂന്യം എന്നേ നേരെചൊവ്വേ ചിന്തിക്കുന്ന ആർക്കും തോന്നൂ."
ഹമാസിന്റെ തെറ്റായ തീരുമാനങ്ങളും യുദ്ധവുമായി ബന്ധപ്പെട്ട ശർഈ നിബന്ധനകളും യാഥാർഥ്യ സാഹചര്യങ്ങളും പരിഗണിക്കാതെയുള്ള നടപടികളും കാരണം, സയണിസ്റ്റ് അധിനിവേശ ശക്തികൾക്ക് പതിനായിരക്കണക്കിന് ഫലസ്തീനികളെ, നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ, കൊലപ്പെടുത്താൻ അവസരം ലഭിച്ചു.
അനേകർക്ക് ഗുരുതരമായ പരിക്കുകളും അംഗവൈകല്യങ്ങളും സംഭവിക്കുകയും ചെയ്തു.
അപ്പോൾ, "ഈ യുദ്ധംകൊണ്ട് ആര്, എന്ത് നേടി?" എന്ന ചോദ്യം ഇസ്രായേലിനോടും അമേരിക്കയോടും മാത്രം ചോദിച്ചാൽ മതിയോ?
പലസ്തീനിൽ യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങളെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ചും അതേ ചോദ്യം ചോദിക്കേണ്ടതില്ലേ?
അല്ലാഹു ഖുർആനിൽ മുസ്ലിംകളോട് കടുത്ത ശത്രുത പുലർത്തുന്നവരായി പരാമർശിച്ചവരിൽ ഉൾപ്പെടുന്ന, എന്നാൽ ജമാഅത്തെ ഇസ്‌ലാമിയുമായി രാഷ്ട്രീയ അടുപ്പം പുലർത്തുന്ന ശിർക്ക് ചെയ്യുന്ന റാഫിദി ശിയാ ഇറാൻ ഭരണകൂടം ഹമാസിനെ പിന്തുണച്ചതും പ്രോത്സാഹിപ്പിച്ചതും ഈ ദുരന്തത്തിലേക്ക് നയിച്ച ഘടകങ്ങളിലൊന്നല്ലേയെന്ന് ചർച്ച ചെയ്യപ്പെടേണ്ടതില്ലേ?
യുദ്ധത്തിന്റെ ഫലമായി ഫലസ്തീൻ ജനതയ്ക്ക് ഉണ്ടായ വൻ മനുഷ്യനഷ്ടങ്ങളും നാശനഷ്ടങ്ങളും വിലയിരുത്താതെ, ഒരു പക്ഷത്തിന്റെ ഉത്തരവാദിത്തം മാത്രം ചർച്ച ചെയ്യുന്നത് നീതിപൂർവമായ വിശകലനമാണോ എന്ന ചോദ്യവും ഉയരുന്നു.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment