സ്വർണവും പണവും ഒരുമിച്ചുള്ള സകാത്ത്.
സ്വർണവും പണവും ഒരുമിച്ചുള്ള സകാത്ത്.
ലജ്നതു ദാഇമ, ഷെയ്ഖ് ഉസൈമീൻ رحمه الله.
സകാത്ത് നിർബന്ധമാകാൻ ഒരു നിബന്ധന നിസാബ് എത്തണം.
നിസാബ് എന്നത് സകാത്ത് നിർബന്ധമാകാൻ ഒരു മുസ്ലിമിന്റെ കൈവശം ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ സമ്പത്തിന്റെ അളവിനെയാണ് പറയുന്നത്.
സ്വർണത്തിന്റെ നിസാബ്:
- 85 ഗ്രാം സ്വർണം
- ഏകദേശം 10½ പവൻ
പണത്തിന്റെ നിസാബ്:
- 595 ഗ്രാം വെള്ളിയുടെ മൂല്യത്തിന് തുല്യമായ തുക. (എന്തു കൊണ്ട് സ്വർണത്തിൻ്റെ നിസാബ് എടുക്കുന്നില്ല എന്നറിയാൻ താഴെ വീഡിയോ കാണാം إن شاء الله
മറ്റൊരു നിബന്ധന വ്യക്തിയുടെ കൈവശമുള്ള സ്വർണമോ പണമോ ഒരു ചാന്ദ്രവർഷം (ഹൗൽ) പൂർത്തിയാക്കണം.
ഒരു ചാന്ദ്രവർഷം (ഹൗൽ) പൂർത്തിയാക്കി നിസാബ് എത്തുകയാണെങ്കിൽ, അതിന്റെ 2.5% (40-ൽ ഒന്ന്) സകാത്ത് നൽകണം.
സ്വർണവും പണവും ഒരുമിച്ച് കണക്കാക്കുന്ന വിഷയം.
ഒരാളുടെ കൈവശമുള്ള പണം മാത്രം നോക്കിയാൽ നിസാബ് എത്തുന്നില്ല.
അതുപോലെ സ്വർണം മാത്രം നോക്കിയാലും നിസാബ് എത്തുന്നില്ല.
എന്നാൽ രണ്ടും ഒരുമിച്ച് കണക്കാക്കിയപ്പോൾ ആകെ സമ്പത്ത് നിസാബ് എത്തുന്നുണ്ടെങ്കിൽ സകാത്ത് നിർബന്ധമാകും എന്ന് പണ്ഡിതന്മാർ പറയുന്നു.
സ്വർണവും പണവും ഒരേ വിഭാഗത്തിലുള്ള സമ്പത്തായതിനാൽ അവയുടെ മൂല്യം ഒരുമിച്ച് കണക്കാക്കി നിസാബ് പൂർത്തിയായാൽ സകാത്ത് നിർബന്ധമാകും.
അതുപോലെ,
- പണം മാത്രം നിസാബ് എത്തിയില്ലെങ്കിലും സ്വർണത്തോടൊപ്പം ചേർത്തപ്പോൾ നിസാബ് എത്തിയാൽ സകാത്ത് നൽകണം.
- അല്ലെങ്കിൽ സ്വർണം മാത്രം നിസാബ് എത്തിയില്ലെങ്കിലും പണത്തോടൊപ്പം ചേർത്തപ്പോൾ നിസാബ് എത്തിയാലും സകാത്ത് നൽകണം.
അതിനാൽ, ഓരോ മുസ്ലിമും തന്റെ കൈവശമുള്ള സ്വർണവും പണവും ശരിയായി കണക്കാക്കി സകാത്ത് നൽകാൻ ശ്രദ്ധിക്കണം.
അല്ലാഹു നമ്മുടെ സമ്പത്തുകൾ ശുദ്ധീകരിക്കുകയും സകാത്ത് ശരിയായ രീതിയിൽ നിർവഹിക്കാൻ അനുഗ്രഹിക്കുകയും ചെയ്യട്ടെ.
ഡോ: കെ. മുഹമ്മദ് സാജിദ്.
وجوب زكاتها [الأوراق النقدية] إذا بلغت قيمتها أدنى النصابين من ذهب أو فضة، أو كانت تكمل النصاب مع غيرها من الأثمان والعروض المعدة للتجارة، إذا كانت مملوكة لأهل وجوبها.
( "اللجنة الدائمة" 13/399 ).
وسئل :
إذا كان عنده ذهب ومبلغ من المال، كلاهما لا يبلغ النصاب لوحده، فهل يضم الذهب إلى المال؟
فأجاب:
«... إذا كان عنده نصف نصاب من المال، الأوراق النقدية، ونصف نصاب ذهب؛ فإنه يضم.»
( الشيخ ابن عثيمين رحمه الله: من "الشرح الكافي".)
Comments
Post a Comment