ഏകദൈവ വിശ്വാസിക്ക്, ഏകദൈവ വിശ്വാസി ആയിക്കൊണ്ട് തന്നെ "ശിർക്ക് ചെയ്യാനും" ഒരിക്കലും സാധിക്കില്ലെന്നൊ?
ഏകദൈവ വിശ്വാസിക്ക്, ഏകദൈവ വിശ്വാസി ആയിക്കൊണ്ട് തന്നെ "ശിർക്ക് ചെയ്യാനും" ഒരിക്കലും സാധിക്കില്ലെന്നൊ?
ഒരു സഹോദരൻ:
കർമ്മത്തിൽ ശിർക്കും തൗഹീദും വരുമെന്ന് വാദിക്കുന്ന സലഫി.
ഒരു ബഹുദൈവ വിശ്വാസിക്ക്, ബഹുദൈവ വിശ്വാസി ആയിക്കൊണ്ട് തന്നെ "തൗഹീദ് ചെയ്യാൻ" സാധിക്കും എന്ന വാദം നിങ്ങൾക്ക് ഉണ്ടോ?
ഇല്ലെങ്കിൽ ഒരു ഏകദൈവ വിശ്വാസിക്ക്, ഏകദൈവ വിശ്വാസി ആയിക്കൊണ്ട് തന്നെ "ശിർക്ക് ചെയ്യാനും" ഒരിക്കലും സാധിക്കില്ല!
എന്ത്കൊണ്ടെന്ന് വച്ചാൽ, തൗഹീദിന്റെ നേർവിപരീതം ആണ് ശിർക്ക്. കർമ്മത്തിൽ തൗഹീദ് വരില്ലെങ്കിൽ, കർമ്മത്തിൽ ശിർക്കും വരില്ല.
വിശ്വാസം മാറ്റുമ്പോൾ മാത്രമാണ് മുവഹ്ഹിദും മുശ്‌രിക്കും ആയി മാറുന്നത്. സലഫി പറയുന്ന പോലെ കർമ്മം കൊണ്ടല്ല! 💯
എന്റെ മറുപടി:
ഈ വാദം തന്നെ ഖുർആനും സുന്നത്തും വ്യക്തമാക്കിയ തൗഹീദിന്റെ ആശയത്തെ നിരാകരിക്കുന്നതാണ്.
" ഒരു ഏകദൈവ വിശ്വാസിക്ക് ഏകദൈവ വിശ്വാസി ആയിക്കൊണ്ട് തന്നെ ശിർക്ക് ചെയ്യാൻ കഴിയില്ല" എന്ന വാദം ശരിയല്ല.
കാരണം, ഖുർആൻ, അല്ലാഹുവിനെ സ്രഷ്ടാവും പരിപാലകനുമായി അംഗീകരിച്ചിരുന്നുവർ തന്നെ ആരാധനയിൽ മറ്റുള്ളവരെ പങ്കുചേർത്തതിനാൽ അവരെ ശിർക്ക് ചെയ്യുന്നവരായി വിശേഷിപ്പിക്കുന്നു.
അല്ലാഹു പറയുന്നു:
﴿وَمَا يُؤْمِنُ أَكْثَرُهُم بِاللَّهِ إِلَّا وَهُم مُّشْرِكُونَ﴾
"അവരിൽ അധികമാളുകളും അല്ലാഹുവിൽ വിശ്വസിക്കുന്നില്ല; അവർ (അവനോട്) ശിർക്ക് ചെയ്യുന്നവരായിക്കൊണ്ടല്ലാതെ."
(സൂറത്ത് യൂസുഫ് 12:106)
ഈ ആയത്തിനെ വിശദീകരിച്ച് ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു:
"അവരോട്: 'ആകാശങ്ങളെ സൃഷ്ടിച്ചത് ആര്? ഭൂമിയെ സൃഷ്ടിച്ചത് ആര്? പർവതങ്ങളെ സൃഷ്ടിച്ചത് ആര്?' എന്ന് ചോദിച്ചാൽ അവർ പറയും: 'അല്ലാഹു'. എന്നിട്ടും അവർ ആരാധനയിൽ അവനോട് മറ്റുള്ളവരെ പങ്കുചേർക്കുന്നു."
അപ്പോൾ ഇബ്നു അബ്ബാസിന്റെ വിശദീകരണമനുസരിച്ച്, അവർ അല്ലാഹുവിനെ സ്രഷ്ടാവായി വിശ്വസിച്ചിരുന്നു. എന്നിട്ടും ആരാധനയിൽ പങ്കാളികളെ ചേർത്തതിനാൽ അവർ മുശ്‌രിക്കുകളായി.
അതിനാൽ, "ഏകദൈവ വിശ്വാസിക്ക് ശിർക്ക് ചെയ്യാൻ സാധിക്കില്ല" എന്ന വാദം ഖുർആനും ഇബ്നു അബ്ബാസിന്റെ തഫ്സീറും നിരാകരിക്കുന്നു.
യഥാർത്ഥ ചോദ്യം ഇതാണ്:
അല്ലാഹുവിനെ സ്രഷ്ടാവായി വിശ്വസിച്ചിരുന്ന മക്കയിലെ മുശ്‌രിക്കുകൾ എന്തുകൊണ്ടാണ് മുശ്‌രിക്കുകളായി വിളിക്കപ്പെട്ടത്?
ഉത്തരം:
അവർ വിശ്വാസത്തിൽ അല്ലാഹുവിനെ അംഗീകരിച്ചിരുന്നെങ്കിലും, ആരാധനയിൽ അവനോട് പങ്കാളികളെ ചേർത്തു.
അതുകൊണ്ട് ശിർക്ക് ഹൃദയത്തിലെ വിശ്വാസത്തിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല; ആരാധനയിലും സംഭവിക്കും.
ദുആ, ഇസ്തിഗാസ, നേർച്ച, ബലി തുടങ്ങിയ അല്ലാഹുവിന് മാത്രം അർഹമായ ആരാധനകൾ മറ്റൊരാൾക്ക് സമർപ്പിക്കുമ്പോൾ അത് ശിർക്കാണ്. അത് ഒരു കർമ്മം തന്നെയാണ്.
അതിനാൽ, "കർമ്മത്തിൽ ശിർക്ക് ഇല്ല" എന്ന വാദം ഖുർആനും സലഫുകളുടെ തഫ്സീറും തള്ളിക്കളയുന്നതാണ്.
സഹോദരൻ:
ഒരു ബഹുദൈവ വിശ്വാസിക്ക്, ബഹുദൈവ വിശ്വാസി ആയിക്കൊണ്ട് തന്നെ "തൗഹീദ് ചെയ്യാൻ" സാധിക്കും എന്ന വാദം നിങ്ങൾക്ക് ഉണ്ടോ?
എന്റെ മറുപടി:
ഇല്ല. അതാണ് എന്റെ വാദവും.
ഒരു വ്യക്തി ബഹുദൈവ വിശ്വാസിയായി തുടരുന്നിടത്തോളം അവൻ തൗഹീദ് ചെയ്യുന്നവനാകില്ല.
അതുപോലെ തന്നെ, അല്ലാഹുവിന് മാത്രം അർഹമായ ഇബാദത്തുകളിൽ ചിലത് മറ്റുള്ളവർക്ക് നൽകിക്കൊണ്ടിരിക്കെ "ഞാൻ തൗഹീദ് ചെയ്യുന്നുണ്ട്" എന്ന് പറയുന്നതും ശരിയല്ല.
കാരണം തൗഹീദ് എന്നത് അല്ലാഹുവിനെ ഏകനാക്കുന്നതാണ്; ശിർക്കും തൗഹീദും ഒരേ കാര്യത്തിൽ ഒരുമിച്ച് നിലനിൽക്കില്ല.
അതിനാൽ ചർച്ച ചെയ്യേണ്ടത് "അല്ലാഹുവിൽ വിശ്വസിക്കുന്നുണ്ടോ?" എന്നതല്ല, മറിച്ച് "ഈ പ്രവൃത്തി ഇബാദത്താണോ? അത് അല്ലാഹുവിന് പുറമെ മറ്റൊരാൾക്ക് നൽകുന്നുണ്ടോ?" എന്നതാണ്.
അത് തെളിഞ്ഞാൽ, ഒരാൾ അല്ലാഹുവിൽ വിശ്വസിക്കുന്നുവെന്ന് എത്ര അവകാശപ്പെട്ടാലും, തൗഹീദ് അവകാശപ്പെട്ടാലും ശിർക്കിൽ നിന്ന് ഒഴിവാകില്ല.
സഹോദരൻ:
അങ്ങനെ എങ്കിൽ ഒരു ബഹുദൈവ വിശ്വാസിക്ക്, ബഹുദൈവ വിശ്വാസി ആയിക്കൊണ്ട് എന്ത് കൊണ്ട് "തൗഹീദ് ചെയ്യാൻ" സാധിക്കില്ല എന്നാണ് നിങ്ങളുടെ വാദം?
എന്റെ മറുപടി:
കഴിഞ്ഞ സന്ദേശത്തിൽ ഈ വിഷയം വ്യക്തമാക്കിയല്ലൊ.
വീണ്ടും പറയുന്നു :
"ബഹുദൈവ വിശ്വാസി" എന്നതും "തൗഹീദ് ചെയ്യുന്നവൻ" എന്നതും പരസ്പരവിരുദ്ധമായ രണ്ട് അവസ്ഥകളാണ്.
അല്ലാഹുവിനെ സ്രഷ്ടാവും പരിപാലകനുമായി വിശ്വസിക്കുന്നത് മാത്രം തൗഹീദ് അല്ല.
അല്ലാഹുവിന് മാത്രം അർഹമായ ഇബാദത്ത് അവനു മാത്രമായി സമർപ്പിക്കുന്നതും തൗഹീദിന്റെ ഭാഗമാണ്.
അതിനാൽ ഒരു വ്യക്തി അല്ലാഹുവിൽ വിശ്വസിക്കുകയും അതോടൊപ്പം അല്ലാഹുവിന് മാത്രം അർഹമായ ഇബാദത്തിൽ ചിലത് മറ്റൊരാൾക്ക് നൽകുകയും ചെയ്യുന്നുവെങ്കിൽ, അവനിൽ തൗഹീദിന്റെ ചില ഘടകങ്ങൾ ഉണ്ടാകാം; പക്ഷേ അവൻ ശിർക്ക് ചെയ്യുന്നവനുമാണ്.
അതുകൊണ്ടാണ് ഖുർആൻ പറഞ്ഞത്:
"അവരിൽ അധികമാളുകളും അല്ലാഹുവിൽ വിശ്വസിക്കുന്നില്ല; അവർ (അവനോട്) ശിർക്ക് ചെയ്യുന്നവരായിക്കൊണ്ടല്ലാതെ."
(സൂറത്ത് യൂസുഫ് 12:106).
നമുക്കറിയാം ഇന്നും അല്ലാഹുവിൽ വിശ്വസിക്കുന്ന അധിക പേരും ശിർക്ക് ചെയ്യുന്നവരാണ്.
അതിനാൽ ചർച്ച ചെയ്യേണ്ടത് "അല്ലാഹുവിൽ വിശ്വസിക്കുന്നുണ്ടോ?" എന്നതല്ല; മറിച്ച് "ഈ പ്രത്യേക പ്രവൃത്തി ഇബാദത്താണോ? അത് അല്ലാഹുവിന് പുറമെ മറ്റൊരാൾക്ക് നൽകുന്നുണ്ടോ?" എന്നതാണ്.
അത് തെളിഞ്ഞാൽ, ആ കാര്യത്തിൽ ശിർക്ക് സംഭവിച്ചതായി പറയുന്നതിൽ വൈരുദ്ധ്യമില്ല.
സഹോദരൻ:
തൗഹീദ് അഥവാ ഏകദൈവ വിശ്വാസവും ശിർക്ക് അഥവാ ബഹുദൈവ വിശ്വാസവും പരസ്‌പര വിരുദ്ധം അല്ലേ?
ആണെങ്കിൽ ഒരു ഏകദൈവ വിശ്വാസിക്ക്, ഏകദൈവ വിശ്വാസി ആയിക്കൊണ്ട് തന്നെ ശിർക്ക് ചെയ്യാൻ സാധിക്കുമോ?
എന്റെ മറുപടി:
നിങ്ങളിപ്പോൾ വ്യക്തമായ തെളിവുകളോടെ മറുപടി പറഞ്ഞു കഴിഞ്ഞ വിഷയങ്ങൾ തന്നെ വീണ്ടും ചോദിച്ച് സമയം കളയുന്നു.
സമയം വിലപ്പെട്ടതാണ്, അല്ലാഹു ചോദ്യം ചെയ്യും.
ശിർക്കിൽ നിന്ന് ഉടനെ തൗബ ചെയ്ത് മടങ്ങുക.
മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം.
ഇനി ഈ വിഷയത്തിൽ മറുപടി പറയുന്നതല്ല.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment