നിബന്ധനകൾ പാലിച്ചുകൊണ്ട്, പണത്തിന്റെ ആവശ്യമില്ലെങ്കിലും ഒരു സ്ത്രീക്ക് പെൺകുട്ടികളുടെ അധ്യാപികയായോ, സ്ത്രീകളുടെ നഴ്സായോ, സ്ത്രീകളുടെ ഡോക്ടറായോ ജോലി ചെയ്യാവുന്നതാണ്

നിബന്ധനകൾ പാലിച്ചുകൊണ്ട്, പണത്തിന്റെ ആവശ്യമില്ലെങ്കിലും ഒരു സ്ത്രീക്ക് പെൺകുട്ടികളുടെ അധ്യാപികയായോ, സ്ത്രീകളുടെ നഴ്സായോ, സ്ത്രീകളുടെ ഡോക്ടറായോ ജോലി ചെയ്യാവുന്നതാണ്.

ഷൈഖ് ഇബ്നു ബാസ് رحمه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله 




ചോദിക്കുന്നയാൾ:

" പണത്തിന്റെ ആവശ്യമില്ലാത്ത ഒരു സ്ത്രീ ജോലി ചെയ്യുകയാണെങ്കിൽ, അവൾ അവളുടെ തന്നിഷ്ടം പിന്തുടരുന്നവളായി കണക്കാക്കുമോ?"

ഷൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദില്ലാഹ് ബിൻ ബാസ് رحمه الله:

" അത് തന്നിഷ്ടം പിന്തുടരുന്നതായി കണക്കാക്കപ്പെടുകയില്ല. അവളുടെ ജോലി തന്നിഷ്ടം പിന്തുടരലല്ല. 

ജോലി മാന്യവും ശരീഅത്ത് അനുവദിക്കുന്നതുമായതാണെങ്കിൽ, സ്ത്രീകൾക്കിടയിലായിരിക്കണം, പുരുഷന്മാരുമായി ഇടകലരാതെ, അവളുടെ അലങ്കാരങ്ങൾ അന്യപുരുഷന്മാർക്ക് പ്രദർശിപ്പിക്കാതെ, അവളുടെ മുസ്ലിം സഹോദരിമാരോടൊപ്പം അനുവദനീയമായ ജോലിയിലായിരിക്കണം.

അതിൽ അനീതി, അതിക്രമം, അല്ലാഹു നിരോധിച്ച പ്രവൃത്തികൾ എന്നിവ ഒന്നും ഉണ്ടാകരുത്. അവൾക്ക് ഭർത്താവുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ അനുമതിയോടെയായിരിക്കണം.

അങ്ങനെയാണെങ്കിൽ അവൾ ജോലി ചെയ്യുന്നതിൽ യാതൊരു കുഴപ്പവുമില്ല. അതിനെ തന്നിഷ്ടം പിന്തുടരൽ എന്നും പറയുകയില്ല.

ജോലികൾ പലവിധമാണ്. അത് പാപങ്ങൾ ഉൾക്കൊള്ളുന്ന ജോലിയാണെങ്കിൽ, അത് ഉപേക്ഷിക്കൽ നിർബന്ധമാണ്. അല്ലെങ്കിൽ പുരുഷന്മാരുമായി ഇടകലരുന്നതിനോ, അന്യപുരുഷന്മാർക്ക് അവളുടെ
അലങ്കാരങ്ങൾ പ്രകടിപ്പിക്കുന്നതിനോ കാരണമാകുന്ന ജോലിയാണെങ്കിൽ, അതും തിന്മയാണ്. അത്തരം കാര്യങ്ങളിൽ സ്വന്തം മനസ്സിനെ തന്നിഷ്ടം പിന്തുടരുന്നതിൽ നിന്ന് തടയേണ്ടത് നിർബന്ധമാണ്.

എന്നാൽ, അവളുടെ മുസ്ലിം സഹോദരിമാരോടൊപ്പമുള്ള അനുവദനീയമോ ശരീഅത്ത് നിയമവിധേയമാക്കിയതോ ആയ ജോലിയാണെങ്കിൽ, അതിൽ യാതൊരു കുഴപ്പവുമില്ല.

ഉദാഹരണത്തിന്, പെൺകുട്ടികളുടെ അധ്യാപിക, സ്ത്രീകളുടെ നഴ്സ്, സ്ത്രീകളുടെ ഡോക്ടർ തുടങ്ങിയ ജോലികൾ. ഇതിൽ യാതൊരു തെറ്റുമില്ല; അതിൽ പാപവുമില്ല. സർവ്വസ്തുതിയും അല്ലാഹുവിനാണ് ".

ചോദിക്കുന്നയാൾ:

"സ്ത്രീക്ക് പണത്തിന്റെ ആവശ്യമില്ലെങ്കിലും അതിന് അനുമതിയുണ്ടോ?"

ഷൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദില്ലാഹ് ബിൻ ബാസ് رحمه الله:

" അതെ. അവൾക്ക് പണത്തിന്റെ ആവശ്യമില്ലെങ്കിലും അനുവദനീയമാണ്. അവൾക്ക് അവളുടെ സമ്പത്ത് വർധിപ്പിക്കാനോ, ആ ധനത്തിൽ നിന്ന് ദാനം ചെയ്യാനോ, അല്ലെങ്കിൽ മറ്റേതെങ്കിലും നല്ല ലക്ഷ്യത്തിനായോ ആ വരുമാനം ഉപയോഗിക്കാം."

ചോദിക്കുന്നയാൾ:

" അപ്പോൾ താങ്കൾ പറഞ്ഞ നിബന്ധനകളാണ് പ്രധാനമല്ലേ?"

ഷൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദില്ലാഹ് ബിൻ ബാസ് رحمه الله:

" അതെ ".

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

അമേരിക്കൻ താവളങ്ങൾ, ഗൾഫ് രാഷ്ട്രങ്ങൾ, മുസ്ലിം ഭരണാധികാരികൾ - വിമർശനങ്ങൾക്ക് മുമ്പ് അറിയേണ്ട പ്രമാണ ചരിത്ര സത്യങ്ങൾ.