നബി ﷺയുടെ ശത്രുക്കൾ വിമർശിച്ചില്ല, കഴിഞ്ഞ നൂറ്റാണ്ട് വരെ ചെറുപ്രായ വിവാഹം പ്രചാരത്തിലുണ്ട്, ഇന്ന് ആയിഷ رضي الله عنهاയുടെ വിവാഹം വിമർശിക്കുന്നതെന്ത്കൊണ്ട്?

നബി ﷺയുടെ ശത്രുക്കൾ വിമർശിച്ചില്ല, കഴിഞ്ഞ നൂറ്റാണ്ട് വരെ ചെറുപ്രായ വിവാഹം പ്രചാരത്തിലുണ്ട്, ഇന്ന് ആയിഷ رضي الله عنهاയുടെ വിവാഹം വിമർശിക്കുന്നതെന്ത്കൊണ്ട്?

ഉസ്താദ് ഷംസി حفظه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله:


ഉസ്താദ് ഷംസി حفظه الله പറഞ്ഞു :

"പ്രവാചകൻ മുഹമ്മദ് ﷺ ആയിശ رضي الله عنهاയെ വിവാഹം ചെയ്തതിനെക്കുറിച്ച് ലജ്ജിക്കേണ്ട കാര്യമൊന്നുമില്ല. അതെ, അദ്ദേഹം വിവാഹം ചെയ്തു. എന്തുകൊണ്ട്?

സഹോദരങ്ങളേ, ഞാൻ ഇവരെ, നിരീശ്വരവാദികളെയുൾപ്പെടെ വെല്ലുവിളിക്കുന്നു. 1300 വർഷക്കാലം ഇതിനെതിരെ ആരും ഒന്നും പറഞ്ഞില്ലല്ലോ; അതെന്തുകൊണ്ടാണ്?

പ്രവാചകൻ ﷺയുടെ ആയിശ رضي الله عنهاയുമായുള്ള വിവാഹത്തെ ആദ്യമായി വിമർശിച്ചത് ഒരു ബ്രിട്ടീഷ് ഓറിയന്റലിസ്റ്റാണ്. ബ്രിട്ടീഷ്, ഈജിപ്ത് അധിനിവേശം നടത്തിയ കാലത്ത് ഈജിപ്തിൽ ജീവിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്? കാരണം, അന്നാണ് ബ്രിട്ടനും മറ്റു യൂറോപ്യൻ രാജ്യങ്ങളും വിവാഹത്തിനുള്ള സമ്മതപ്രായം മാറ്റിത്തുടങ്ങിയത്.

അതിന് മുമ്പ് അവരുടെ സമൂഹത്തിലും ഇത്തരത്തിലുള്ള വിവാഹങ്ങൾ ഉണ്ടായിരുന്നില്ലേയെന്ന് മനസ്സിലാക്കണം.

അപ്പോൾ ഞാൻ ചോദിക്കുന്ന ചോദ്യം ഇതാണ്: ഒരു പെൺകുട്ടി മാനസികമായും ശാരീരികമായും വിവാഹജീവിതത്തിന് തയ്യാറാണെങ്കിൽ, അവൾ വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്? അതിൽ തെറ്റൊന്നുമില്ല. മനസ്സിലായോ?

എന്നാൽ ഇന്ന് എന്താണ് സംഭവിക്കുന്നത്? ഈ ക്രൈസ്തവർ നിരീശ്വരവാദികളായി മാറിക്കൊണ്ടിരിക്കുകയാണ്. അല്ലാഹുവാണെ, അവർ ഉടൻ തന്നെ നിരീശ്വരവാദികളാകുകയും ചെയ്യും.

പ്രവാചകൻ ﷺ ചെയ്ത കാര്യത്തെ ശരിയോ തെറ്റോ എന്ന് വിധിക്കാൻ അവർ ഉപയോഗിക്കുന്നത് ഇന്നത്തെ ബ്രിട്ടീഷ് സംസ്കാരത്തെയാണ്; പഴയകാലത്തെതല്ല. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തോട് ചോദിക്കാനിരുന്നത്: പ്രവാചകൻ ﷺ ചെയ്തത് ശരിയോ തെറ്റോ എന്ന് നിർണയിക്കാൻ നാം ഏത് മാനദണ്ഡമാണ് ഉപയോഗിക്കുന്നത്?

ബൈബിളാണ് മാനദണ്ഡമെങ്കിൽ, ഉപയോഗിക്കേണ്ട അവസാന ഗ്രന്ഥം ബൈബിളാണ്. എന്തുകൊണ്ടാണെന്ന് ഞാൻ പറയാം. കാരണം, ബൈബിളിൽ ദൈവം മൂസാ عليه السلام യോട് പുരുഷനുമായി ശാരീരിക ബന്ധം പുലർത്തിയ എല്ലാ സ്ത്രീകളെയും കൊല്ലാനും, എന്നാൽ കന്യകകളെ നിങ്ങൾക്കായി നിലനിർത്താനും കല്പിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. അങ്ങനെ ഉള്ളപ്പോൾ,  പ്രവാചകൻ മുഹമ്മദ് ﷺ യെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു?.

അതുകൊണ്ടുതന്നെയാണ് ഡോഗ്വിൻ, ഹയീന, ബോബ് എന്ന കള്ളൻ , അവർ ഒരിക്കലും നിങ്ങളോട് ബൈബിളിനെക്കുറിച്ച് സംസാരിക്കാത്തത്. അവർ എപ്പോഴും 'ഇസ്‌ലാം, ഇസ്‌ലാം' എന്നേ പറയൂ.

എനിക്ക് നിങ്ങളോട് ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കാൻ യാതൊരു മടിയും ഇല്ല. അൽഹംദുലില്ലാഹ്, എല്ലാ നിലയിലും ഏറ്റവും ഉത്തമമായ മതം ഇസ്‌ലാമാണ്. എല്ലാ കാര്യങ്ങൾക്കും മാനദണ്ഡം ഇസ്‌ലാമാണ്."

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

അമേരിക്കൻ താവളങ്ങൾ, ഗൾഫ് രാഷ്ട്രങ്ങൾ, മുസ്ലിം ഭരണാധികാരികൾ - വിമർശനങ്ങൾക്ക് മുമ്പ് അറിയേണ്ട പ്രമാണ ചരിത്ര സത്യങ്ങൾ.