സ്ത്രീരോഗ വിജ്ഞാനമടക്കം സ്ത്രീകളെ സേവിക്കുന്നതിന് ആവശ്യമായ സ്പെഷ്യാലിറ്റി കോഴ്സുകൾക്ക് വനിതാ അധ്യാപകറില്ലെങ്കിൽ പുരുഷ അധ്യാപകരിൽ നിന്ന് ആവശ്യമെങ്കിൽ മുസ്ലിം സ്ത്രീകൾക്ക് പഠിക്കാവുന്നതിനുള്ള നിബന്ധനകൾ.

സ്ത്രീരോഗ വിജ്ഞാനമടക്കം സ്ത്രീകളെ സേവിക്കുന്നതിന് ആവശ്യമായ സ്പെഷ്യാലിറ്റി കോഴ്സുകൾക്ക് വനിതാ അധ്യാപകറില്ലെങ്കിൽ പുരുഷ അധ്യാപകരിൽ നിന്ന് ആവശ്യമെങ്കിൽ മുസ്ലിം സ്ത്രീകൾക്ക്
പഠിക്കാവുന്നതിനുള്ള നിബന്ധനകൾ.

ഷെയ്ഖ് ഉബൈദുൽ ജാബിരി رحمه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله 



ഷെയ്ഖ് ഉബൈദുൽ ജാബിരി رحمه الله യോട് ചോദിക്കപ്പെട്ടു :

ഞാൻ ഹോളണ്ടിലാണ്. ഗൈനക്കോളജി (സ്ത്രീരോഗ വിജ്ഞാനം), മിഡ്‌വൈഫറി (പ്രസവശുശ്രൂഷ)
എന്നിവ പഠിക്കുന്നതിനിടയിൽ ആഴ്ചയിൽ രണ്ടുതവണ ഒരു പുരുഷ അധ്യാപകൻ നൽകുന്ന ക്ലാസുകളിൽ പങ്കെടുക്കേണ്ടി വരുമ്പോൾ, അതിനെക്കുറിച്ചുള്ള മതപരമായ വിധി എന്താണെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.

നിലവിൽ ഈ മേഖലയിൽ മുസ്ലിം അല്ലാത്ത പുരുഷ ഡോക്ടർമാരാണ് സേവനം അനുഷ്ഠിക്കുന്നത് എന്നതിനാൽ, ഒരു മുസ്ലിം വനിതാ ഡോക്ടറുടെ സേവനം മുസ്ലിംകൾക്ക് അത്യന്താപേക്ഷിതമാണ്.

അതുകൊണ്ടാണ് ഞാൻ ഈ വിഷയം പഠിക്കാൻ തീരുമാനിച്ചത്. അപ്പോൾ ഇതിനെക്കുറിച്ച് എന്താണ് ഉപദേശിക്കാനുള്ളത്?

ഉത്തരം:

നിങ്ങളുടെ ചോദ്യത്തിൽ നിന്ന് മനസ്സിലാകുന്നത്, ഈ വൈദ്യശാസ്ത്ര മേഖലയിലോ മറ്റേതെങ്കിലും തരത്തിലുള്ള വൈദ്യശാസ്ത്ര പഠനങ്ങളിലോ നിങ്ങളെ പഠിപ്പിക്കാൻ വനിതാ പ്രൊഫസർമാർ ഇല്ല എന്നാണ്.

നിങ്ങളുടെ അധ്യാപകൻ ഒരു മുസ്ലിമല്ലാത്ത പുരുഷനായിരിക്കുമെന്ന് നിങ്ങളുടെ ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലാകുന്നു.

യഥാർത്ഥത്തിൽ, പരാമർശിക്കപ്പെട്ട മേഖലയിലായാലും മറ്റേതെങ്കിലും സ്പെഷ്യാലിറ്റിയിലായാലും, നമ്മുടെ സ്ത്രീകളെ ചികിത്സിക്കാൻ നമുക്ക് വനിതാ ഡോക്ടർമാരുടെ ആവശ്യമുണ്ട്.

നിങ്ങൾ സൂചിപ്പിച്ചതുപോലെയുള്ള സാഹചര്യമാണ് നിലവിലുള്ളതെങ്കിൽ, അതായത്, മുസ്ലിമല്ലാത്ത പുരുഷ ഡോക്ടർമാരെ സമീപിക്കുന്നതിൽ നിന്ന് നമ്മുടെ സ്ത്രീകളെ ഒഴിവാക്കാൻ സഹായിക്കുന്ന തരത്തിൽ നിങ്ങളുടെ രാജ്യത്തിന് വനിതാ സ്പെഷ്യലിസ്റ്റ് (വിദഗ്ദ്ധ) ഡോക്ടർമാരുടെ സേവനം ആവശ്യമാണെങ്കിൽ , ഇക്കാര്യത്തിൽ പഠനം നടത്തുന്നതിൽ എനിക്ക് യാതൊരു പ്രശ്നവും കാണുന്നില്ല.

പഠനവേളയിൽ പുരുഷ അധ്യാപകനോടൊപ്പം തനിച്ചായിരിക്കാതെ, മറ്റ് വനിതാ വിദ്യാർത്ഥിനികളുടെ കൂടെയായിരിക്കണം എന്ന നിബന്ധനയോടെ.

ഭാവിയിൽ മുസ്ലീം സ്ത്രീകളെ ചികിത്സിക്കുക എന്ന ഉദ്ദേശ്യത്തോടെ നിങ്ങൾ വൈദ്യശാസ്ത്രം പഠിക്കുന്നതിൽ തെറ്റില്ല; എന്നാൽ, പുരുഷ അധ്യാപകനോടൊപ്പം തനിച്ചാകാതിരിക്കാൻ വേണ്ടി മറ്റ് സ്ത്രീകൾ അടങ്ങുന്ന ഒരു സംഘത്തിനൊപ്പം പഠിക്കണം എന്ന് മാത്രം ".

ഷെയ്ഖിന്റെ ഫത്‌വ ഇവിടെ അവസാനിച്ചു.

പണ്ഡിതന്മാർ വ്യക്തമാക്കിയ മറ്റു നിബന്ധനകളാണ്, സ്ത്രീ പുരുഷ ഇടകരൽ അനുവാനീയമല്ല, അവളുടെ അലങ്കാരങ്ങൾ അന്യപുരുഷന്മാർക്ക് പ്രദർശിപ്പിക്കാതെ ശരീരം മറച്ച വസ്ത്രം ധരിക്കണം.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്