ഖുർആൻ മനഃപാഠമാക്കിയതുകൊണ്ട് മാത്രം ഒരാൾ ഖുർആനെ പിൻപറ്റുന്നവനാകില്ല; മനഃപാഠമാക്കാത്തവൻ ഖുർആനെ പിൻപറ്റുന്നവനായേക്കാം.

ഖുർആൻ മനഃപാഠമാക്കിയതുകൊണ്ട് മാത്രം ഒരാൾ ഖുർആനെ പിൻപറ്റുന്നവനാകില്ല; മനഃപാഠമാക്കാത്തവൻ ഖുർആനെ പിൻപറ്റുന്നവനായേക്കാം.


ഷെയ്ഖ് അബ്ദുറസാഖ് അൽബദ്ർ حفظه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം 
إن شاء الله 




ഷെയ്ഖ് അബ്ദുറസാഖ് അൽബദ്ർ حفظه الله
പറഞ്ഞു :

ഖുർആൻ നിങ്ങൾക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള തെളിവാണ്.

പ്രവർത്തിക്കാനാണ് ഖുർആൻ അവതരിപ്പിക്കപ്പെട്ടത്.

അതിലെ ആയത്തുകളെക്കുറിച്ച് ചിന്തിക്കുന്നതിനും, അവയുടെ അർത്ഥങ്ങൾ ഗ്രഹിക്കുന്നതിനും, അതനുസരിച്ച് പ്രവർത്തിക്കുന്നതിനുമായാണ് അത് അവതരിപ്പിക്കപ്പെട്ടത്.

അതുകൊണ്ട്, ഒരാൾ ഖുർആൻ അനുസരിച്ച് പ്രവർത്തിച്ചാൽ മാത്രമേ അയാൾ ഖുർആനിനെ പിൻപറ്റുന്ന ആളുകളിൽ ഉൾപ്പെടുകയുള്ളൂ; അപ്പോൾ മാത്രമേ ഖുർആൻ അയാൾക്ക് അനുകൂലമായ തെളിവായിത്തീരുകയുമുള്ളൂ.

പ്രവർത്തിക്കാനായിട്ടാണ് ഖുർആൻ അവതരിപ്പിക്കപ്പെട്ടത്. ഇക്കാരണത്താൽത്തന്നെ, ആധികാരികമായ ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട് :

" ഖുർആനും അതനുസരിച്ച് പ്രവർത്തിച്ചവരായ അതിൻ്റെ ആളുകളും കൊണ്ടുവരപ്പെടും.
അതനുസരിച്ച് പ്രവർത്തിക്കുന്നവരാണ് അതിലെ ആളുകൾ ".

അതിനാൽ, ഖുർആൻ അനുസരിച്ച് പ്രവർത്തിക്കുന്നവരാണ് ഖുർആനിന്റെ ആളുകൾ; അവരാണ് അല്ലാഹുവിന്റെ ആളുകളും അവന്റെ 'ഖാസ്സ്വ'യും (പ്രത്യേക വിഭാഗം) ".

ഖുർആൻ മനഃപാഠമാക്കുക എന്നത് മാത്രമല്ല ലക്ഷ്യം.
ഒരു വ്യക്തിക്ക് ഖുർആൻ കൃത്യമായി മനഃപാഠമാക്കാൻ കഴിയും, ഒരു അക്ഷരം പോലും പാഴാക്കാതെ, പക്ഷേ അയാൾ ഖുർആനിന്റെ ആളുകളിൽ പെട്ടവനല്ല.
കാരണം, അദ്ദേഹം അതനുസരിച്ച് പ്രവർത്തിക്കുന്നില്ല.

ഒരു വ്യക്തി ഖുർആൻ മനഃപാഠമാക്കിയ ആളായിരിക്കണമെന്നില്ല; എങ്കിലും ഖുർആൻ അനുസരിച്ച് പ്രവർത്തിക്കുന്നതിലൂടെ അദ്ദേഹം ഖുർആനിന്റെ ആളുകളിൽ ഒരാളായിത്തീരുന്നു.

അതുകൊണ്ട് ഈ കാര്യത്തിൽ ആശ്രയിക്കേണ്ടത് അല്ലാഹുവിന്റെ ഗ്രന്ഥം അനുസരിച്ച് പ്രവർത്തിക്കുക എന്നതാണ്.

അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുള്ള നിർബന്ധബാധ്യതകളും, കൽപനകളും നിറവേറ്റുകയും, വിലക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്യുക.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്