സ്ത്രീ പുരുഷ ഇടകലരലുള്ള യൂണിവേഴ്സിറ്റിയിൽ പഠിക്കാമൊ?
സ്ത്രീ പുരുഷ ഇടകലരലുള്ള യൂണിവേഴ്സിറ്റിയിൽ പഠിക്കാമൊ?
ഷെയ്ഖ് ഫൗസാൻ حفظه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله :
ഷെയ്ഖ് ഫൗസാൻ حفظه الله യോടുള്ള ചോദ്യം:
സ്ത്രീ-പുരുഷ ഇടകലരലുള്ള ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നത് എനിക്ക് അനുവദനീയമാണോ?
എന്റെ രാജ്യത്ത് അതാണ് ഏക യൂണിവേഴ്സിറ്റി. മാതാപിതാക്കൾക്ക് എന്നെ ആവശ്യമുള്ളതിനാൽ അവരെ വിട്ട് സൗദി അറേബ്യയിലേക്ക് പോയി പഠിക്കാനും എനിക്ക് കഴിയുന്നില്ല.
ഉത്തരം:
"സ്ത്രീ-പുരുഷ ഇടകലരലുള്ള യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നത് അനുവദനീയമല്ല; അവിടെ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ഇരിക്കുന്നതിനാൽ.
എന്നാൽ പുരുഷന്മാർ ഒരു ഭാഗത്തും സ്ത്രീകൾ മറ്റൊരു ഭാഗത്തും, പരസ്പരം പൂർണമായി വേർതിരിച്ച സംവിധാനത്തിലാണെങ്കിൽ അതിൽ കുഴപ്പമില്ല.
എന്നാൽ സ്ത്രീ-പുരുഷ ഇടകലരൽ അനുവദനീയമല്ല."
ഷെയ്ഖ് ഉസൈമീൻ رحمه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله
ഷെയ്ഖ് ഉസൈമീൻ رحمه الله യോടുള്ള ചോദ്യം:
സ്ത്രീ-പുരുഷ ഇടകലരലുള്ള യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നതിന്റെ വിധി എന്താണ്?
ഉത്തരം:
"വ്യക്തമായി പറയുകയാണെങ്കിൽ, സ്ത്രീകൾക്ക് പുരുഷന്മാരില്ലാതെയും പുരുഷന്മാർക്ക് സ്ത്രീകളില്ലാതെയും ജീവിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യണം.
എന്നാൽ അത് സാധ്യമല്ലെങ്കിൽ, സ്ത്രീയുടെ അടുത്ത് ഇരിക്കുന്നത് ഒഴിവാക്കാനും, ദൃഷ്ടി താഴ്ത്താനും ഓരോരുത്തരും ജാഗ്രത പാലിക്കണം.
ചില സാഹചര്യങ്ങൾ നിർബന്ധിതമായിരിക്കും.
ഉദാഹരണത്തിന്, നാം മാർക്കറ്റിലേക്ക് പോകുമ്പോൾ അലങ്കാരം പ്രകടിപ്പിക്കുന്ന സ്ത്രീകളെ കാണാറുണ്ട്; അവിടെ സ്ത്രീ-പുരുഷ ഇടകലരലും ഉണ്ടാകാറുണ്ട്.
മസ്ജിദുൽ ഹറമിലെ ത്വവാഫിലും സ്ത്രീ-പുരുഷ സാന്നിധ്യമുണ്ട്.
അതിനാൽ നിർബന്ധമായ സാഹചര്യങ്ങളിൽ, ഹറാമിൽ, നിഷിദ്ധമായതിൽ, വീഴാതിരിക്കാൻ പരമാവധി സൂക്ഷിക്കണം.
അങ്ങനെ സൂക്ഷിച്ചാൽ അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കുന്നതാണ്. "
ഡോ:കെ.മുഹമ്മദ് സാജിദ്.
Comments
Post a Comment