ഇസ്‌ലാം എന്ത് കൊണ്ട് സംഗീതം നിഷിദ്ധമാക്കി?
ഇസ്‌ലാം എന്ത് കൊണ്ട് സംഗീതം നിഷിദ്ധമാക്കി?
ഷെയ്ഖ് ഉസൈമീൻ رحمه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله:
" സംഗീതത്തെ ഇസ്‌ലാം നിഷിദ്ധമാക്കിയത്, അത് ഹൃദയത്തെ ആകർഷിക്കുകയും കീഴടക്കുകയും ചെയ്ത് അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് അതിനെ അകറ്റുന്നതിനാലാണ്. മനുഷ്യനെ സൃഷ്ടിച്ചതിന്റെ ഏക ലക്ഷ്യം അല്ലാഹുവിനെ ആരാധിക്കാനാണ്.
അതുകൊണ്ട്, ഹൃദയം സംഗീതോപകരണങ്ങളോടും സംഗീതത്തോടും ബന്ധപ്പെട്ടുപോയാൽ, അത് അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് ഹൃദയത്തെ തടയുകയും അകറ്റുകയും ചെയ്യും.
അതിനാലാണ് സംഗീതത്തോട് അതിരുകടന്ന ആസക്തിയുള്ള ഒരാളെ നിങ്ങൾ കാണുമ്പോൾ, അവൻ അറിയാതെയെങ്കിലും സംഗീതത്തിനൊത്ത് തല കുലുക്കുന്നതും, കൈകൾ ചലിപ്പിക്കുന്നതും, സംഗീതം അവതരിപ്പിക്കുന്നതുപോലെ പെരുമാറുന്നതും കാണുന്നത്. കാരണം, അവന്റെ ഹൃദയം സംഗീതം കൈവശപ്പെടുത്തുകയും അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് അതിനെ തിരിക്കുകയും ചെയ്തിരിക്കുന്നു "
ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞത്
ഹൃദയത്തിൽ സംഗീതം എപ്പോഴും ഉണ്ടാകും, അത് അല്ലാഹുവിനെ ഓർക്കുന്നതിന് തടസ്സം സ്യിഷ്ടിക്കുന്നു എന്നാണ്.
അപ്പോൾ നിസ്കാരത്തിൽ വരെ നമ്മുടെ ഹൃദയത്തിൽ നിരന്തരം സംഗീതമാണ് വരിക. അത് കൊണ്ട് നിസ്കാരത്തെ വരെ ഇത് ബാധിക്കും എന്നത് വലിയ അപകടം തന്നെയാണ്.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment