ചിത്രങ്ങളും ഫോട്ടോകളും നിഷിദ്ധമാക്കിയതിന്റെ രണ്ട് പ്രധാന കാരണങ്ങൾ

ചിത്രങ്ങളും ഫോട്ടോകളും നിഷിദ്ധമാക്കിയതിന്റെ രണ്ട് പ്രധാന കാരണങ്ങൾ

ചിത്രങ്ങളും ഫോട്ടോകളും നിഷിദ്ധമാക്കിയതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്:

1. അവ കാലക്രമേണ ആരാധിക്കപ്പെടാൻ ഇടയാകുന്നു.
നൂഹ് നബി عليه السلام യുടെ ജനതയിൽ ശിർക്ക് ആരംഭിച്ചത് സാലിഹുകളായ ആളുകളുടെ ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ചതിലൂടെയാണെന്ന് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്.

2. അല്ലാഹുവിന്റെ സൃഷ്ടിയോട് സാദൃശ്യം ഉണ്ടാക്കൽ.

നബി ﷺ പറഞ്ഞു:

> أشد الناس عذابًا عند الله يوم القيامة الذين يضاهون بخلق الله

"ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്നവർ, അല്ലാഹുവിന്റെ സൃഷ്ടിയോട് സാദൃശ്യം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ്."

(സ്വഹീഹുൽ ബുഖാരി)

ആത്മാവുള്ള ജീവികളുടെ ചിത്രം ഉണ്ടാക്കുന്നവർക്ക് കഠിനമായ ശിക്ഷയുണ്ടെന്ന് ഹദീസുകളിൽ പൊതുവായി വന്നിട്ടുണ്ട്.

അതിനാൽ, ഈ ഹദീസുകൾ കൈകൊണ്ട് വരച്ച ചിത്രങ്ങൾക്ക് മാത്രമല്ല, ആധുനിക രീതിയിലുള്ള ഫോട്ടോഗ്രഫിയും ഇതിൽ ഉൾപ്പെടുമെന്ന് ഭൂരിപക്ഷം മുതിർന്ന സമകാലിക പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

കൈകൊണ്ട് വരച്ച ചിത്രത്തിനാണോ അല്ലാഹുവിന്റെ സൃഷ്ടിയോട് കൂടുതൽ സാദൃശ്യമുള്ളത്, അതോ ഫോട്ടോയ്ക്കാണോ?

സംശയമില്ല, ഫോട്ടോയ്ക്കാണ്.

അതുകൊണ്ടുതന്നെ ഷെയ്ഖ് അൽ-അൽബാനിയും ഷെയ്ഖ് ഉബൈദ് അൽ-ജാബിരി رحمهما الله യും ഫോട്ടോയാണ് കൂടുതൽ അപകടകരമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഹദീസുകളിൽ പൊതുവായി പറഞ്ഞത് കൊണ്ട് ഫോട്ടോയും നിഷിദ്ധ ചിത്രങ്ങളിൽ ഉൾപ്പെടുന്നു എന്ന നിലപാടിനുള്ള തെളിവുകൾ ശക്തമാണെന്നും ഷെയ്ഖ് ഉബൈദ് അൽ-ജാബിരി رحمه الله വ്യക്തമാക്കിയിട്ടുണ്ട്.

ഷെയ്ഖ് ഉബൈദ് അൽ-ജാബിരി رحمه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം 

إن شاء الله 



ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്