സകാത്ത് മസ്ജിദ്, മദ്രസ നിർമ്മിക്കാൻ ഉപയോഗിക്കാമൊ?

സകാത്ത് മസ്ജിദ്, മദ്രസ നിർമ്മിക്കാൻ  ഉപയോഗിക്കാമൊ?

ഷെയ്ഖ് ഡോ. സ്വാലിഹ്  അസ്സുഹൈമി حفظه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം 

إن شاء الله 



ചൊദ്യം :

അല്ലാഹു നിങ്കൾക്ക് നന്മ നൽകി അനുഗ്രഹിക്കട്ടെ. മുസ്ലിങ്ങൾ ന്യൂനപക്ഷമായ ഒരു പാശ്ചാത്യ രാജ്യത്താണ് താമസിക്കുന്നതെന്ന് ബഹുമാനപ്പെട്ട ചോദിക്കുന്നയാൾ സൂചിപ്പിക്കുന്നു. അദ്ദേഹം ചോദിക്കുന്നത് :

" ആ രാജ്യത്ത് മസ്ജിദുകൾക്ക് അടിയന്തര ആവശ്യകതയുള്ളതിനാൽ, ഒരാളുടെ സമ്പത്തിൽ നിന്നുള്ള സകാത്ത് മസ്ജിദുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് അനുവദനീയമാണോ?

ഉത്തരം:

എന്റെ പ്രിയ സഹോദരാ , അല്ലാഹു നിനക്ക് വിജയം നൽകട്ടെ; സകാത്ത് ലഭിക്കാൻ അർഹരായവർ, അല്ലാഹു നിശ്ചയിച്ചിട്ടുള്ള എട്ട് വിഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

സകാത്ത് ചെലവുകൾ ദരിദ്രർക്കും, അഗതികൾക്കും, അതിനായി പ്രവർത്തിക്കുന്നവർക്കും, ഹൃദയങ്ങൾ [ഇസ്ലാമിനായി] ഇണങ്ങിയവർക്കും അല്ലെങ്കിൽ തടവുകാരെ [അല്ലെങ്കിൽ അടിമകളെ] മോചിപ്പിക്കുന്നതിനും, കടബാധ്യതയുള്ളവർക്കും, അല്ലാഹുവിന്റെ മാർഗ്ഗത്തിലും, അതുപോലെ വഴിപോക്കർക്കും (വഴിയിൽ കുടുങ്ങിപ്പോയവർക്കും) വേണ്ടി മാത്രമാണ്; ഇത് അല്ലാഹു നിർബന്ധമാക്കിയതാണ്.

മസ്ജിദുകൾ, സ്കൂളുകൾ, റോഡുകൾ എന്നിവയ്‌ക്കായോ ഈ എട്ട് വിഭാഗങ്ങൾക്ക് പുറത്തോ സകാത്ത് ചെലവഴിക്കാൻ പാടില്ല.

ജലസ്രോതസ്സുകൾ നിർമ്മിക്കുന്നതിലോ, കിണറുകൾ കുഴിക്കുന്നതിലോ, വീടുകൾ പണിയുന്നതിലോ അല്ല (സകാത്ത് ചെലവഴിക്കേണ്ടത്). ഇവയെല്ലാം തീർച്ചയായും പുണ്യകരമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്; എങ്കിലും സകാത്ത് ഇവയ്ക്കായി ചെലവഴിക്കാൻ പാടുള്ളതല്ല.

സകാത്ത് ഈ എട്ട് വിഭാഗങ്ങൾക്ക് അപ്പുറത്തേക്ക് വകമാറ്റി ചെലവഴിക്കാൻ പാടില്ല.

അല്ലാഹുവിന്റെ അടിമയെ, സകാത്തിന്റെ സ്വീകർത്താക്കളെ നിശ്ചയിച്ചത് അല്ലാഹുവാണ്. അതിനാൽ, അവൻ നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങൾക്ക് പുറത്ത് അത് ചെലവഴിക്കാൻ നിങ്ങൾക്ക് അനുവാദമില്ല.

എങ്കിലും, ഒരു മസ്ജിദ് നിർമ്മിക്കാൻ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് സ്വദഖ (ഐച്ഛികമായ ദാനം) ആയി ചെയ്യുക.

നബി ﷺ പറഞ്ഞു:

" അല്ലാഹുവിനുവേണ്ടി ഒരു മസ്ജിദ് നിർമ്മിക്കുന്നവന് - അതൊരു കുരുവിയുടെ കൂടോ അതിലും ചെറുതോ ആണെങ്കിൽ പോലും - അല്ലാഹു സ്വർഗ്ഗത്തിൽ അവനുവേണ്ടി ഒരു വീട് നിർമ്മിച്ചു നൽകുന്നതാണ് ".

സ്കൂളുകൾ പണിയുക, കിണറുകൾ കുഴിക്കുക, ജലപാതകൾ നിർമ്മിക്കുക, നീരുറവകൾ വികസിപ്പിക്കുക, ഇസ്‌ലാമിക വിദ്യാലയങ്ങൾ സ്ഥാപിക്കുക തുടങ്ങിയ പദ്ധതികളുടെ കാര്യത്തിലും ഇതു തന്നെയാണ് ബാധകം.

ഇവയെല്ലാം സന്നദ്ധമായ ദാനധർമ്മത്തിന്റെ മികച്ച രൂപങ്ങളാണ്; എന്നാൽ സകാത്ത് ലഭിക്കാൻ അർഹതയുള്ളവരുടെ കൂട്ടത്തിൽ ഇവ ഉൾപ്പെടുന്നില്ല.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്