മതഗ്രന്ഥങ്ങളിൽ ഖുർആൻ മാത്രമാണ് സംരക്ഷിക്കപ്പെട്ടതെന്ന് എങ്ങനെ തെളിയിക്കാം?
മതഗ്രന്ഥങ്ങളിൽ ഖുർആൻ മാത്രമാണ് സംരക്ഷിക്കപ്പെട്ടതെന്ന് എങ്ങനെ തെളിയിക്കാം?
ഉസ്താദ് ഷംസി حفظه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله
ഉസ്താദ് ഷംസി حفظه الله യോടുള്ള ചോദ്യം:
ഖുർആൻ സംരക്ഷിക്കപ്പെട്ടതാണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?
ഉത്തരം:
അത് വളരെ നല്ല ചോദ്യമാണ്.
ഖുർആൻ സംരക്ഷിക്കപ്പെട്ടതാണെന്ന് നമുക്ക് എങ്ങനെ അറിയാം?
അല്ലാഹു പറയുന്നു:
«"നിശ്ചയമായും ഈ ഖുർആൻ അവതരിപ്പിച്ചത് നാമാണ്; തീർച്ചയായും അതിനെ സംരക്ഷിക്കുന്നതും നാം തന്നെയാകുന്നു." (സൂറത്ത് അൽ-ഹിജ്റ് 15:9)»
ഇത് ഖുർആൻ ഉന്നയിക്കുന്ന ഒരു അവകാശവാദമാണ്. ആ അവകാശവാദം പരിശോധിക്കാനാകുമോ?
അതെ, വളരെ എളുപ്പമാണ്.
മുസ്ലിംകളും ജൂതന്മാരും ക്രൈസ്തവരും ഹിന്ദുക്കളും, എല്ലാവരും ചേർന്ന്, "നമ്മുടെ എല്ലാ ഗ്രന്ഥങ്ങളും കത്തിച്ചുകളയാം; എഴുത്തുരൂപത്തിൽ ഒന്നും അവശേഷിക്കാതിരിക്കട്ടെ" എന്ന് തീരുമാനിച്ചുവെന്ന് കരുതുക.
അപ്പോൾ ഖുർആൻ ഒഴികെ എല്ലാം നഷ്ടപ്പെടും; ഖുർആൻ മാത്രം നഷ്ടപ്പെടുകയില്ല.
ഖുർആൻ മുഴുവൻ മനഃപാഠമായ
ഒൻപതോ പത്തോ വയസ്സുള്ള മുസ്ലിം കുട്ടികൾക്ക് പോലും വീണ്ടും അതിനെ എഴുത്തുരൂപത്തിൽ കൊണ്ടുവരാൻ കഴിയും. നബി ﷺയുടെ കാലം മുതൽ ഇന്നുവരെ അങ്ങനെ തന്നെയാണ്.
ഇംഗ്ലീഷ് അക്ഷരമാലയിൽ A, B, C, D എന്ന ക്രമം ആർക്കും മാറ്റാൻ കഴിയാത്തതുപോലെ, ഖുർആൻ അതിനേക്കാൾ ശക്തമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ആരെങ്കിലും A, O, A അല്ലെങ്കിൽ A, O, T എന്നാണ് പറഞ്ഞാൽ ഉടനെ തന്നെ ആളുകൾ പറയും: "അല്ല, ശരിയായ ക്രമം A, B, C ആണ്."
അതുപോലെ അല്ലാഹു തന്നെ ഖുർആനിൽ അറിയിക്കുന്നു:
" നിശ്ചയമായും, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കിയിരിക്കുന്നു ".
(54:22).
നിങ്ങൾ ആഫ്രിക്കയിലേക്കോ യൂറോപ്പിലേക്കോ ഏഷ്യയിലേക്കോ തെക്കേ അമേരിക്കയിലേക്കോ കരീബിയൻ ദ്വീപുകളിലേക്കോ പോയാലും, ഒൻപതും പത്തും വയസ്സുള്ള മുസ്ലിം കുട്ടികൾ ഖുർആൻ വാക്കിന് വാക്കും അക്ഷരത്തിന് അക്ഷരവും മനഃപാഠമാക്കിയിരിക്കുന്നത് കാണാം. ആ ഭാഷ അവരുടെ മാതൃഭാഷ പോലും അല്ല.
ഉദാഹരണത്തിന്, നമുക്ക് ചൈനീസ് ഭാഷ അറിയില്ലെങ്കിലും ചൈനീസ് ഭാഷയിലുള്ള ഒരു പുസ്തകം മുഴുവൻ മനഃപാഠമാക്കണമെന്ന് പറഞ്ഞാൽ അത് അസാധാരണമായ കാര്യമല്ലേ? എന്നാൽ ഖുർആനിന്റെ അത്ഭുതം അതാണ്. അല്ലാഹു അതിനെ മനഃപാഠമാക്കുന്നത് എളുപ്പമാക്കിയിരിക്കുന്നു.
അതുകൊണ്ടാണ് നബി ﷺയുടെ കാലം മുതൽ മുസ്ലിംകൾ ആദ്യം ഖുർആൻ മനഃപാഠമാക്കുകയും പിന്നീട് അത് പഠിപ്പിക്കുകയും ചെയ്തിരുന്നത്.
ഖുർആൻ പഠിപ്പിക്കാൻ ഇജാസ എന്ന അനുമതി ആവശ്യമാണ്. അഥവാ, തന്റെ അധ്യാപകനിൽ നിന്ന് അനുമതി നേടിയ ഒരാൾ, അവന്റെ അധ്യാപകനിൽ നിന്ന്, അങ്ങനെ പരമ്പരയായി മുഹമ്മദ് നബിﷺ വരെ എത്തിച്ചേരുന്ന ഒരു പഠനശൃംഖലയിലൂടെ ലഭിക്കുന്ന അംഗീകാരമാണത്.
ഇതെല്ലാം കൂടി പരിഗണിക്കുമ്പോൾ ഖുർആൻ സംരക്ഷിക്കപ്പെട്ടുവെന്ന അവകാശവാദം വ്യക്തമായി തെളിയുന്നു.
ഇന്ന് ലോകത്ത് മുഴുവൻ എഴുത്തുപ്രതികളും നഷ്ടപ്പെട്ടാലും, വീണ്ടും എഴുത്തുരൂപത്തിൽ പൂർണ്ണമായി പുനഃസൃഷ്ടിക്കാനാകുന്ന ഏക ഗ്രന്ഥം ഖുർആനാണ്. കാരണം അത് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിൽ മനഃപാഠമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
ഞാൻ മസ്ജിദിൽ നിസ്കാരത്തിന് നേതൃത്വം നൽകുമ്പോൾ ഖുർആൻ പാരായണത്തിൽ ഒരു തെറ്റ് സംഭവിച്ചാൽ, ചെറിയ മുസ്ലിം കുട്ടികൾ പോലും അത് ഉടനെ തിരുത്തും. ഇന്നും ലോകത്ത് കോടിക്കണക്കിന് മുസ്ലിംകൾ ഖുർആൻ മനഃപാഠമാക്കിയിട്ടുണ്ട്.
ആദ്യകാല മുസ്ലിംകളുടെ ചരിത്രത്തിൽ ഒരു സംഭവം പറയപ്പെടുന്നു.
ബഗ്ദാദിലെ ഒരു ക്രൈസ്തവൻ ഇസ്‌ലാം സ്വീകരിച്ചു. മുസ്ലിം ഭരണാധികാരി അദ്ദേഹത്തോട് ചോദിച്ചു: "നിങ്ങൾ എങ്ങനെ മുസ്ലിമായി?"
അദ്ദേഹം പറഞ്ഞു:
"ഞാൻ തൗറാത്തിന്റെ ചില ഭാഗങ്ങൾ മാറ്റി യഹൂദരുടെ വിപണിയിൽ വിറ്റു. അവർ അതിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞില്ല.
അതുപോലെ ഇൻജീലിലും (പുതിയ നിയമം) മാറ്റങ്ങൾ വരുത്തി. അതും അവർ തിരിച്ചറിഞ്ഞില്ല.
പക്ഷേ ഖുർആനിൽ അങ്ങനെ ചെയ്തപ്പോൾ, മുസ്ലിം കുട്ടികൾ പോലും തെറ്റുകൾ ഉടനെ കണ്ടെത്തി."
അതിനാൽ ഖുർആൻ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അതാണ് ഖുർആന്റെ അത്ഭുതങ്ങളിൽ ഒന്ന്.
ഇന്ന് യഥാർത്ഥ ഭാഷയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഏക ദിവ്യഗ്രന്ഥം ഖുർആനാണ്.
ഈസാ (യേശു) عليه السلام ഇംഗ്ലീഷോ ഫ്രഞ്ചോ സംസാരിച്ചിരുന്നില്ല. അദ്ദേഹം സംസാരിച്ചിരുന്നത് അരമായിക് ഭാഷയായിരുന്നു. അത് അറബിയുമായി സാമ്യമുള്ള ഭാഷയാണ്.
എന്നാൽ ഖുർആൻ ഇന്നും അതിന്റെ യഥാർത്ഥ അറബി ഭാഷയിൽ തന്നെ നിലനിൽക്കുന്നു. മാത്രമല്ല, അത് മനഃപാഠമാക്കപ്പെടുകയും ചെയ്യുന്നു.
ഖുർആൻ മനഃപാഠമാക്കുന്നതിനും പാരായണം ചെയ്യുന്നതിനും കൃത്യമായ നിയമങ്ങളുണ്ട്. ഓരോ അക്ഷരവും എങ്ങനെ ഉച്ചരിക്കണമെന്ന് വരെ മുസ്ലിം പണ്ഡിതന്മാർ അതീവ ശ്രദ്ധയോടെ സംരക്ഷിച്ചിട്ടുണ്ട്. അതിനാൽ വെറും വാചകങ്ങൾ മാത്രമല്ല, അവയുടെ ശരിയായ ഉച്ചാരണവും സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ഞാൻ ജൂതന്മാരോടും ക്രൈസ്തവരോടും പലവട്ടം ഒരു വെല്ലുവിളി ഉന്നയിച്ചിട്ടുണ്ട്:
"നമുക്ക് എല്ലാവരുടെയും ഗ്രന്ഥങ്ങൾ കത്തിച്ചുകളയാം."
ഞങ്ങൾ ഖുർആൻ മനഃപാഠമാക്കിയവരിൽ നിന്ന് വീണ്ടും എഴുതിക്കൊണ്ടുവരും.
ഞങ്ങളുടെ മസ്ജിദിൽ തന്നെ ആറുപേർ ഖുർആൻ മനഃപാഠമാക്കിയവരുണ്ട്. കുട്ടികൾക്കായി ഖുർആൻ മനഃപാഠമാക്കുന്ന സ്കൂളുകളും പ്രവർത്തിക്കുന്നു.
ഇസ്‌ലാമിക രാജ്യങ്ങളിൽ ഇസ്‌ലാമിക വിജ്ഞാനം പഠിക്കാൻ തുടങ്ങുന്നതിന് മുമ്പ് ഖുർആൻ മനഃപാഠമാക്കുക എന്നത് പലപ്പോഴും ഒരു അടിസ്ഥാനഘട്ടമായി കണക്കാക്കപ്പെട്ടിരുന്നു.
നബി ﷺയുടെ കാലത്തും പിന്നീട്, അനുചരന്മാർ, സ്വഹാബികൾ رضي الله عنهم, അവരുടെ മക്കൾ, തുടർന്ന് വന്ന തലമുറകൾ, അവരുടെ ജീവിതചരിത്രങ്ങളിൽ, "മറ്റെന്തെങ്കിലും പഠിക്കുന്നതിന് മുമ്പ് ഖുർആൻ മനഃപാഠമാക്കുക" എന്ന് അവർ ഉപദേശിച്ചതായി കാണാം.
നബി ﷺ പറഞ്ഞു:
"നിങ്ങളിൽ ഏറ്റവും ഉത്തമർ ഖുർആൻ പഠിക്കുകയും അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ്."
ഖുർആൻ പഠിക്കാനും പാരായണം ചെയ്യാനും മനഃപാഠമാക്കാനും നബി ﷺയും ഖുർആനും ശക്തമായി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
എന്നാൽ ബൈബിളിന്റെ കാര്യത്തിൽ, ഉദാഹരണത്തിന് പുതിയ നിയമം , ഈസാ
(യേശു )عليه السلام അതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. കാരണം പുതിയ നിയമം അദ്ദേഹത്തിന് ശേഷം എഴുതപ്പെട്ടതാണ്.
എന്നാൽ ഇന്ന് നാം പഠിക്കുന്ന അതേ ഖുർആൻ തന്നെയാണ് മുഹമ്മദ് നബിﷺ അദ്ദേഹത്തിന്റെ സഹാബികളെ رضي الله عنهم പഠിപ്പിച്ചിരുന്നതും ".
ഷംസി حفظه الله യുടെ ഉത്തരം ഇവിടെ അവസാനിച്ചു.
അത് കൊണ്ട് അല്ലാഹു ഖുർആൻ മനഃപാഠമാക്കുന്നത് എളുപ്പമാക്കിയെന്നും അതിലേക്ക് പ്രോത്സാഹിപ്പിച്ചതായും ഖുർആനിൽ അറിയിച്ചിരിക്കുന്നു.
അത് കൊണ്ട് നബി ﷺയുടെ കാലം മുതൽ മുസ്ലിംകൾ ഖുർആൻ മനഃപാഠമാക്കുകയും അടുത്ത തലമുറകളിലേക്ക് അതേപടി കൈമാറുകയും ചെയ്തു.
അല്ലാഹു ഖുർആൻ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ വാഗ്ദാനത്തിന്റെ പ്രകടമായ മാർഗങ്ങളിൽ ഒന്നാണ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മുസ്ലിംകൾ, ചെറിയ കുട്ടികൾ ഉൾപ്പെടെ, ഖുർആൻ മുഴുവനും മനഃപാഠമാക്കി തലമുറതലമുറയായി സംരക്ഷിച്ചുവരുന്നത്.
മറ്റ് മതഗ്രന്ഥങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ, അവയുടെ മൂലരൂപം അതേപടി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന അവകാശവാദം സ്ഥാപിക്കാൻ കഴിയാത്തതായി കാണാം.
എന്നാൽ ഖുർആൻ ഇന്നും മുഹമ്മദ് നബി ﷺ പഠിപ്പിച്ച അതേ അറബി ഭാഷയിലും അതേ പാരായണത്തിലും ലോകമെമ്പാടും നിലനിൽക്കുന്നു. അതിനാൽ യഥാർത്ഥ രൂപത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ദൈവിക ഗ്രന്ഥം ഖുർആനാണെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു.
ഇത് വായിക്കുന്ന മുസ്ലിം ഇതര ശ്രോതാക്കളേ, മുൻവിധികളില്ലാതെ ഖുർആൻ വായിക്കുകയും അതിന്റെ സന്ദേശത്തെ ആത്മാർത്ഥമായി പഠിക്കുകയും ചെയ്യുക.
ഖുർആൻ മുന്നോട്ടുവയ്ക്കുന്ന അവകാശവാദങ്ങളും അതിനുള്ള തെളിവുകളും സ്വയം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുക.
നിങ്ങൾ നടത്തുന്ന ആത്മാർത്ഥമായ അന്വേഷണത്തിൽ സത്യമാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെടുന്ന കാര്യത്തെ തുറന്ന മനസ്സോടെ പരിഗണിക്കുക.
ഡോ:കെ.മുഹമ്മദ് സാജിദ്.
Comments
Post a Comment