പാപം ചെയ്യുന്നവനോടും മതത്തിൽ പുതുനിർമ്മിതമായ ബിദ്അത്ത് ചെയ്യുന്നവനോടും ഇസ്‌ലാം സ്വീകരിക്കുന്നത് വ്യത്യസ്തമായ സമീപനമാണെന്ന് നബി ﷺ പഠിപ്പിക്കുന്നു.

പാപം ചെയ്യുന്നവനോടും മതത്തിൽ പുതുനിർമ്മിതമായ ബിദ്അത്ത് ചെയ്യുന്നവനോടും ഇസ്‌ലാം സ്വീകരിക്കുന്നത് വ്യത്യസ്തമായ സമീപനമാണെന്ന് നബി ﷺ പഠിപ്പിക്കുന്നു.

ഷെയ്ഖ് റസ്ലാൻ حفظه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله :


ഷെയ്ഖ് റസ്ലാൻ حفظه الله പറഞ്ഞു:

സുന്നത്ത് പിൻപറ്റുന്നവർ തെറ്റ് ചെയ്യുന്ന ഒരാളെ ഉപേക്ഷിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്നു എന്ന് പറയാനാവില്ല പകരം, രീതിപരമല്ലാത്ത, മൻഹജീയല്ലാത്ത ഒരു പിശകും രീതിപരമായ ഒരു പിശകും തമ്മിലുള്ള വ്യത്യാസം അവർ വ്യക്തമാക്കുന്നു.

ഇക്കാര്യം നിങ്ങൾക്ക് അറിയാമായിരിക്കില്ല.

അൽ-ബുഖാരി അദ്ദേഹത്തിന്റെ 'സ്വഹീഹി'ൽ രേഖപ്പെടുത്തിയ റിപ്പോർട്ടിൽ, അബ്ദുല്ല എന്ന് പേരും 'ഹിമാർ' എന്ന് വിളിപ്പേരുമുള്ള പ്രവാചകൻ صلى الله عليه وسلم യുടെ ഒരു സഹാബി മദ്യപിച്ചപ്പോൾ നബി صلى الله عليه وسلم യുടെ മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കാൻ ആജ്ഞാപിക്കുമായിരുന്നു .

ഈ ഹദീസിന്റെ നിവേദകൻ പറയുന്നു:

" ഞങ്ങളിൽ ചിലർ അദ്ദേഹത്തെ കൈകൊണ്ടും, ചിലർ വസ്ത്രം കൊണ്ടും, മറ്റു ചിലർ ചെരിപ്പ് കൊണ്ടും അടിച്ചു."

എല്ലാം പ്രവാചകൻ صلى الله عليه وسلم യുടെ സാന്നിധ്യത്തിൽ.

ശേഷം അദ്ദേഹം അവിടെനിന്ന് പോകുന്നു, പിന്നീട് മദ്യപിച്ച അവസ്ഥയിൽ തിരിച്ചെത്തും, വീണ്ടും മർദ്ദനമേൽക്കും. ഇത് ആവർത്തിക്കുന്നു.

അദ്ദേഹത്തിന്റെ അടുത്ത് വളരെയധികം പ്രാവശ്യം ഇങ്ങനെ കൊണ്ടുവരപ്പെട്ടപ്പോൾ, പ്രവാചകൻ صلى الله عليه وسلم യുടെ അടുത്തുള്ള ഒരാൾ പറയുകയുണ്ടായി നിന്നെ ഇങ്ങോട്ട് കൊണ്ടുവരുന്ന ഓരോ തവണയും അല്ലാഹു നിന്നെ ശപിക്കപ്പെട്ടെ.

അപ്പോൾ പ്രവാചകൻ صلى الله عليه وسلم പറഞ്ഞു: "അദ്ധേഹത്തെ ശപിക്കരുത്. അദ്ദേഹം അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും സ്നേഹിക്കുന്നു."

മറ്റൊരു റിപ്പോർട്ടിൽ: "നിങ്ങളുടെ സഹോദരനെതിരെ പിശാചിനെ സഹായിക്കരുത്!"

ഇതൊരു രീതിപരമല്ലാത്ത തെറ്റാണ് . അദ്ദേഹം തോന്നലുകൾക്ക് അടിമപ്പെടുകയും പിശാചിനാൽ കീഴ്പ്പെടുത്തപ്പെടുകയും ചെയ്തു.

അത്തരമൊരു തെറ്റിന് ഒരാൾക്ക് പശ്ചാത്തപിക്കാം.
ഇതൊരു  തെറ്റാണ്, ബിദ്‌അത്തല്ലാത്ത, മതത്തിൽ പുതുതായിയുണ്ടാക്കിയതല്ലാത്ത പാപവുമാണ്.

മദ്യം നിഷിദ്ധമാണെന്നും അതിന് ദോഷഫലങ്ങൾ ഉണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു.

എന്നാൽ അദ്ദേഹം അദ്ദേഹത്തിന്റെ തോന്നലുകൾക്ക് വഴങ്ങുന്നു.

പ്രവാചകൻ صلى الله عليه وسلم പറഞ്ഞു: " അദ്ദേഹം അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും സ്നേഹിക്കുന്നു."

അവനെ ശപിച്ച ആളെക്കുറിച്ച് അങ്ങനെ പറയാനാകുമായിരുന്നില്ല.

ആ മദ്യപാനി അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും സ്നേഹിക്കുന്നുണ്ട്.

മദ്യലഹരിയിലായിരുന്ന ഈ വ്യക്തി രീതിപരമല്ലാത്തതായ ഒരു തെറ്റ് ചെയ്തു.

ഇനി രീതിയിലെ അടിസ്ഥാനപരമായ തെറ്റ് മനസ്സിലാക്കാൻ പ്രവാചകൻ صلى الله عليه وسلم ഖവാരിജുകളെക്കുറിച്ച് വിവരിക്കുന്നത് കാണുക :

" അവരുടെ നിസ്കാരവും ഖുർആൻ പാരായണവും സഹാബികളുടെ നിസ്കാരവും ഖുർആൻ പാരായണവുമായി താരതമ്യം ചെയ്താൽ, അവരുടെ ആരാധനാകർമ്മങ്ങളുമായി താരതമ്യം ചെയ്യതാൽ, സഹാബികളുടെ ആരാധനാകർമ്മങ്ങൾ
അവർ നിസ്സാരമായി കാണും.

എന്നാൽ ഖവാരിജുകൾ പാരായണം ചെയ്യുന്ന ഖുർആൻ അവരുടെ നെഞ്ചിനപ്പുറത്തേക്ക് കടക്കുന്നില്ല; ഒരു റിപ്പോർട്ട് പ്രകാരം അത് അവരുടെ തൊണ്ടയ്ക്കപ്പുറത്തേക്ക് കടക്കുന്നില്ല.

വില്ലിൽ നിന്ന് കുതിച്ചുപായുന്ന അമ്പ് പോലെ അവർ ഈ മതത്തിൽ നിന്ന് വ്യതിചലിക്കും "


"അവർ നരകത്തിലെ പട്ടികളാണ്,"  ,
അവർ ഏറ്റവും നിന്ദ്യമായ സ്രിഷ്ടികളാണ്; അവരാൽ കൊല്ലപ്പെടുന്നവനാകട്ടെ, ഏറ്റവും ഭാഗ്യവാനും "

" ഞാൻ അവരെ എപ്പോഴെങ്കിലും നേരിടുകയാണെങ്കിൽ, യാതൊരു ദയയുമില്ലാതെ അവരെ ഞാൻ തുടച്ചുനീക്കും "

ഖവാരിജുകളെക്കുറിച്ച് അദ്ദേഹം صلى الله عليه وسلم ഇതെല്ലാം പറയുകയുണ്ടായി, ഇതിലധികവും പറഞ്ഞിട്ടുണ്ട്.

ആ മദ്യപിച്ച മനുഷ്യനെ  ലക്കുകെട്ട അവസ്ഥയിലാണ് കൊണ്ടുവന്നത്; അതേസമയം, ഖവാരിജുകളുടെ നിസ്കാരവും ആരാധനയും മുൻനിർത്തി നോക്കുമ്പോൾ സ്വഹാബികളുടെ നിസ്കാരവും ആരാധനയും വളരെ ചെറുതായിപ്പോകുന്നതായി തോന്നും.

ആ മദ്യപാനിയായ മനുഷ്യൻ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും സ്നേഹിക്കുന്നുണ്ട്.

നിന്റെ സഹോദരനെതിരെ പിശാചിനെ സഹായിക്കരുത് എന്ന് നബി صلى الله عليه وسلم പറഞ്ഞു, എന്നാൽ
ഖവാരിജുകൾ നരകത്തിലെ പട്ടികളാണ് എന്നും നബി صلى الله عليه وسلم പറഞ്ഞു.

എന്ത് കൊണ്ട്?

കാരണം, മദ്യപാനം രീതിപരമല്ലാത്ത ഒരു തെറ്റാണ്, ഖവാരിജുകളുടെത് രീതിപരവും മതവിശ്വാസത്തിലെ ഒരു യഥാർത്ഥ പുതു നിർമ്മിതമായ ബിദ്അത്താണ്.

ഇവർ ഒടുവിൽ യഥാർത്ഥ മുസ്ലിങ്ങളെ അവിശ്വാസികളായി മുദ്രകുത്തുകയും അവരെ വധിക്കുകയും ചെയ്യും.

അവർ കൂടുതൽ അരാജകത്വവും കഷ്ടപ്പാടുകളും കൊണ്ടുവരും.

അവരുടെ ശക്തമായ ആരാധനാകർമ്മങ്ങൾ പോലും അവർക്ക് പ്രയോജനപ്പെടാത്ത വിധത്തിലുള്ള രീതിപരമായ തെറ്റ്.

പകരം, അല്ലാഹു അവരുടെ പ്രവൃത്തികളിലേക്ക് നോക്കും.

അവരുടെ മഹത്തായ ആരാധനാകർമ്മങ്ങളെ പ്രവാചകൻ صلى الله عليه وسلم ഇവിടെ പരിഗണിക്കുകപോലും ചെയ്തില്ല.

സ്വഹാബികളുമായി താരതമ്യം ചെയ്താൽ അവർ ചെയ്ത കാര്യങ്ങൾ കാരണം, അവരുടെ ആരാധനാകർമ്മങ്ങൾ നിരർത്ഥകമാണ്.

വില്ലിൽ നിന്ന് കുതിച്ചുപായുന്ന അമ്പ് പോലെ അവർ ഈ മതത്തിൽ നിന്ന് വ്യതിചലിക്കും.

നരകത്തിലെ പട്ടികളും ഏറ്റവും നികൃഷ്ടമായ സ്രിഷ്ടികളും എന്നാണ് നബി صلى الله عليه وسلم അവരെ വിശേഷിപ്പിച്ചത് എന്നാൽ മദ്യപാനിയെ 
നിന്റെ സഹോദരനെതിരെ പിശാചിനെ സഹായിക്കരുതെന്നും, അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അദ്ദേഹം സ്നേഹിക്കുന്നു എന്നുമാണ് നബി صلى الله عليه وسلم വിശേഷിപ്പിച്ചത് ".

കുറിപ്പുകൾ :

അതിനാൽ, എല്ലാ തെറ്റുകളെയും ഒരേ തുലാസിൽ അളക്കാൻ പാടില്ല. 

ഒരു മുസ്ലിം പാപത്തിൽ വീണാലും, അത് ഹലാലാണെന്ന് വിശ്വസിക്കാതെ തന്റെ ദൗർബല്യം മൂലം ചെയ്തതാണെങ്കിൽ, അവനെ ഉപദേശിക്കുകയും അവനുവേണ്ടി നന്മ ആഗ്രഹിക്കുകയും വേണം. 

എന്നാൽ മതത്തിൽ പുതുതായി കാര്യങ്ങൾ കൊണ്ടുവന്ന് അതിലേക്ക് ആളുകളെ ക്ഷണിക്കുകയും സുന്നത്തിൽ നിന്ന് വ്യതിചലിക്കുകയും ചെയ്യുന്ന ബിദ്അത്ത്, സമൂഹത്തിന്റെയും മതത്തിന്റെയും മേൽ കൂടുതൽ ഗുരുതരമായ അപകടമാണ്. 

അതുകൊണ്ടാണ് നബി ﷺ പാപിയോട് കരുണയും ബിദ്അത്തിനും അതിന്റെ ആളുകൾക്കുമെതിരെ ശക്തമായ മുന്നറിയിപ്പും നൽകിയത്.

സുന്നത്തിന്റെ ഈ സന്തുലിതമായ സമീപനമാണ് ഒരു വിശ്വാസി മനസ്സിലാക്കുകയും പിന്തുടരുകയും ചെയ്യേണ്ടത്.

ചില ബിദ്അത്തുകൾ:

മരിച്ചവരോട് സഹായം തേടൽ (ഇത് ശിർക്കുമാണ്).

നബി صلى الله عليه وسلم യുടെ ജന്മദിനാഘോഷം(ഇതിൽ ശിർക്ക് വരാം).

റജബ് നോമ്പ്.

നിരപരാധികളുടെ കൊലകളും, നാശനഷ്ടങ്ങളും സംഭവിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭ സമരങ്ങൾ.

മൂന്ന് ദിവസം , പത്ത് ദിവസം , നാല് മാസം പ്രബോധനത്തിന് എന്ന് പറഞ്ഞ് വിജ്ഞാനമില്ലാത്തവർ നാടും വീടും കുടുംബവും ജോലിയും വിട്ടു പുറപ്പെടൽ.

മാസപ്പിറവി തീർത്തും ഗോളശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കൽ.

ബഹുദൈവാരാധകരുടെ ആഘോഷങ്ങൾക്ക് ആശംസ നേരുക, പങ്കെടുക്കുക.

ചില ബിദ്ഈ സംഘടനകളും കക്ഷികളും:

ശീയ, സമസ്ത , ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് ജമാഅത്ത്, മർകസു ദ്ദഅവ, പോപ്പുലർ ഫ്രണ്ട്, ത്വരീഖത്തുകൾ.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്