എന്ത് കൊണ്ട് തബ്ലീഗ് ജമാഅത്തും മറ്റ് ബിദ്ഈ സംഘടനകളും കക്ഷികളും ലോക വ്യാപകമായി, എതിർപ്പില്ലാതെ മുസ്ലിംകളെ എളുപ്പത്തിൽ ആകർഷിക്കുന്നു?
എന്ത് കൊണ്ട് തബ്ലീഗ് ജമാഅത്തും മറ്റ് ബിദ്ഈ സംഘടനകളും കക്ഷികളും ലോക വ്യാപകമായി, എതിർപ്പില്ലാതെ മുസ്ലിംകളെ എളുപ്പത്തിൽ ആകർഷിക്കുന്നു?
ഷെയ്ഖ് റബീഅ് رحمه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله
ഷെയ്ഖ് റബീഅ് رحمه الله പറഞ്ഞു :
" ബനാറസിൽ വെച്ച് തബ്‌ലീഗ് ജമാഅത്തിൽപ്പെട്ട ഒരു സംഘം ആളുകൾ ഞങ്ങളെ കാണാൻ വന്നു.
ഷെയ്ഖ് സാലിഹ് ഇറാഖിയും ഞാനും താമസിച്ചിരുന്ന വീട്ടിലേക്കാണ് അവർ വന്നത്.
അവർ പറഞ്ഞു, "ഞങ്ങൾ കേട്ടറിഞ്ഞത് ഇവിടെ അറബ് വംശജരായ അദ്ധ്യാപകരുണ്ടെന്നാണ്; അത് കൊണ്ട് നിങ്ങളെ കാണാൻ സാധിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രവർത്തനത്തിൽ നിങ്ങൾ ഞങ്ങളോടൊപ്പം ചേരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു; ഇന്ന മസ്ജിദിലാണ് ഞങ്ങളുടെ പ്രവർത്തന കേന്ദ്രം."
ഷെയ്ഖ് സാലിഹ് അപ്പോഴേക്കും ഒരു അഹ്‌ലെ ഹദീസ് മസ്ജിദിൽ പ്രഭാഷണം നടത്താൻ തയ്യാറെടുത്തിരുന്നു.
എങ്കിലും, ആ ക്ഷണം ഞങ്ങൾക്ക് സന്തോഷം നൽകി; അതിനാൽ ആ മസ്ജിദിന് പകരം ബറേൽവി മസ്ജിദിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു.
അദ്ദേഹം പറഞ്ഞു :
" അവരെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകാം; ഖബറുകൾ ആരാധിക്കുന്നതിനും പുണ്യപുരുഷന്മാരുടെ ഖബറുകളോട് അമിതമായ ആദരവ് കാണിക്കുന്നതിനും പേരുകേട്ടവരാണവർ.
അദൃശ്യകാര്യങ്ങൾ അറിയാനും പ്രപഞ്ചത്തെ നിയന്ത്രിക്കാനും ആ പുണ്യപുരുഷന്മാർക്ക് കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. ഖബറുകൾക്ക് മുന്നിൽ ബലി അർപ്പിക്കുക, നേർച്ചകൾ നേരുക, സാഷ്ടാംഗം പ്രണമിക്കുക, കുനിഞ്ഞ് വണങ്ങുക എന്നിവയൊക്കെ അവർ അനുവദനീയമായി കാണുന്നു.
ചുരുക്കത്തിൽ, വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട ആചാരങ്ങൾ പിന്തുടരുന്ന ഒരു വിഭാഗമാണവർ "
ഷെയ്ഖ് റബീഅ് رحمه الله തുടരുന്നു:
ഷെയ്ഖ് സാലിഹ് അവിടെച്ചെന്ന് പ്രഭാഷണം നടത്തി; അബ്ദുൽ അലീം എന്നൊരു പരിഭാഷകനും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.
ഷെയ്ഖിന്റെ പ്രസംഗം പരിഭാഷപ്പെടുത്താൻ ഞങ്ങൾ ഈ മനുഷ്യനെ കൂടെ കൊണ്ടുവന്നിരുന്നു.
ഷെയ്ഖ് സംസാരിക്കാൻ തുടങ്ങി. അദ്ദേഹം പ്രസംഗത്തിന്റെ ഒരു ഭാഗം നടത്തി. തുടർന്ന് അദ്ദേഹത്തിൻ്റെ വലതുവശത്ത് ഇരിക്കുന്ന പരിഭാഷകന്റെ നേരെ തിരിഞ്ഞു. അദ്ദേഹം പരിഭാഷ ചെയ്യുമെന്ന് പ്രതീക്ഷിച്ചു.
തബ്ലീഗി സംഘത്തിന്റെ നേതാവ് അബ്ദുൽ അലീമിനോട് ആംഗ്യം കാണിച്ച് പറഞ്ഞു : "സമാധാനമായിരിക്കൂ; ഞാൻ പരിഭാഷ കൈകാര്യം ചെയ്യാം."
ഷെയ്ഖ് റബീഅ് رحمه الله തുടരുന്നു :
അങ്ങനെ, ഷെയ്ഖ് സംസാരിച്ചു എന്നിട്ടും പ്രഭാഷണം പൂർത്തിയാക്കുന്നതുവരെ ആരും പരിഭാഷപ്പെടുത്തിയില്ല. ; അത് കഴിഞ്ഞപ്പോൾ, അദ്ദേഹം സലാം പറഞ്ഞു നടന്നു പോയി.
ഈ മനുഷ്യൻ പരിഭാഷപ്പെടുത്തുമെന്ന് പ്രതീക്ഷിച്ച് ഞാൻ അവിടെ തന്നെ തുടർന്നു. ഷെയ്ഖ് സാലിഹ് നടന്നു പോയി.
ഞങ്ങൾ ഇഷാ നിസ്കാരം നിർവഹിച്ചു. ആ മനുഷ്യൻ പറഞ്ഞ കാര്യങ്ങൾ പരിഭാഷപ്പെടുത്തുന്നതിനായി ഞാൻ കാത്തിരിക്കുകയായിരുന്നു.
ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു :
"സഹോദരാ, ഞാൻ അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്യുന്നു,ഞങ്ങൾ ക്ഷണിക്കപ്പെടാതെ നിങ്ങളുടെ അടുക്കൽ വന്നതല്ല , ഞങ്ങൾ നുഴഞ്ഞുകയറിയതുമല്ല. മറിച്ച്, നിങ്ങൾ ഞങ്ങളോട് ആവശ്യപ്പെട്ടതാണ് പ്രബോധനത്തിൽ
പങ്കെടുക്കാൻ, അതിനാൽ ഞങ്ങൾ നിങ്ങളുടെ ക്ഷണപ്രകാരം വന്നു.
ഷെയ്ഖ് സംസാരിച്ചു, പരിഭാഷകൻ പരിഭാഷപ്പെടുത്താൻ ഒരുങ്ങി, നിങ്ങൾ പരിഭാഷപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തു, പക്ഷേ നിങ്ങൾ അത് ചെയ്തില്ല.
തബ്ലീഗ്കാരൻ മറുപടി പറഞ്ഞു :
" സഹോദരാ, ഈ മസ്ജിദ് അന്ധവിശ്വാസങ്ങൾ പുലർത്തുന്ന ആളുകളുടെ വിഭാഗത്തിൽ പെട്ടതാണെന്ന് നിങ്ങൾക്കറിയാം. നമ്മൾ തൗഹീദ് ,
ഏകദൈവവിശ്വാസത്തെക്കുറിച്ച് സംസാരിച്ചാൽ, അവർ ഞങ്ങളെ മസ്ജിദിൽ നിന്ന് പുറത്താക്കും.
ഞാൻ അദ്ദേഹത്തോട് ചോദിച്ചു :
" സഹോദരാ, ഇതാണോ പ്രവാചകന്മാർ عليهم السلام യുടെ സന്ദേശം ?
സഹോദരാ, നിങ്ങളുടെ പ്രബോധനം ഇപ്പോൾ കിഴക്കും പടിഞ്ഞാറും വ്യാപിക്കുന്നു; അത് അമേരിക്ക, റഷ്യ, ഇറാൻ എന്നിവിടങ്ങളിലേക്കും എത്തുന്നു. യാതൊരുവിധ എതിർപ്പുകളും നേരിടാതെ കാര്യങ്ങൾ മുന്നോട്ടുപോകുന്നു.
പ്രവാചകന്മാരുടെ عليهم السلام പ്രബോധനം എന്നത് യഥാർത്ഥത്തിൽ ഇതാണോ? എല്ലാവരും അനായാസം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒന്ന്? പ്രവാചകന്മാരുടെ പ്രബോധനത്തിൽ പോരാട്ടവും രക്തച്ചൊരിച്ചിലും പലതരം പ്രതിസന്ധികളും ഉൾപ്പെട്ടിരുന്നു.
അതിനാൽ, ഇതൊന്ന് ആലോചിച്ചുനോക്കൂ:
ഒരു മസ്ജിദിൽ നിന്ന് നിങ്ങളെ പുറത്താക്കിയെന്ന് കരുതുക,രാത്രി കഴിച്ചുകൂട്ടാൻ മറ്റ് മസ്ജിദുകളുണ്ട്, അല്ലെങ്കിൽ തെരുവിലോ ഹോട്ടലുകളിലോ നിങ്ങൾക്ക് താമസിക്കാം.
നിങ്ങൾ സത്യം പറയുന്നു, അതിൻ്റെ പേരിൽ പുറത്താക്കപ്പെടുകയാണെങ്കിൽപ്പോലും, പ്രവാചകൻ صلى الله عليه وسلم ഇതേ സന്ദേശത്തിന്റെ പേരിലല്ലേ മക്കയിൽ നിന്ന് പുറത്താക്കപ്പെട്ടത്?
തുടർന്ന്, അല്ലാഹുവിനെ സാക്ഷിയാക്കിക്കൊണ്ട് ഞാൻ അദ്ദേഹത്തോട് ചോദിച്ചു:
"ഈ പ്രബോധനം സ്ഥാപിക്കപ്പെട്ടിട്ട് എത്ര വർഷമായി?"
അദ്ദേഹം പറഞ്ഞു:
" ഇരുപത് വർഷം മുമ്പാണ്. അതായത്, ആകെ മുപ്പത് വർഷം പിന്നിട്ടിരിക്കുന്നു ".
" എന്നിട്ടും, നിങ്ങൾ ഇന്ത്യയിലുടനീളവും മറ്റ് സ്ഥലങ്ങളിലും, കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിവിടങ്ങളിലെല്ലാം സഞ്ചരിക്കുമ്പോൾ, ബഹുദൈവാരാധന ചെയ്യുന്നത് നിങ്ങളുടെ കൺമുന്നിൽത്തന്നെ കാണുന്നു; അതേസമയം ആളുകൾ മരിച്ചുവീഴുകയും ചെയ്യുന്നു.
അവരിൽ ദശലക്ഷക്കണക്കിന് പേർ - മുപ്പത് വർഷത്തിനിടയിൽ, ഈ തെറ്റിന്റെയും ബഹുദൈവാരാധനയുടെയും പുത്തൻ വാദങ്ങളുടെയും അവസ്ഥയിൽ എത്ര ദശലക്ഷങ്ങൾ നശിച്ചു? നിങ്ങൾ സാക്ഷ്യം വഹിക്കുന്നതും എന്നാൽ അവർക്ക് അത് വിശദീകരിക്കാത്തതും നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ? കാരണം നിങ്ങളോട് ചോദ്യം ചെയ്യപ്പെടും.
അല്ലാഹുവിന്റെ മുമ്പിൽ, സത്യം മറച്ചുവെച്ച് അത് അല്ലാഹുവിന്റെ അടിമകളെ അറിയിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ .
തബ്ലീഗ് കാരൻ മൗനം പാലിച്ച് നടന്നു പോയി.
ഇവരാണ് സത്യം മറച്ചുവെക്കുന്നവർ.
ഖുർആൻ പഠിക്കുകയും സലഫുകളുടെ മുൻഗാമികളുടെ രീതിശാസ്ത്രം അറിയുകയും എന്നാൽ തൗഹീദിന്റെ , ഏകദൈവാരാധനയുടെ പതാക ഉയർത്തിപ്പിടിക്കുന്നതിലും, ബഹുദൈവാരാധനയ്ക്കും പുത്തൻ വാദത്തിനെതിരേയും യുദ്ധം പ്രഖ്യാപിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്ത വ്യക്തി.
അത്തരമൊരു വ്യക്തി അല്ലാഹുവിന്റെ വാക്കുകൾക്ക് കീഴിലാണ് - അവൻ അനുഗ്രഹീതനും ഉന്നതനുമാകുന്നു:
അല്ലാഹു പറഞ്ഞു :
"തീർച്ചയായും, അവർ വേദഗ്രന്ഥത്തിലൂടെ ജനങ്ങൾക്ക് നാം വ്യക്തമാക്കിയതിന് ശേഷം വ്യക്തമായ തെളിവുകളും മാർഗനിർദേശങ്ങളും മറച്ചുവെക്കുന്നു . അവർ ശപിക്കപ്പെട്ടവരാണ് . അല്ലാഹുവും അവരെ ശപിക്കുന്നു ".
അനുഗ്രഹീതനും ഉന്നതനുമാകുന്ന അല്ലാഹുവിനോട് അവന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ബഹുമതി ഞങ്ങൾക്ക് നൽകണമെന്ന് ഞങ്ങൾ ചോദിക്കുന്നു.
വേദഗ്രന്ഥത്തിലൂടെ ജനങ്ങൾക്ക് വ്യക്തമാക്കിക്കൊടുത്ത തെളിവുകളും മാർഗദർശനവും അവർ മറച്ചുവെക്കുന്നു; അല്ലാഹുവിന്റെ ശാപത്തിന് പാത്രമായവരും, ശപിക്കുന്നവരുടെ ശാപത്തിന് ഇരയാകുന്നവരുമാണ് അവർ.
ഈ മതത്തെ ഉയർത്തിപ്പിടിക്കാനും മുസ്ലിംകൾക്ക് ആത്മാർത്ഥമായ ഉപദേശം നൽകാനും, വിശ്വാസകാര്യങ്ങളിലെ വഞ്ചനയിൽ നിന്ന് അകന്നുനിൽക്കാനും അല്ലാഹുവിനോട് -അവൻ അനുഗ്രഹീതനും ഉന്നതനുമാണ്- ഞങ്ങൾ പ്രാർത്ഥിക്കുന്നു.
കാരണം, മതത്തിൽ പുതുതായി കടന്നുകൂടിയ അനാചാരങ്ങളെയും (ബിദ്അത്തുകൾ) ബഹുദൈവാരാധനയെയും (ശിർക്ക്) അംഗീകരിക്കുന്നത് ഏറ്റവും വലിയ വഞ്ചനയാണ്; അതിനു തുല്യമായ മറ്റൊരു വഞ്ചനയുമില്ല. ഭക്ഷണകാര്യത്തിലുണ്ടാകുന്ന ചെറിയൊരു വഞ്ചനയെപ്പോലും പ്രവാചകൻ صلى الله عليه وسلم തള്ളിപ്പറയുന്നുവെങ്കിൽ, മതകാര്യങ്ങളിൽ ഒരാൾക്ക് എങ്ങനെയാണ് ജനങ്ങളെ വഞ്ചിക്കാൻ കഴിയുക?
ബഹുദൈവാരാധനയും പുത്തൻ വാദങ്ങളും മുസ്ലിംകളുടെ വിശ്വാസത്തെയും അവരുടെ സമൂഹങ്ങളെയും തകർത്തെറിയുമ്പോൾ എങ്ങനെയാണ് ഒരാൾക്ക് മൗനം പാലിക്കാൻ കഴിയുക, എന്നിട്ട് അവരെ തോളിൽ തട്ടി ഇങ്ങനെ പറയാൻ കഴിയുക: "നമ്മളെല്ലാം മുസ്ലിംകളാണ്, നമ്മളെല്ലാം മുസ്ലിംകളാണ് "
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment