സംഘടനകളും കക്ഷികളും ഖുർആനും സുന്നത്തും മനസ്സിലാക്കുന്നത് എങ്ങനെ? ശരിയായി മനസ്സിലാക്കേണ്ട രീതി എന്താണ്?

സംഘടനകളും കക്ഷികളും ഖുർആനും സുന്നത്തും മനസ്സിലാക്കുന്നത്  എങ്ങനെ? ശരിയായി മനസ്സിലാക്കേണ്ട രീതി എന്താണ്?


ഷെയ്ഖ് മുഹമ്മദ് ബാസ്മൂൽ حفظه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله 




ഷെയ്ഖ് മുഹമ്മദ് ബാസ്മൂൽ حفظه الله
ഒരു പണ്ഡിതനെ ഉദ്ധരിച്ച് പറഞ്ഞു:

അദ്ദേഹം പറയുന്നു: "അല്ലാഹുവിന്റെ കയറിനെ മുറുകെപ്പിടിക്കുക, യഥാർത്ഥ മാർഗദർശനം (സുന്നത്ത്) പിന്തുടരുക, മതത്തിൽ പുതിയത് ഉണ്ടാക്കുന്നവരാകാതിരിക്കുക (ബിദ്അത്തുചൾ); എങ്കിൽ നിങ്ങൾക്ക് വിജയം കൈവരിക്കാം.

അല്ലാഹുവിന്റെ ഗ്രന്ഥത്തെയും അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم യിൽ നിന്ന് ലഭിച്ച സുന്നത്തിനെയും പിൻപറ്റുക; എങ്കിൽ നിങ്ങൾക്ക് രക്ഷയും നേട്ടവും ലഭിക്കും ".

അതുകൊണ്ട്, രണ്ടാമത്തെ കാര്യമായി അല്ലാഹുവിന്റെ ഗ്രന്ഥത്തെയും സുന്നത്തിനെയും മുറുകെ പിടിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.

അത് മതിയോ?

ഇതെന്ത് തരം ചോദ്യമാണ്? എന്ന് നിങ്ങൾ വിചാരിച്ചേക്കാം.അത് മതിയോ?

ഖുർആനിന്റെയും സുന്നത്തിന്റെയും നടപ്പാക്കലും മനസ്സിലാക്കലും സ്വഹാബികൾ رضي الله عنهم വിൽ നിന്ന് വന്നതിൽ പരിമിതപ്പെടുത്തണം.

ശരി, അപ്പോൾ ഷെയ്ഖ് എന്തുകൊണ്ടാണ് "അല്ലാഹുവിന്റെ ഗ്രന്ഥവും സുന്നത്തും" എന്ന് മാത്രം പറഞ്ഞത്?

അല്ലാഹുവിന്റെ ഗ്രന്ഥത്തെയും സുന്നത്തിനെയും മുറുകെ പിടിക്കുക എന്നത് വിശ്വാസികളുടെ (സ്വഹാബത്തിന്റെ رضي الله عنهم) പാതയിലേക്ക് മടങ്ങിവരാനുള്ള ആഹ്വാനമാണ്.

ഖുർആനിലെ തെളിവ്.

അല്ലാഹു പറഞ്ഞു :

" സത്യമാർഗ്ഗം വ്യക്തമായി ബോധ്യപ്പെട്ടതിനുശേഷം ആരെങ്കിലും റസൂലിനെ എതിർക്കുകയും വിശ്വാസികളുടെ (സ്വഹാബത്തിന്റെ رضي الله عنهم) പാത അല്ലാത്തത് പിന്തുടരുകയും ചെയ്താൽ, അവൻ തിരഞ്ഞെടുത്ത വഴിയിൽത്തന്നെ അവനെ നാം വിടുന്നതാണ്; ഒടുവിൽ നരകത്തിൽ അവനെ നാം ദഹിപ്പിക്കുകയും ചെയ്യും - എത്ര മോശമായ ഒരവസാനമാണത് "

(4:115).

അത് കൊണ്ട്, അല്ലാഹുവിന്റെ ഗ്രന്ഥത്തെയും സുന്നത്തിനെയും കുറിച്ചുള്ള നിങ്ങളുടെ മനസ്സിലാക്കലിൽ നിങ്ങൾ  വിശ്വാസികളുടെ (സ്വഹാബുകളുടെ رضي الله عنهم) പാതയിലൂടെ സഞ്ചരിക്കണം.

സുന്നത്തിലെ തെളിവുകൾ.

പ്രവാചകൻ صلى الله عليه وسلم പറഞ്ഞു :

"നിങ്ങളിൽ ആരെങ്കിലും ദീർഘകാലം ജീവിക്കുകയാണെങ്കിൽ, നിങ്ങൾ ധാരാളം അഭിപ്രായവ്യത്യാസങ്ങൾ കാണാനിടയാകും. അപ്പോൾ (അഥവാ ആ ഭിന്നതയിൽ നിന്ന് സത്യത്തിലേക്ക് എത്താനുള്ള പരിഹാരമാണ്) എന്റെ സുന്നത്തും എനിക്ക് ശേഷം വരുന്ന സന്മാർഗ്ഗികളായ ഖലീഫമാരുടെ സുന്നത്തും നിങ്ങൾ മുറുകെപ്പിടിക്കുക. നിങ്ങളുടെ അണപ്പല്ലുകൾ ഉപയോഗിച്ച് അതിൽ മുറുകെ പിടിക്കുക. [മതത്തിൽ] പുതുതായി കണ്ടുപിടിച്ച കാര്യങ്ങളെ(ബിദ്അത്തുകളെ) സൂക്ഷിക്കുക" .


അല്ലാഹുവിൻ്റെ ദൂതൻ صلى الله عليه وسلم പറഞ്ഞു:

"ഒന്നോഴികെ മറ്റെല്ലാ കക്ഷികളും നരകത്തിലായിരിക്കും." 

സഹാബികൾ رضي الله عنهم ചോദിച്ചു:

"അല്ലാഹുവിന്റെ ദൂതരേ, ആ ഒരു കക്ഷി ഏതാണ്?"

അദ്ദേഹം صلى الله عليه وسلم പറഞ്ഞു, 

" അൽ ജമാഅത്ത് ". മറ്റൊരു റിപ്പോർട്ടിൽ :

" ഞാനും എന്റെ സ്വഹാബികളുമുള്ള മാർഗം."

അല്ലാഹുവിന്റെ ഗ്രന്ഥത്തെയും സുന്നത്തിനെയും നിങ്ങൾ മുറുകെ പിടിച്ചാൽ, അല്ലാഹുവിന്റെ ഗ്രന്ഥത്തിലും സുന്നത്തിലും തന്നെ നിങ്ങൾക്ക് കണ്ടെത്താനാകും സലഫു സാലിഹീങ്ങളുടെ (മുൻഗാമികളായ സജ്ജനങ്ങളുടെ, സഹാബികളുടെ رضي الله عنهم) മനസ്സിലാക്കലിലേക്ക് മടങ്ങാനും, അവരെ പിന്തുടരാനും, അവരെ മുറുകെപ്പിടിക്കാനും നിർദ്ദേശിക്കുന്നത്.

വ്യക്തമായൊ?

മൂന്നാമത്തെ കാര്യം, രണ്ടാമത്തെ കാര്യത്തിലേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു.

ഞാൻ നിങ്ങളോട് പറയുന്നു: " ഷെയ്ഖ് പറഞ്ഞത്, 'സത്യമായ മാർഗ്ഗനിർദ്ദേശം പിന്തുടരുക'." എന്ന്.

യഥാർത്ഥ സന്മാർഗം പിന്തുടരുന്നതിന് സലഫു സാലിഹീങ്ങളെ , സഹാബികളെ رضي الله عنهم പിന്തുടരേണ്ടത് ആവശ്യമാണ്.

ഈ കാലഘട്ടത്തിൽ, ഊന്നൽ നൽകിക്കൊണ്ട് ഇത് വ്യക്തമാക്കൽ അനിവാര്യമാണെന്ന് ഞാൻ പറയുന്നു.

രണ്ടാമത്തെ കാര്യത്തിൽ സൂചിപ്പിച്ചതുപോലെ, അല്ലാഹുവിന്റെ ഗ്രന്ഥത്തെയും റസൂൽ ﷺ യുടെ സുന്നത്തിനെയും മുറുകെപിടിക്കുക എന്നത് മാത്രമല്ല വിഷയം എന്ന് പഠിക്കുന്ന വിദ്യാർത്ഥിക്ക് മനസ്സിലാകേണ്ടതുണ്ട്.

വ്യതിചലിച്ച വിഭാഗങ്ങളും കക്ഷികളുമെല്ലാം ഞങ്ങൾ അല്ലാഹുവിന്റെ ഗ്രന്ഥത്തെയും റസൂൽ ﷺ യുടെ സുന്നത്തിനെയും മുറുകെ പിടിക്കുന്നവരാണെന്ന് അവകാശപ്പെടുന്നുണ്ടെന്ന കാര്യം എല്ലാവർക്കും നന്നായി അറിയാവുന്നതാണ്.

എങ്കിലും, അഹ്‌ലുസ്സുന്നയും അവരും തമ്മിലുള്ള വേർതിരിവ് ഇതാണ്:

സലഫുകൾ , സഹാബികളിൽ നിന്ന് ലഭിച്ചതനുസരിച്ച് ഖുർആനെയും സുന്നത്തിനെയും മുറുകെപ്പിടിക്കുന്നവരാണ് അഹ്‌ലുസ്സുന്ന.

മറ്റുള്ളവരുടെ കാര്യമാണെങ്കിൽ, [അവർ അങ്ങനെ ചെയ്യുന്നില്ല]. സൂഫികൾ ( കേരളത്തിൽ സമസ്ത) പറയുന്നത് :

" ഖുർആനും സുന്നത്തും എന്റെ വ്യക്തിപരമായ പ്രചോദനത്തിന്റെ വെളിച്ചത്തിൽ മാർഗ്ഗനിർദ്ദേശം കണ്ടെത്തലാണ്. എന്റെ ഹൃദയം എന്റെ റബ്ബിൽനിന്നുള്ള കാര്യങ്ങൾ എനിക്ക് വിവരിച്ചു തരികയും ചെയ്യുന്നു ".

അദ്ദേഹം അഹ്‌ലുസ്സുന്നയെ നാണംകെടുത്താൻ ശ്രമിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: 

"നിങ്ങളുടെ വിജ്ഞാനം ഒരു മരിച്ചയാളിൽ നിന്ന് മറ്റൊരു മരിച്ചയാളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതാണ്, ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ വിജ്ഞാനം മരണമില്ലാത്തവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമായ (അല്ലാഹു) , അവനിൽ നിന്നാണ് [നേരിട്ട്] ലഭിക്കുന്നത് ".

മുഅ്തസിലിയാക്കളെ സംബന്ധിച്ചിടത്തോളം (കേരളത്തിൽ മർകസു ദ്ദഅവ), അവരും പറയുന്നത് "ഖുർആനും സുന്നത്തും" എന്നാണ്. എങ്കിലും അവർ പറയുന്നു:

"അവയെക്കുറിച്ചുള്ള നമ്മുടെ മനസ്സിലാക്കൽ നാം നമ്മുടെ ബുദ്ധിയിലും ഭാഷയിലുമായി പരിമിതപ്പെടുത്തുന്നു."

ഇത് സലഫു സാലിഹീങ്ങളിൽ നിന്ന് വന്നതല്ല.

വിവിധ വിഭാഗങ്ങളുൾപ്പെടെയുള്ള ഷിയാക്കളെ സംബന്ധിച്ചിടത്തോളം, അവർ പറയുന്നത് "ഖുർആനും സുന്നത്തും" എന്നാണ്.

എങ്കിലും, ഖുർആനിനെയും സുന്നത്തിനെയും മനസ്സിലാക്കുന്ന കാര്യത്തിൽ അവർ അഹ്‌ലുൽ ബൈത്തിനെ (പ്രവാചക കുടുംബത്തെ) അവലംബിക്കുകയും, അതിൽ നിന്ന് വ്യത്യസ്തമായവയെ തള്ളിക്കളയുകയും ചെയ്യുന്നു.

വ്യത്യസ്ത കക്ഷികളിൽ നിന്ന് നിങ്ങൾ ഒരു കക്ഷിയിലേക്ക് വരില്ല.

(ഇത് പോലെ തന്നെ, ജമാഅത്തെ ഇസ്ലാമിയും, തബ്ലീഗ് ജമാഅത്തും, ത്വരീഖത്തുകളും, മാസപ്പിറവി നിർണയത്തിന് കണക്ക് മാത്രം അവലംബിക്കുന്നവരും, സലഫു സാലിഹീങ്ങൾ , സഹാബികൾ رضي الله عنهم മനസ്സിലാക്കിയത് പോലെ അല്ല ഖുർആനും സുന്നത്തും മനസ്സിലാക്കുന്നത്, മറിച്ച് അവ സ്ഥാപിച്ച അവരുടെ നേതാക്കൾ മനസ്സിലാക്കിയത് പോലെയാണ്. അത് കൊണ്ടാണ് ഈ സംഘടനകൾക്കും കക്ഷികൾക്കും പിഴവുകൾ സംഭവിച്ചത്).

ഇവരിൽ (അഥവാ ഈ സംഘടനകളിലും, കക്ഷികളിലും ) 'അഹ്‌ലുസ്സുന്ന വൽ ജമാഅത്തി'ന്റെ രീതിയിലും, സലഫു സാലിഹീങ്ങളുടെ മനസ്സിലാക്കൽ മുറുകെ പിടിക്കുന്നതിലും, അവരുടെ മതം സ്വീകരിക്കുന്ന സ്രോതസ്സുകളിൽ വിരുദ്ധമായ ചില നിയന്ത്രണങ്ങൾ  ഉൾപ്പെടുത്തിയിട്ടുണ്ട് ".

 കുറിപ്പുകൾ:

അത് കൊണ്ട് ഖുർആൻ മനസ്സിലാക്കേണ്ട ശരിയായ രീതി, അത് സഹാബികൾ رضي الله عنهم മനസ്സിലാക്കിയത് പോലെ മനസ്സിലാക്കലാണ്. 

അപ്പോൾ പിഴവുകൾ സംഭവിക്കില്ല. കാരണം, അവരെ പിന്തുടരാൻ അല്ലാഹു കൽപിച്ചിട്ടുണ്ട്.

അവരുടെ പാത പിന്തുടർന്നില്ലെങ്കിൽ നരകത്തിൽ കത്തിച്ചു കളയും എന്ന് അല്ലാഹു 4:115 ൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഡോ: കെ.മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്