സൗദിയും ഇറാനും തമ്മിലുള്ള പോരാട്ടം തൗഹീദും ശിർക്കും, സത്യവും അസത്യവും തമ്മിലുള്ള പോരാട്ടമാണ്.

സൗദിയും ഇറാനും തമ്മിലുള്ള  പോരാട്ടം തൗഹീദും ശിർക്കും, സത്യവും അസത്യവും തമ്മിലുള്ള  പോരാട്ടമാണ്.


സഹോദരന്മാരെ, സൗദിയും ഇറാനും തമ്മിലുള്ള സംഘർഷം കേവലം രണ്ട് രാഷ്ട്രങ്ങൾ തമ്മിലുള്ള രാഷ്ട്രീയമോ സൈനികമോ ആയ ഏറ്റുമുട്ടൽ മാത്രമല്ല. തൗഹീദും ശിർക്കും, സത്യവും അസത്യവും തമ്മിലുള്ള പോരാട്ടമായാണ് ഇതിനെ കാണേണ്ടത്.

സൗദി വിദേശകാര്യ മന്ത്രി, രാജകുമാരൻ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു:

"ഗൾഫ് രാജ്യങ്ങൾക്ക് പ്രതികരിക്കാനോ ഉറച്ചുനിൽക്കാനോ കഴിയില്ലെന്ന് ഇറാൻ ധരിക്കുന്നുവെങ്കിൽ, അവരുടെ കണക്കുകൂട്ടൽ തെറ്റായതും അപകടകരവുമാണ്. രാഷ്ട്രീയപരമായ പ്രതികരണ മാർഗങ്ങൾ ലഭ്യമാണ്; അതുപോലെ രാഷ്ട്രീയേതര പ്രതികരണ മാർഗങ്ങളും ലഭ്യമാണ്."

സൗദി വിദേശകാര്യ മന്ത്രി, രാജകുമാരൻ ഫൈസൽ ബിൻ ഫർഹാന്റെ സംസാരം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله :



സഹോദരന്മാരെ, കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി കിഴക്കിലും പടിഞ്ഞാറിലും തൗഹീദ് അറിയപ്പെട്ടത് അല്ലാഹുവിന്റെ അനുഗ്രഹത്താലും, തുടർന്ന് ഈ അനുഗ്രഹീത രാജ്യം നിർവഹിച്ച മഹത്തായ സേവനങ്ങളാലും, അതിലെ ഇമാമുമാരും ഭരണാധികാരികളും പണ്ഡിതന്മാരും തൗഹീദ് പ്രചരിപ്പിക്കുന്നതിനും സുന്നത്ത് പുനരുജ്ജീവിപ്പിക്കുന്നതിനും നടത്തിയ മഹത്തായ പരിശ്രമങ്ങളാലുമാണ്.

ശിർക്ക് ചെയ്യുന്നവരിൽ ഇന്ന് മുസ്ലിംകളുടെ ശത്രുക്കളായി നിലകൊള്ളുന്നവരാണ് ഇറാനിലെ റാഫിദീ ശിയാക്കൾ. 

അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്:

അല്ലാഹു ﷻ പറയുന്നു:

لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَاوَةً لِّلَّذِينَ ءَامَنُوا ٱلْيَهُودَ وَٱلَّذِينَ أَشْرَكُوا

“വിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുത പുലർത്തുന്നവരായി നിങ്ങൾ കണ്ടെത്തുക യഹൂദന്മാരെയും ശിർക്ക് ചെയ്യുന്നവരെയുമാണ്.”

(സൂറത്തുൽ മാഇദ: 82).

ശിർക്ക് ചെയ്യുന്ന റാഫിദീ ശിയാക്കൾ സഹാബികൾ رضي الله عنهمയുടെ കാലഘട്ടത്തിൽ തന്നെ പ്രത്യക്ഷപ്പെട്ടവരാണ്. അന്നുമുതൽ അവർ തൗഹീദിന്റെ ശത്രുക്കളാണെന്ന് ചരിത്രം സാക്ഷിയാണ്.

അത് കൊണ്ടാണ് ഇറാൻ റാഫിദീ ശിയാക്കളുടെ ശത്രുത സൗദിയോടുള്ളത്.

അല്ലാഹുവേ, സൗദി അറേബ്യയെയും, സുന്നത്തിന്റെയും ജമാഅത്തിന്റെയും എല്ലാ നാടുകളെയും, ഗൾഫ് രാഷ്ട്രങ്ങളെയും, മറ്റു മുസ്ലിം രാജ്യങ്ങളെയും നീ സംരക്ഷിക്കണമേ.

ശത്രുക്കളായ ശിർക്ക് ചെയ്യുന്നവരെയും മറ്റെല്ലാ ശത്രുക്കളെയും അല്ലാഹുവേ നീ പരാജയപ്പെടുത്തേണമേ. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനുമാണല്ലൊ.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്