ഓരോ പ്രഭാതവും അല്ലാഹുവിലേക്കുള്ള ഒരു പുതിയ മടക്കമാക്കൂ; അവനിൽ ഭരമേൽപിച്ച് ആരംഭിക്കൂ.

ഓരോ പ്രഭാതവും അല്ലാഹുവിലേക്കുള്ള ഒരു പുതിയ മടക്കമാക്കൂ; അവനിൽ ഭരമേൽപിച്ച് ആരംഭിക്കൂ.

ഷെയ്ഖ് മുഹമ്മദ് ബിൻ ഗാലിബ് حفظه الله പറഞ്ഞു :




" പ്രഭാതം എന്നത് സൂര്യോദയവും രാത്രിയുടെ വിടവാങ്ങലും മാത്രമല്ല; മറിച്ച്, അതൊരു പുതിയ അധ്യായത്തിന്റെയും പുതുശ്വാസത്തിന്റെയും, മനുഷ്യൻ അവന്റെ  ആത്മാവിന് സംഭവിച്ച പാളിച്ചകൾ തിരുത്താനുള്ള മറ്റൊരു അവസരത്തിന്റെയും തുടക്കം കൂടിയാണ്.

അനുഗ്രഹങ്ങൾ പ്രഭാതത്തിന്റെ ആദ്യ മണിക്കൂറുകളിലാണ് ആരംഭിക്കുന്നതെന്നും, അല്ലാഹുവിൽ ഭരമേൽപ്പിക്കുന്ന ഹൃദയവും, "ഞങ്ങൾ പ്രഭാതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, സർവാധിപത്യവും അല്ലാഹുവിന്റേതാണ്" എന്ന് നിരന്തരം മൊഴിയുന്ന നാവുമാണ് ഉപജീവനത്തിനുള്ള ഏറ്റവും വലിയ മാർഗ്ഗവുമെന്നും ശരീഅത്ത് നമ്മെ പഠിപ്പിക്കുന്നു. 

എല്ലാ കാര്യങ്ങൾക്കും കാരണക്കാരനായ അല്ലാഹുവിനെ മറന്നു കൊണ്ട്, ഭൗതികമായ കാര്യങ്ങൾക്കായുള്ള മത്സര ഓട്ടത്തിൽ മാത്രം നിങ്ങളുടെ ദിവസം ചെലവഴിക്കരുത്.

നിങ്ങളുടെ പ്രഭാതം പ്രഭാതദിക്‌റുകളോടെ ആരംഭിക്കുക. 
നല്ല ചിന്തയോടെ ദിവസം ആരംഭിക്കുക.

നിങ്ങൾക്കായി വിധിക്കപ്പെട്ടത് ഒരിക്കലും നിങ്ങളെ തേടിയെത്താതിരിക്കില്ല എന്ന ഉറച്ച ബോധ്യത്തോടെ ".

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്