മരണപ്പെട്ടവരോടുള്ള ഇസ്തിഗാസ അഥവാ അവരോട് സഹായം തേടുക എന്നത് ആരാധനയാണെന്നും ശിർക്കാണെന്നും ഏത് മുഫസ്സിറാണ് പറഞ്ഞത് ? - ഒരു സഹോദരൻ്റെ ചോദ്യം.
മരണപ്പെട്ടവരോടുള്ള ഇസ്തിഗാസ അഥവാ അവരോട് സഹായം തേടുക എന്നത് ആരാധനയാണെന്നും ശിർക്കാണെന്നും ഏത് മുഫസ്സിറാണ് പറഞ്ഞത് ? - ഒരു സഹോദരൻ്റെ ചോദ്യം.
എൻ്റെ മറുപടി :
ലോക മുസ്ലിങ്ങൾ അംഗീകരിക്കുന്ന ഖുർആനിലെ 35:14 വചനത്തിൻ്റെ ഇമാം ഖുർതുബി رحمه الله യുടെ തഫ്‌സീറിൽ പറയുന്നുണ്ട്.
അല്ലാഹു പറഞ്ഞു:
" إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ "
" നിങ്ങളവരെ വിളിക്കുന്നപക്ഷം, അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല; *അവര്‍ കേട്ടാലും, അവര്‍ നിങ്ങള്‍ക്കു ഉത്തരം ചെയ്യുകയുമില്ല.* ഖിയാമത്തുനാളിലാകട്ടെ, നിങ്ങളുടെ (ഈ) *'ശിര്‍ക്കി'നെ* അവര്‍ നിഷേധിക്കുകയും ചെയ്യും".
(35:14).
ഈ ആയത്തിൻ്റെ ലോക മുസ്ലിങ്ങൾ അംഗീകരിക്കുന്ന ഖുർതുബി തഫ്സീർ പറയുന്നത് :
قوله تعالى : إن تدعوهم لا يسمعوا دعاءكم أي *إن تستغيثوا* بهم في النوائب *لا يسمعوا* دعاءكم .
قال قتادة : المعنى لو سمعوا لم ينفعوكم .
"നിങ്ങളവരെ വിളിക്കുന്നപക്ഷം, അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല" എന്ന അല്ലാഹു തആലയുടെ വചനത്തിനർത്ഥം: ആപത്ഘട്ടങ്ങളിൽ നിങ്ങൾ അവരോട് *ഇസ്തിഗാസ* (സഹായം) തേടുകയാണെങ്കിൽ, അവർ നിങ്ങളുടെ ദുആ കേൾക്കുകയില്ല ".
ഖതാദ പറഞ്ഞു: അതിനർത്ഥം: അവർ *കേട്ടാൽ തന്നെ* നിങ്ങൾക്ക് *പ്രയോജനം ചെയ്യില്ല* എന്നാണ്.
അപ്പോൾ ഈ ആയത്ത് മരണപ്പെട്ടവരെ വിളിക്കുന്നതിനെക്കുറിച്ചുമാണ്.
ഖുർതുബി رحمه الله ആദ്യം പറയുന്നു:
«"إن تستغيثوا بهم في النوائب..."
"പ്രതിസന്ധികളിൽ നിങ്ങൾ അവരോട് ഇസ്തിഗാസ ചെയ്താൽ..."»
إن تدعوهم
നിങ്ങളവരെ വിളിക്കുന്നപക്ഷം എന്ന് അല്ലാഹു പറഞ്ഞതിനെ,
"إن تستغيثوا بهم"
പ്രതിസന്ധികളിൽ നിങ്ങൾ അവരോട് ഇസ്തിഗാസ ചെയ്താൽ എന്ന് ഖുർതുബി رحمه الله വിശദീകരിച്ചു.
ശേഷം അല്ലാഹു പറയുന്നു:
«"لا يسمعوا دعاءكم"
അവർ നിങ്ങളുടെ വിളി കേൾക്കുകയില്ല.»
അതിനു ശേഷം:
«"ولو سمعوا ما استجابوا لكم"
കേട്ടാലും അവർ നിങ്ങൾക്ക് ഉത്തരം ചെയ്യുകയില്ല.»
അതിനുശേഷം ഖുർതുബി رحمه الله ഈ ആയത്തിലെ
"ويوم القيامة يكفرون بشرككم"
" ഖിയാമത്തുനാളിലാകട്ടെ, നിങ്ങളുടെ (ഈ) 'ശിര്‍ക്കി'നെ അവര്‍ നിഷേധിക്കുകയും ചെയ്യും " എന്ന ഭാഗം വിശദീകരിക്കുമ്പോൾ പറയുന്നു:
"ثم يجوز أن يرجع هذا إلى المعبودين مما يعقل؛ كالملائكة والجن والأنبياء والشياطين، أي يجحدون أن يكون ما فعلتموه حقا، وأنهم أمروكم بعبادتهم."
മലക്കുകൾ, ജിന്നുകൾ, പ്രവാചകന്മാർ, ശൈത്വാന്മാർ എന്നിവരെയും ഈ ആയത്തിന്റെ പരിധിയിൽ ഖുർതുബി ഉൾപ്പെടുത്തുന്നു. അവർ ഖിയാമത്ത് നാളിൽ "നിങ്ങൾ ചെയ്തത് ശരിയായിരുന്നില്ല; ഞങ്ങൾ അതിന് നിങ്ങളെ കല്പിച്ചിട്ടില്ല" എന്ന് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറയുന്നു.
. "وأنهم أمروكم بعبادتهم"
ഇസ്തിഗാസ ആരാധനയാണെന്ന് ഇവിടെ വിശദീകരിക്കുന്നു.
والأنبياء
അഥവ എല്ലാ പ്രവാചകന്മാരും ഉൾപ്പെടും എന്ന് വിശദീകരിക്കുന്നു, കാരണം പൊതുവായിട്ടാണ് പറഞ്ഞത്.
അപ്പോൾ കാര്യം വ്യക്തമാണ്.
ഖുർതുബി رحمه الله പ്രവാചകന്മാരോടുള്ള ഇസ്തിഗാസയും ഈ ആയത്തിന്റെ വിശദീകരണത്തിൽ ഉൾപ്പെടുത്തി.
"لا يسمعوا دعاءكم", "ولو سمعوا ما استجابوا لكم", "ويكفرون بشرككم"
എന്ന ആയത്തിന്റെ അർത്ഥം തന്നെയാണ് വിശദീകരിച്ചിരിക്കുന്നത്.
ഇമാം ഖുർതുബി رحمه الله ഈ ആയത്തിന്റെ വിശദീകരണത്തിൽ, അല്ലാഹുവിന് പുറമെ ഇസ്തിഗാസ ചെയ്യപ്പെടുന്നവരിൽ മരണപ്പെട്ടുപോയ പ്രവാചകന്മാരും عليهم السلام ഉൾപ്പെടുമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
പ്രവാചകന്മാർ എന്ന് പറയുമ്പോൾ അതിൽ നബി ﷺയും ഉൾപ്പെടും.
നബി ﷺയുടെ വിഗ്രഹം ആരും ഉണ്ടാക്കിയിട്ടില്ല. അത് കൊണ്ട് ഈ ആയത്തൽ മരണപ്പെട്ടവരും പെടും.
ഇമാം ഖുർതുബി رحمه الله വിശദീകരിക്കുന്നത്, ഇസ്തിഗാസ ആരാധനയാണെന്നും, അവർ കേട്ടാലും ഉത്തരം ചെയ്യുകയില്ല, ഖിയാമത്ത് നാളിൽ "നിങ്ങൾ ഞങ്ങളെ വിളിക്കാൻ ഞങ്ങൾ നിങ്ങളോട് കൽപ്പിച്ചിട്ടില്ല" എന്ന് അവർ നിഷേധിക്കുമെന്നും, നിങ്ങളുടെ പ്രവർത്തനം ശിർക്കായിരുന്നുവെന്ന് വ്യക്തമാക്കുമെന്നും ആണ്.
അപ്പോൾ ഈ ആയത്ത് വെറും വിഗ്രഹാരാധനയെ കുറിച്ച് മാത്രമാണെന്ന് പറയുന്നത് ഇമാം ഖുർതുബി رحمه الله യുടെ തഫ്സീറിന് വിരുദ്ധമാണ്.
അതിനാൽ, ഇസ്തിഗാസ ജായിസല്ല മറിച്ച്, മരണപ്പെട്ടവരോടുള്ള ഇസ്തിഗാസ ശിർക്കാണെന്ന് ഈ ആയത്തിന്റെ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്.
ശിർക്ക് അല്ലാഹു പൊറുക്കാത്ത മഹാപാപമാണ്, തൗബ ചെയ്യാതെ മരിച്ചാൽ സ്വർഗം നിഷിദ്ധമാകുമെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇമാം ഖുർതുബി رحمه الله ഈ ആയത്തിന്റെ വിധി മുമ്പുള്ള കാലഘട്ടത്തിലേക്ക് മാത്രം പരിമിതപ്പെടുത്തിയിട്ടില്ല.
അവർ ഈസ, ഉസൈർ, عليهم السلام, ശൈതാനെയുമെല്ലാം ആരാധിച്ചത്.
മറിച്ച്, അല്ലാഹുവിന് പുറമെ വിളിക്കപ്പെടുന്നവരിൽ മരണപ്പെട്ട പ്രവാചകന്മാരും ഉൾപ്പെടുമെന്ന് അദ്ദേഹം വ്യക്തമായി പൊതുവായിയാണ് വിശദീകരിച്ചത്.
ശൈതാനെ ആരാധിച്ചതിനെക്കുറിച്ചും പറയുന്ന ആയത്തുകൾ ശൈതാനെ ആരാധിച്ചിരുന്ന ഒരു പ്രത്യേക കാലഘട്ടത്തിനൊ, വിഭാഗത്തിനൊ മാത്രം ബാധകമാണെന്ന് ആരും പറയാറില്ല. അതേ പ്രവൃത്തി ചെയ്യുന്ന എല്ലാവർക്കും, ഏത് കാലഘട്ടത്തിലും അതിന്റെ വിധി ബാധകമാണ്.
അതിനാൽ, ഈ ആയത്തും അതിന്റെ തഫ്സീറും ഒരു പ്രത്യേക കാലഘട്ടത്തിൽ മാത്രം ഒതുങ്ങുന്നതല്ല. അതേ പ്രവൃത്തി ചെയ്യുന്ന എല്ലാവർക്കും, എല്ലാ കാലഘട്ടത്തിലും അതിന്റെ വിധി ബാധകമാണ്.
അത് കൊണ്ട്, ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله, ശൈഖുൽ ഇസ്ലാം മുഹമ്മദ് ഇബ്നു അബ്ദിൽ വഹ്ഹാബ് رحمه الله എന്നിവർക്ക് മുമ്പ് തന്നെ, ഇമാം ഖുർതുബി رحمه الله മരണപ്പെട്ടവരോടുള്ള ഇസ്തിഗാസ ആരാധനയിൽ ഉൾപ്പെടുന്നതാണെന്നും അത് ശിർക്കാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല, മുശ്രിക്കുകളെ സംബന്ധിച്ച് അവതരിച്ച ആയത്തിന്റെ വിധി ഇതേ പ്രവൃത്തി ചെയ്യുന്നവർക്കും ബാധകമാണെന്ന് വ്യക്തമാക്കിയത് ആദ്യമായി ഇബ്നു തൈമിയ്യ رحمه اللهയോ മുഹമ്മദ് ഇബ്നു അബ്ദിൽ വഹ്ഹാബ് رحمه اللهയോ അല്ലെന്നും ഇതിലൂടെ വ്യക്തമാണ്.
ഇമാമുമാരായ മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് , ഇബ്നു തൈമിയ്യ رحمهما الله ക്ക് മുമ്പ് തന്നെ നിരവധി പണ്ഡിതന്മാർ ഇങ്ങനെ പറഞ്ഞതിന്റെ തെളിവുകൾ താഴെ ലിങ്കിൽ വായിക്കാം
إن شاء الله
വഹ്വാബികളോ ?
http://www.salaf.in/2022/10/blog-post_47.html?m=1
ഡോ: കെ.മുഹമ്മദ് സാജിദ്.
Comments
Post a Comment