സംഗീതോപകരണങ്ങൾ അനുവദനീയമാണെന്ന് (ഹലാലാണെന്ന്) വിശ്വസിക്കുന്ന ഒരു മുസ്ലിം, അത് ഉപയോഗിച്ചില്ലെങ്കിലും, അവൻ അവിശ്വാസിയായിത്തീരുന്നു.
സംഗീതോപകരണങ്ങൾ അനുവദനീയമാണെന്ന് (ഹലാലാണെന്ന്) വിശ്വസിക്കുന്ന ഒരു മുസ്ലിം, അത് ഉപയോഗിച്ചില്ലെങ്കിലും, അവൻ അവിശ്വാസിയായിത്തീരുന്നു.
ഷെയ്ഖ് ഫൗസാൻ حفظه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله
ഷെയ്ഖ് ഫൗസാൻ حفظه الله യോടുള്ള ചോദ്യം :
" (ഹദീസ് പ്രകാരം) മുന്നറിയിപ്പോ, കടുത്ത ഭീഷണിയോ, മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കുള്ള പരിവർത്തനമോ, മദ്യം, പട്ട്, വ്യഭിചാരം ,
സംഗീതോപകരണങ്ങൾ എന്നിവ അനുവദനീയമാണെന്ന് കരുതുന്നവരുമായി മാത്രം ബന്ധപ്പെട്ടതാണൊ?
അതോ അവ ഉപയോഗിക്കുന്നയാളുമായി അവയ്ക്ക് ബന്ധമുണ്ടോ?
ഇത് അവയുമായി മാത്രം ബന്ധപ്പെട്ടതാണോ?
ഉത്തരം :
" ആരൊക്കെ അവ അനുവദനീയമാണെന്ന് കരുതുന്നുവൊ, അവ ഉപയോഗിച്ചില്ലെങ്കിലും, അവൻ അവിശ്വാസിയായിത്തീരുന്നു.
മദ്യം അനുവദനീയമാണെന്ന് കരുതുന്ന ആരും, അതുപോലെ സംഗീതോപകരണങ്ങളും , (പുരുഷന്മാർക്ക്) പട്ടും, അവൻ അവ ഉപയോഗിച്ചില്ലെങ്കിലും, അവൻ അവിശ്വാസിയായിത്തീരുന്നു.
അവൻ അത് ഉപയോഗിക്കുകയും, അതിനെ അനുവദനീയമായി (ഹലാലായി) കണക്കാക്കുകയും ചെയ്യുന്നുവെങ്കിൽ, അത് അതിലും മോശമാണ്.
ആരെങ്കിലും അത് ഉപയോഗിക്കുകയും എന്നാൽ അതിനെ അനുവദനീയമായി (ഹലാലായി) കണക്കാക്കാതിരിക്കുകയും ചെയ്താൽ, അയാൾ അവിശ്വാസിയാകുന്നില്ല മറിച്ച് അവൻ ഒരു പാപിയാണ്. അങ്ങനെയുള്ള ഒരാളെ പാപി എന്നും ദുഷ്ടൻ എന്നും വിളിക്കുന്നു.
ഇത് ഉപയോഗിക്കുന്ന ആരെങ്കിലും, എന്നാൽ ഇതിനെ അനുവദനീയമായി കണക്കാക്കുന്നില്ല, അയാൾ പറയുന്നു:
"അല്ല, ഇത് ഹറാമാണ്."
ഇത് ഹറാമാണെന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നു.
ഹറാമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
എന്നാൽ അദ്ദേഹം അവിശ്വാസിയാകുന്നില്ല.
എന്നാൽ , അത് അനുവദനീയമാണെന്ന് കരുതുന്നവൻ, അത് ഉപയോഗിച്ചില്ലെങ്കിലും അവിശ്വാസിയായിത്തീരുന്നു ".
കുറിപ്പുകൾ:
പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്, തക്ഫീറിന് അഥവാ ഒരു മുസ്ലിമിനെ കാഫിറാക്കുന്നതുമായി, അവിശ്വാസിയാക്കുന്നതുമായി ബന്ധപ്പെട്ട് നാം അറിയണം:
1. അതിന് നിബന്ധനകളുണ്ട്.
2. പൊതുവായ തക്ഫീറും വ്യക്തിനിഷ്ഠ തക്ഫീറും തമ്മിൽ വ്യത്യാസമുണ്ട്.
3. തെളിവ് വ്യക്തമായി വ്യക്തിയിലേക്ക് എത്തിക്കണം.
4. എത്തിച്ച തെളിവ് അദ്ദേഹത്തിന് മനസ്സിലാകണം.
5. ഒരു ശരീഅത്ത് കോടതിയിൽ ഖാളിക്ക് മുന്നിൽ മാത്രമേ തക്ഫീർ ചെയ്യാൻ അനുവാദമുള്ളൂ.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment