നിക്കാഹിന് മുമ്പുള്ള സംഭാഷണങ്ങളിലും ബന്ധങ്ങളിലും മുസ്ലിം പെൺമക്കൾ സൂക്ഷിക്കുക! എത്രയോ ബന്ധങ്ങൾ തകർന്നുകഴിഞ്ഞു!
നിക്കാഹിന് മുമ്പുള്ള സംഭാഷണങ്ങളിലും ബന്ധങ്ങളിലും മുസ്ലിം പെൺമക്കൾ സൂക്ഷിക്കുക!
എത്രയോ ബന്ധങ്ങൾ തകർന്നുകഴിഞ്ഞു!
ഷെയ്ഖ് ഉബൈദുൽ ജാബിരി رحمه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله
ഷെയ്ഖ് ഉബൈദുൽ ജാബിരി رحمه الله പറഞ്ഞു:
"ഓ മുസ്ലിം പെൺമക്കളേ!
ഞാൻ മുന്നറിയിപ്പ് നൽകുന്നു; നിങ്ങൾക്ക് ഞാൻ മുന്നറിയിപ്പ് നൽകുന്നു.
വരന്മാരുമായി സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനെക്കുറിച്ച് സൂക്ഷിക്കുക.
ഈ കാര്യങ്ങൾ അവനും രക്ഷിതാവും തമ്മിലുള്ളതാണ്; നീയും അവനും തമ്മിലുള്ളതല്ല. നിന്റെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് നിന്റെ രക്ഷിതാവാണ്.
അപ്പോൾ ചില സ്ത്രീകൾ പറയുന്നു:
'ഉപ്പാ, ഇന്നയാൾ എന്നോട് വിവാഹാഭ്യർത്ഥന നടത്തിയിരിക്കുന്നു. അദ്ദേഹം നല്ലയാളാണെന്ന് അവർ പറയുന്നു. അദ്ദേഹം മാന്യനും സദ്ഗുണസമ്പന്നനുമായ മനുഷ്യനാണ്.'
ഷെയ്ഖ് പരിഹാസരൂപേണ പറയുന്നു:
'അത്ഭുതകരം! മാഷാ അല്ലാഹ്! നീ തീരുമാനിച്ചുകഴിഞ്ഞു! പുരുഷന്മാർ കുതന്ത്രശാലികളാണെന്ന് നിനക്കറിയില്ലേ? സ്ത്രീകളെക്കാൾ കൗശലത്തിൽ സമർത്ഥരാണ്.'
അതുകൊണ്ട്, മുസ്ലിം പെൺമക്കളേ, സൂക്ഷിക്കുക!"
ഷെയ്ഖിന്റെ ഈ ഉപദേശം എത്ര ഗൗരവമുള്ളതാണ്!
ഇന്ന് നിക്കാഹിന് മുമ്പ് ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും വരനുമായി സംസാരിക്കുന്നത് പലർക്കും സാധാരണ കാര്യമായി മാറിയിരിക്കുന്നു.
നിക്കാഹ് നടക്കുന്നതുവരെ അവൻ നിന്റെ ഭർത്താവല്ല; അവൻ അന്യപുരുഷനാണ്. പ്രണയവും അടുപ്പവും വളർത്തുന്ന സ്വകാര്യ സംഭാഷണങ്ങൾ അനുവദനീയമല്ല. ഹറാമാണ്, നിഷിദ്ധമാണ്.
സംസാരം വ്യക്തിപരമായ കാര്യങ്ങളിലേക്ക് മാറാൻ സാദ്ധ്യത ഏറെയാണ്. ഇത് വലിയ ദുരന്തങ്ങളിലേക്ക് നയിക്കും. വിവാഹം നടക്കാതെ ബന്ധം തകരാം.
അല്ലാഹു നമ്മുടെ പെൺമക്കളെയും സഹോദരിമാരെയും എല്ലാ ഫിത്നകളിൽ നിന്നും സംരക്ഷിക്കട്ടെ. ആമീൻ.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment