അല്ലാഹുവിന്റെ സിഫാത്തുകൾ പരിഹാസവിഷയമല്ല, നബി ﷺ അത് ആംഗ്യത്തിലൂടെ പോലും സ്ഥിരീകരിച്ചു. സലഫികളുടെ വിശ്വാസത്തെ പരിഹസിക്കുന്നവർക്ക് തെളിവോടെയുള്ള മറുപടി

അല്ലാഹുവിന്റെ സിഫാത്തുകൾ പരിഹാസവിഷയമല്ല, നബി ﷺ അത് ആംഗ്യത്തിലൂടെ പോലും സ്ഥിരീകരിച്ചു. 

സലഫികളുടെ വിശ്വാസത്തെ പരിഹസിക്കുന്നവർക്ക് തെളിവോടെയുള്ള മറുപടി.

ഷെയ്ഖ് റഈസ് حفظه الله യുടെ വീഡിയോ താഴെ:




ഷെയ്ഖ് റഈസ് حفظه الله പറഞ്ഞു :

" അല്ലാഹുവിന് രണ്ട് കൈകളുണ്ടെന്ന് പറയുന്നതും, തുടർന്ന് സ്വന്തം കൈകളിലേക്ക് ചൂണ്ടിക്കാണിക്കുന്നതും ശരിയാണ്.

അബൂ ഹുറൈറയിൽ നിന്ന് അബൂ ദാവൂദ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, പ്രവാചകൻ صلى الله عليه وسلم അന്നിസാഅ്: 58 ലെ  :

"തീർച്ചയായും, അല്ലാഹു നിങ്ങൾക്ക് നൽകുന്ന ഉപദേശം എത്ര ഉത്തമമാണ്! നിശ്ചയമായും അല്ലാഹു എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാണ് " ആയത്ത് പാരായണം ചെയ്തതിന് ശേഷം അദ്ദേഹം صلى الله عليه وسلم ചൂണ്ടുവിരൽ കൊണ്ട് കണ്ണുകളിലേക്കും തള്ളവിരൽ കൊണ്ട് ചെവികളിലേക്കും ചൂണ്ടി.

ഈ ആംഗ്യം ആ വിശേഷണത്തെ ഉറപ്പിക്കുന്നതിനും, അല്ലാഹു യഥാർത്ഥത്തിൽ കേൾക്കുകയും കാണുകയും ചെയ്യുന്നുവെന്ന് സ്ഥിരീകരിക്കുന്നതിനുമുള്ള ഒരു മാർഗ്ഗമാണ്.

അൽ-ബൈഹഖി അദ്ദേഹത്തിൻ്റെ *അൽ-അസ്മ' വൽ-സിഫത്ത്* എന്ന ഗ്രന്ഥത്തിൽ ഇത് സൂചിപ്പിച്ചിട്ടുണ്ട്.
ഇബ്നു തൈമിയ്യ ഇത് *മജ്മുഅൽ-ഫതാവ*യിലും,
സവാഇഖ് അൽ മുർസലയിൽ ഇബ്നുൽ ഖയ്യിമും رحمهم الله ഇത് ഉദ്ധരിച്ചു.

(ചൂണ്ടിക്കാണിച്ചുകൊണ്ട്) ഒരു വിശേഷണം സ്ഥിരീകരിക്കുന്നത് കേൾക്കുന്നതിലോ കാണുന്നതിലോ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല; മറിച്ച്, എല്ലാ വിശേഷണങ്ങളുടെ കാര്യത്തിലും അത് അനുവദനീയമാണ് ".

അത് കൊണ്ട് ഈ വിഷയത്തിൽ സലഫികളെ പരിഹസിക്കുന്നവർ സൂക്ഷിക്കുക.

നബി ﷺ അല്ലാഹുവിൻ്റെ വിശേഷണങ്ങൾ സ്വന്തം ശരീരത്തിൽ ആംഗ്യം കാണിച്ച് പഠിപ്പിച്ചിട്ടുണ്ട്.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്