മാനസിക രോഗങ്ങളെ നേരിടാൻ, അവയുടെ കാരണമനുസരിച്ച് രണ്ട് ചികിത്സാ രീതികളുണ്ട്: ശരീരത്തിലെ രാസപരമായ അസന്തുലിതാവസ്ഥ പോലുള്ള കാരണങ്ങളാൽ ഉണ്ടാകുന്ന മാനസിക രോഗങ്ങൾക്ക് മാനസിക രോഗവിദഗ്ധന്റെ ചികിത്സയും, ശൈതാനിൽനിന്നുണ്ടാകുന്ന ദുഷ്ചിന്തകൾക്കും അസ്വസ്ഥതകൾക്കുമുള്ള ഖുർആൻ-സുന്നത്ത് അധിഷ്ഠിത ചികിത്സയും.

ഷെയ്ഖ് സ്വാലിഹ് അൽ-ഫൗസാൻ حفظه الله യുടെ ശബ്ദം താഴെ ലിങ്ക് തുറന്നാൽ കേൾക്കാം إن شاء الله
ഷെയ്ഖ് സ്വാലിഹ് അൽ-ഫൗസാൻ حفظه الله യോടുള്ള ചോദ്യം:
ഉത്കണ്ഠ, ദുഃഖം, വിഷാദം, ശാരീരിക രോഗങ്ങൾ എന്നിവയാൽ പ്രയാസപ്പെടുന്ന ഒരാൾക്ക്, അസ്വസ്ഥത, ദുഷ്ചിന്തകൾ, കണ്ണേറ്, സിഹ്ർ (മന്ത്രവാദം) എന്നിവയിൽനിന്നുള്ള ശമനത്തിനും ചികിത്സയ്ക്കുമുള്ള മാർഗം എന്താണ്? അല്ലാഹു താങ്കളെ സംരക്ഷിക്കട്ടെ.
ഉത്തരം :
ഇത് രണ്ട് വിഭാഗങ്ങളിൽ ഒന്നായിരിക്കാം.
ഒന്ന്: ഇത് മാനസിക രോഗം മൂലമാകാം. അങ്ങനെയാണെങ്കിൽ ആ വ്യക്തി ഒരു മാനസിക രോഗവിദഗ്ധനെ സമീപിക്കണം. ഒരുപക്ഷേ അദ്ദേഹത്തിന് അനുയോജ്യമായ ചികിത്സ കണ്ടെത്താൻ അവർക്ക് സാധിച്ചേക്കാം.
അല്ലെങ്കിൽ, അവന്റെ രോഗം ശൈതാനിൽനിന്നുള്ള ദുഷ്ചിന്തകൾ, മാനസിക സമ്മർദ്ദം, ദുഃഖം എന്നിവയുടെ ഫലമായിരിക്കാം. ഇതിന്റെ ചികിത്സ അല്ലാഹുവിന്റെ ദിക്റിലൂടെയും, ഖുർആനിലും സുന്നത്തിലും വന്നിട്ടുള്ള സ്വഹീഹായ ദുആകളിലൂടെയും, അതുപോലെ രാവിലെയും വൈകുന്നേരത്തെയും ചൊല്ലേണ്ട ദിക്റുകളിലൂടെയും ആണ്.
ഇവയ്‌ക്കെല്ലാം മുമ്പായി, വ്യക്തി അഞ്ചു നേരത്തെ നിസ്കാരങ്ങൾ കൃത്യമായി നിർവഹിക്കുകയും സംരക്ഷിക്കുകയും വേണം. തീർച്ചയായും, അവ മനുഷ്യന്റെ എല്ലാ കാര്യങ്ങളിലും അവന് സഹായകമാണ്.
പരമോന്നതനായ അല്ലാഹു പറയുന്നു:
﴿وَٱسۡتَعِينُواْ بِٱلصَّبۡرِ وَٱلصَّلَوٰةِۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلۡخَٰشِعِينَ ٤٥﴾
“ക്ഷമയിലൂടെയും നിസ്കാരത്തിലൂടെയും സഹായം തേടുക. തീർച്ചയായും അത് വിനയമുള്ളവർ ഒഴികെയുള്ളവർക്ക് വളരെ പ്രയാസമുള്ളതാണ്.”
(സൂറത്തുൽ ബഖറ: 2:45).
ഡോ: കെ.മുഹമ്മദ് സാജിദ്.
Comments
Post a Comment