ജുമുഅ ഖുതുബ അറബി ഭാഷയിൽ അല്ലാത്തത് ബിദ്അത്ത് അല്ലെ?
ജുമുഅ ഖുതുബ അറബി ഭാഷയിൽ അല്ലാത്തത് ബിദ്അത്ത് അല്ലെ?
ജുമുഅ ഖുതുബ അറബി ഭാഷയിൽ അല്ലാത്തത് ബിദ്അത്ത് അല്ലെ എന്ന് ചിലർ ചോദിക്കുന്നു.
അടിസ്ഥാനപരമായി ഖുതുബ അറബിയിൽ ആയിരിക്കണം. എന്നാൽ എന്ത് കൊണ്ട് അത് അനറബി ഭാഷയിലും ആവാം? ശൈഖ് റബീഅ് رحمه الله പറഞ്ഞു, "ഭാഷ ആരാധന അല്ല." ഭാഷ ആരാധന ആയിരുന്നുവെങ്കിൽ നമ്മുളെലാല്ലാവരും സാധാരണ സംസാരിക്കുന്നത് പോലും അറബിയിലായിരിക്കണം.
നബി صلى الله عليه وسلم യുടെ ഭാഷ അറബിയിൽ ആയത് കൊണ്ടാണ് അറബിയിൽ ഖുതുബ പറഞ്ഞത്. കാരണം അത് ഉപദേശങ്ങളാണ്, കേൾക്കുന്നവർക്ക് മനസ്സിലായി എന്ന് ഹദീസുകളിൽ കാണാം. അനറബികളായ പ്രവാചകന്മാർ عليهم السلام അവരുടെ ഭാഷയിലാണ് ഉപദേശങ്ങൾ നൽകിയത്.
അല്ലാഹു പറഞ്ഞു:
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِۦ لِيُبَيِّنَ لَهُمْ ۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
ഒരു റസൂലിനെയും, (തന്നെ) അദ്ദേഹത്തിന്റെ ജനതക്കു അദ്ദേഹം വിവരിച്ചുകൊടുക്കുവാന്‍ വേണ്ടി അവരുടെ ഭാഷയിൽ (ദൗത്യം നല്‍കിക്കൊണ്ടു) അല്ലാതെ നാം അയച്ചിട്ടില്ല.
(14:4).
അത് കൊണ്ട് ഉപദേശങ്ങൾ ശ്രോതാക്കൾക്ക് മനസ്സിലാവണം.
നിസ്കാരത്തിൽ നാം അറബിയിൽ മാത്രം പറയുന്നത്, നിസ്കാരം ആരാധനയാണ്. നബി صلى الله عليه وسلم നിസ്കരിച്ച പോലെ തന്നെയാണ്, അദ്ദേഹത്തിന്റെ കാലശേഷം സഹാബികളും رضي الله عنهم , നാമെല്ലാവരും നിസ്കരിക്കുന്നത്.
എന്നാൽ നബി صلى الله عليه وسلم പറഞ്ഞ ഖുതുബ അല്ല, പിന്നീട് സിദ്ദിഖും, ഉമറും, മറ്റു സഹാബികളും رضي الله عنهم , പറഞ്ഞത്.
നിസ്കാരം ആരാധന ആയത് കൊണ്ട് നബി صلى الله عليه وسلم നിസ്കരിച്ചത് പോലെ തന്നെ നിസ്കരിക്കണം.
എന്നാൽ ഭാഷ ആരാധനയെല്ലാത്തത് കൊണ്ടും, ഉപദേശങ്ങൾ ശ്രോതാക്കൾക്ക് മനസ്സിലാവണം എന്നത് കൊണ്ടും, ഖുതുബ ഏത് ഭാഷയിലും ആവാം.
1. ഭാഷ ആരാധനയായിരുന്നെങ്കിൽ മുസ്ലിംകൾ എല്ലാവരും അത് പഠിക്കേണ്ടി വരില്ലേ? വീട്ടിലെ എല്ലാവരും അത് സംസാരിക്കേണ്ടി വരില്ലേ?
2. അറബി ഭാഷ അറിയാത്തവർ കുറ്റക്കാർ ആകില്ലെ?
3. സഹാബികൾക്ക് رضي الله عنهم ഖുതുബ മനസ്സിലായിരുന്നു:
ഇർബാദ് ബിൻ സാരിയ رضي الله عنه റിപ്പോർട്ട് ചെയ്യുന്നു:
" അല്ലാഹുവിന്റെ ദൂതൻ ﷺ ഹൃദയങ്ങളെ വിറപ്പിക്കുകയും കണ്ണുകൾ കണ്ണുനീർ പൊഴിക്കുകയും ചെയ്യുന്ന ഒരു ഖുതുബ നടത്തി ".
അപ്പോൾ സുന്നത്ത് ഖുതുബ മനസ്സിലാക്കണം എന്നാണ്. നമ്മുടെ നാട്ടിൽ അറബിയിൽ പറഞ്ഞാൽ വലിയ ഒരു സമൂഹത്തിന് മനസ്സിലാകില്ല.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment