ഇസ്‌ലാമിനെ ശക്തിപ്പെടുത്തണമെങ്കിൽ, വിജ്ഞാനമുള്ളവർക്കും പ്രബോധകർക്കും അറബി ഭാഷയിൽ ശക്തമായ പ്രാവീണ്യം ഉണ്ടായിരിക്കണം.

ഇസ്‌ലാമിനെ ശക്തിപ്പെടുത്തണമെങ്കിൽ, വിജ്ഞാനമുള്ളവർക്കും പ്രബോധകർക്കും അറബി ഭാഷയിൽ ശക്തമായ പ്രാവീണ്യം ഉണ്ടായിരിക്കണം.

ഷെയ്ഖ് സാലിഹ് അൽ അഷ്ഷെയ്ഖ് حفظه الله അറബി ഭാഷ പഠിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് നൽകിയ ഉപദേശം :

വീഡിയോ താഴെ:




" സത്യവിശ്വാസികളായ സച്ചരിതരായ മുൻഗാമികളുടെ മാർഗവുമായി ബന്ധപ്പെട്ട ഒരു പ്രധാന കാര്യമുണ്ട്: അവർ അറബി ഭാഷയ്ക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു.

ഖുർആൻ അവതരിപ്പിക്കപ്പെട്ടത് വ്യക്തമായ അറബി ഭാഷയിലാണ്. അതിനാൽ ഖുർആനിലെ വിവരങ്ങളും കൽപനകളും വിലക്കുകളും അതിർവരമ്പുകളും വാഗ്ദാനങ്ങളും താക്കീതുകളും മനസ്സിലാക്കി, അല്ലാഹു നമ്മോട് എന്താണ് പറഞ്ഞതെന്ന് ഗ്രഹിക്കണമെങ്കിൽ അറബി ഭാഷ ആവശ്യമാണ്. അതുവഴിയാണ് ഖുർആന്റെ അർത്ഥങ്ങൾ നമ്മുടെ ഹൃദയങ്ങളെ ശരിയായി സ്വാധീനിക്കുന്നത്.

ഇക്കാരണത്താൽ, സച്ചരിതരായ മുൻഗാമികൾ അവർ കീഴടക്കിയ ദേശങ്ങളിൽ ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയും വിജ്ഞാനം പകർന്നു നൽകുകയും ചെയ്തപ്പോൾ, അറബി ഭാഷ പഠിപ്പിക്കുന്നതിനും അവർ വലിയ പ്രാധാന്യം നൽകി.

അതിന്റെ ഫലമായി അറബി ഭാഷ വ്യാപകമായി പ്രചരിക്കുകയും അതിനെക്കുറിച്ചുള്ള വിജ്ഞാനം അഭിവൃദ്ധിപ്പെടുകയും ചെയ്തു. അറബി ഭാഷയുടെ വ്യാകരണവും അടിസ്ഥാന നിയമങ്ങളും രൂപപ്പെടുത്തിയവരിൽ അറബ് വംശജരല്ലാത്തവരും ഉണ്ടായിരുന്നു. അറബി ഭാഷയോട് അവർ കാണിച്ച ശ്രദ്ധയും അതിന് നൽകിയ വലിയ പ്രാധാന്യവുമാണ് ഇതിന് കാരണം.

ഇന്ന് കിഴക്കും പടിഞ്ഞാറുമുള്ള സച്ചരിതരായ വിജ്ഞാനികൾ അറബി ഭാഷ പഠിപ്പിക്കുന്നതിൽ വലിയ താൽപര്യം കാണിക്കുന്നതും ഇതുകൊണ്ടാണ്. കാരണം, അത് അറബ് ജനതയുടെയോ അറബ് വംശത്തിന്റെയോ മാത്രം ഭാഷയല്ല; മറിച്ച് ഇസ്‌ലാമിന്റെയും ഖുർആനിന്റെയും ഭാഷയാണ്. അല്ലാഹുവിനെയും അവന്റെ ദൂതൻ صلى الله عليه وسلم യേയും കുറിച്ച് ആഴത്തിലുള്ള അറിവ് നേടാനുള്ള ഭാഷയുമാണത്.

അതുകൊണ്ടുതന്നെ, പ്രബോധനത്തിന്റെ പാതയിൽ അറബി ഭാഷാ പഠനത്തിന് പ്രാധാന്യം നൽകുന്നത് സച്ചരിതരായ മുൻഗാമികളുടെ സവിശേഷതകളിൽ ഒന്നാണ്.

അവർ ആളുകളെ അവരുടെ സ്വന്തം ഭാഷകളിൽ മാത്രം ഇസ്‌ലാമിലേക്ക് ക്ഷണിച്ച് അവരേ വിട്ടുകളഞ്ഞില്ല. അവർക്ക് കഴിയുന്നത്ര അറബി ഭാഷ പഠിപ്പിക്കുകയും ചെയ്തു.

അതുകൊണ്ടാണ്, അറബി ഭാഷ അറിയാത്ത ഒരാൾക്ക് അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രവർത്തനത്തിൽ യഥാർത്ഥ ഉൾക്കാഴ്ച നേടാൻ കഴിയാത്തത്.

കിഴക്കും പടിഞ്ഞാറുമുള്ള ഇസ്‌ലാമിക കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന പ്രബോധന്മാർ അറബി ഭാഷ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും അർഹമായ ശ്രദ്ധ നൽകേണ്ടതുണ്ട്.

വിജ്ഞാനമുള്ളവരുടേയും പ്രബോധകരുടെയും ശക്തിയിലൂടെയല്ലാതെ ഇസ്‌ലാമിന് ശക്തി നേടാനാവില്ല; അറബി ഭാഷയിലുള്ള അവരുടെ ശക്തിയിലൂടെയല്ലാതെ വിജ്ഞാനമുള്ളവർക്കും  പ്രബോധകർക്കും ശക്തി നേടാനുമാവില്ല.

അറബി ഭാഷയുടെ അർത്ഥത്തിലും ഉച്ചാരണത്തിലും സംസാരത്തിലും നമുക്ക് ന്യൂനതയുണ്ടായാൽ, അല്ലാഹുവിന്റെ ഗ്രന്ഥത്തെയും അവന്റെ ദൂതൻ ﷺയുടെ സുന്നത്തിനെയും കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിലും ന്യൂനതയുണ്ടാകും ".

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്