ഷെയ്ഖ് റബീഅ് رحمه الله യുടെ ഉപദേശം സലഫി യുവാക്കളേ, ബിദ്അത്തിന്റെ ആളുകളുടെ പ്രബോധനം വ്യാപകമായിരിക്കെ, അവരിലേക്ക് ശ്രദ്ധ തിരിക്കുന്നതിനുപകരം, സലഫികളുടെ പ്രബോധനം തടസ്സപ്പെടുത്തുകയും പരസ്പരം കുഴപ്പമുണ്ടാക്കി സംഘങ്ങളായി പിളരുകയും ചെയ്യുന്നത് ഖേദകരമാണ്. ഐക്യത്തോടെ ദഅ്‌വത്ത് വ്യാപിപ്പിക്കുക ജനങ്ങൾക്ക് അതിന്റെ ആവശ്യമുണ്ട്.

ഷെയ്ഖ് റബീഅ് رحمه الله യുടെ ഉപദേശം

സലഫി യുവാക്കളേ,

ബിദ്അത്തിന്റെ ആളുകളുടെ പ്രബോധനം വ്യാപകമായിരിക്കെ, അവരിലേക്ക് ശ്രദ്ധ തിരിക്കുന്നതിനുപകരം, സലഫികളുടെ പ്രബോധനം തടസ്സപ്പെടുത്തുകയും പരസ്പരം കുഴപ്പമുണ്ടാക്കി സംഘങ്ങളായി പിളരുകയും ചെയ്യുന്നത് ഖേദകരമാണ്.

ഐക്യത്തോടെ ദഅ്‌വത്ത് വ്യാപിപ്പിക്കുക 
ജനങ്ങൾക്ക് അതിന്റെ ആവശ്യമുണ്ട്.




ഷെയ്ഖ് ഖാലിദ് ദഫീരി حفظه الله, വീഡിയോയുടെ അവസാന ഭാഗത്തിൽ ഷെയ്ഖ് റബീഅ് رحمه الله യുടെ ഉപദേശം വായിച്ചുകൊണ്ട് നടത്തിയ വിശദീകരണത്തിൽ പറയുന്നു :

" ഇത് നമ്മുടെ ശൈഖ് റബീയിൽ നിന്നുള്ള മഹത്തായ ഒരു ഉപദേശമാണ്. ഇതേ അർത്ഥത്തിലുള്ള എത്രയോ ഉപദേശങ്ങളാണ് അദ്ദേഹം നൽകിയിട്ടുള്ളത്.

അഹ്‌ലുസ്സുന്നയെ ഒരുമിപ്പിക്കാനും, ഐക്യപ്പടുത്താനും അദ്ദേഹം എത്രയോ പരിശ്രമിച്ചിട്ടുണ്ട്. അഹ്‌ലുസ്സുന്ന ഐക്യപ്പടുമ്പോഴാണ് അവരുടെ ദഅ്‌വത്ത് ശക്തമാകുന്നത്; അവരുടെ ശക്തി വർധിക്കുന്നത്; അവരുടെ സുന്നത്ത് ശക്തിപ്പെടുന്നത്.

ഭൂമിയുടെ വിവിധ ഭാഗങ്ങളിലും വിവിധ വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയകളിലുമായി ബിദ്അത്തിന്റെ ആളുകളും വഴിപിഴച്ചവരും ധാരാളമുണ്ട്. അതിനാൽ, നാം ജനങ്ങളെ ക്ഷണിക്കേണ്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം; തൗഹീദും സുന്നത്ത് പ്രചരിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം ജനങ്ങൾക്ക് അതിന്റെ ആവശ്യമുണ്ട്.

എന്നാൽ, ഖേദകരമെന്നു പറയട്ടെ, ചിലർക്ക് മറ്റൊന്നും ചെയ്യാനില്ല; അവരുടെ സ്വന്തം സഹോദരന്മാരിലാണ് അവരുടെ മുഴുവൻ ശ്രദ്ധയും. അവന്റെ സഹോദരൻ സുന്നത്തും തൗഹീദും അഖീദയും പ്രചരിപ്പിക്കുന്നതിനായി പരിശ്രമിക്കുന്നത് കണ്ടാൽ, ആ ദഅ്‌വത്ത് തടയാനും നശിപ്പിക്കാനും സാധിക്കുന്ന എല്ലാ മാർഗങ്ങളും അവർ അന്വേഷിക്കുന്നു.

നിനക്ക് പരിശ്രമിക്കാൻ കഴിവുണ്ടെങ്കിൽ, ബിദ്അത്തിന്റെ ആളുകൾ ഭൂമി നിറഞ്ഞിരിക്കുമ്പോൾ അവർക്കെതിരെ മറുപടി പറയാനും അവരെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും നിന്റെ പരിശ്രമം വിനിയോഗിക്കൂ.

സഹോദരങ്ങൾക്കിടയിൽ ഉണ്ടാകുന്ന പല അഭിപ്രായവ്യത്യാസങ്ങളും യഥാർത്ഥത്തിൽ മൻഹജിന്റെ വസ്ത്രമണിഞ്ഞ വ്യക്തിപരമായ/മനഃശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളാണ്.

അങ്ങനെ അവ ക്രമേണ വലുതാകുന്നു. ഒടുവിൽ ഓരോ വ്യക്തിക്കും ഓരോ പാർട്ടിയും, ഓരോ വ്യക്തിക്കും സ്വന്തം ആളുകളും ഉണ്ടാകുകയും, പരസ്പരം കുഴപ്പമുണ്ടാക്കി സംഘങ്ങളായി പിളരുകയും ചെയ്യുന്നത് ഖേദകരമാണ്. 

ഇതെല്ലാം സംഭവിക്കുന്നതിന് പകരം, ആ ദാഇക്ക് കഴിയുമായിരുന്നില്ലേ അവരെ ഒരുമിപ്പിക്കാനും,  ഐക്യത്തിന്  ശ്രമിക്കാനും? സംഭവിച്ചുപോയ തെറ്റുകൾ ക്ഷമിക്കാൻ?  തെറ്റുകളിൽ നിന്ന് അകന്നുനിൽക്കാൻ,  അവന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാൻ?

അങ്ങനെ ചെയ്യുമ്പോൾ, അല്ലാഹുവിന്റെ അനുമതിയോടെ ദഅ്‌വത്ത് വ്യാപിക്കുകയും ചെയ്യും.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്