ഭരണാധികാരിയെ എപ്പോഴാണ് പരസ്യമായി വിമർശിക്കുക?
ഭരണാധികാരിയെ എപ്പോഴാണ് പരസ്യമായി വിമർശിക്കുക?
ഭരണാധികാരി തെറ്റ് തിരുത്തും എന്ന് ഉറപ്പുള്ള സാഹചര്യത്തിലും, ഭരണാധികാരിക്കെതിരെ പരസ്യമായി സംസാരിച്ചാൽ, അത് പൊതു ജനങ്ങളെ ഇളക്കി വിടുകയോ, ആഭ്യന്തര കലാപം സ്യിഷ്ടിക്കുകയോ ചെയ്യില്ല, ഉപദേശിച്ചാൽ ഗുണമുണ്ടാകും എന്ന് ഉറപ്പുള്ള സാഹചര്യത്തിലും മാത്രമേ പരസ്യമായി ഉപദേശിക്കാവൂ.
ഉദാഹരണം : മർവാൻ ബിൻ അൽ ഹകമിനെ , അബു സഈദ് അൽ ഖുദ്രി رضي الله عنهما, ഈദ് ദിനത്തിൽ നിസ്കാരത്തിന് മുമ്പ് ഖുത്ബ നൽകിയത് പരസ്യമായി തിരുത്തിയത്. (കൂടുതൽ വിശദമായി ശൈഖ് ഉസൈമീൻ رحمه الله യുടെ ഫതാവാ ലിൽ-ആമിറീൻ ബിൽ-മാറൂഫ് വാൻ-നാഹീൻ അനിൽ-മുൻകർ, കൂടാതെ ലിഖാ അൽ-ബാബ് അൽ-മഫ്തൂഹിലും, 62/39 കാണുക).
ഷെയ്ഖ് അൽ അൽബാനി رحمه الله പറഞ്ഞത് ഇവിടെ ഭരണാധികാരിയുടെ സാന്നിദ്ധ്യത്തിലാണ് ഉപദേശിച്ചത്.
ഇവിടെ ഭരണാധികാരി തെറ്റ് തിരുത്തും എന്ന് ഉറപ്പാണ്, ജനങ്ങൾ, അദ്ദേഹത്തിന് എതിരേ തിരിയുകയോ ആഭ്യന്തര കലാപം ഉണ്ടാവുകയോ ഇല്ല എന്ന സാഹചര്യമായതു കൊണ്ടാണ് അങ്ങനെ ചെയ്തത്. അല്ലാത്ത പക്ഷം തനിച്ചായി ഉപദേശിക്കാനാണ് നബി صلى الله عليه وسلم പഠിപ്പിച്ചത്.
അത് കൊണ്ട് പരസ്യമായി വിമർശിക്കാം എന്ന തെളിവുകൾ പഠിപ്പിക്കുന്നത്, അത് ഭരണാധികാരിയുടെ സാന്നിദ്ധ്യത്തിലാണ് ഉപദേശിച്ചത്, അത് കൊണ്ട് ദോഷമുണ്ടാവില്ല, ഗുണമാണുണ്ടാവുക എന്ന സാഹചര്യങ്ങളിലാണെന്ന് ഷെയ്ഖ് ഉസൈമീൻ رحمه الله പറയുന്നു.
ഡോ: കെ. മുഹമ്മദ് സാജിദ് .
Comments
Post a Comment