ചരിത്രം ആവർത്തിക്കുന്നു! ദുഷ്ടനായ അബിസീനിയൻ ഭരണാധികാരി അബ്രഹയുടെ ചരിത്രം ആവർത്തിച്ച ഇറാൻ പ്രതിനിധികളായ ഹൂതികളുടെ ഗൂഢാലോചന അല്ലാഹു പരാജയപ്പെടുത്തി; അവന്റെ പുരാതന ഭവനമായ കഅ്ബയെ സംരക്ഷിക്കുകയും അവരെ തുറന്നുകാട്ടുകയും ചെയ്തു.
ദുഷ്ടനായ അബിസീനിയൻ ഭരണാധികാരി അബ്രഹയുടെ ചരിത്രം ആവർത്തിച്ച ഇറാൻ പ്രതിനിധികളായ ഹൂതികളുടെ ഗൂഢാലോചന അല്ലാഹു പരാജയപ്പെടുത്തി; അവന്റെ പുരാതന ഭവനമായ കഅ്ബയെ സംരക്ഷിക്കുകയും അവരെ തുറന്നുകാട്ടുകയും ചെയ്തു.
ഷെയ്ഖ് അൽ-അല്ലാമ ഡോ. സ്വാലിഹ് അൽ-ഫൗസാൻ حفظه الله പറഞ്ഞു :
" മക്ക മേഖലയിലേക്ക് ( 27 ഒക്ടോബർ 2016 ൽ ) മിസൈൽ തൊടുത്തുവിട്ട ഹൂതികൾ പിന്തുടരുന്നത് ഇത്തരക്കാരായ സ്വേച്ഛാധിപതികളുടെയും ക്രൂരന്മാരുടെയും പാതയാണ്.
അല്ലാഹു അവന്റെ വിശുദ്ധ ഭവനത്തെ സംരക്ഷിക്കട്ടെ; കാരണം, ഇവർ ചെയ്യുന്നത് ഇവർക്ക് തന്നെ ദോഷം വരുത്തുന്നതും സ്വന്തം തനിനിറം വെളിപ്പെടുത്തുന്നതുമായ കാര്യങ്ങൾ മാത്രമാണ്.
അവർ ഇസ്‌ലാമിനെ അവകാശപ്പെടുന്നുണ്ടെങ്കിലും, ദുഷ്ടനായ അബിസീനിയൻ ഭരണാധികാരി അബ്രഹയുടെ പ്രവൃത്തിയെ അനുസ്മരിപ്പിക്കുന്ന ഈ ഹീനമായ കുറ്റകൃത്യത്തിലൂടെ അല്ലാഹു അവരെ തുറന്നുകാട്ടിയിരിക്കുന്നു.
അങ്ങനെ, അത്യുന്നതനും മഹോന്നതനുമായ അല്ലാഹു അവരെ തുറന്നുകാട്ടുകയും അവരുടെ ഇസ്‌ലാം അവകാശവാദം അസാധുവാക്കുകയും ചെയ്തു; കാരണം, ഈ ഭവനം അല്ലാഹുവിന്റെ സംരക്ഷണത്തിലും പരിപാലനത്തിലുമാണ് .
ഇതിനാലാണ് ഇതിനെ 'പ്രാചീന ഭവനം' (അൽ-ബൈതുൽ അതീഖ്) എന്ന് വിളിക്കുന്നത്; കാരണം, ഇതിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ഏകാധിപതികളിൽ നിന്നും അല്ലാഹു ഇതിനെ മോചിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
ഒരു പഴഞ്ചൊല്ല് പറയുന്നതുപോലെ:
“ചരിത്രം ആവർത്തിക്കുന്നു " കാരണം, ഈ മിസൈൽ അയച്ചതിലൂടെ അബിസീനിയക്കാരനായ അബ്രഹയുടെ ചരിത്രമാണ് ഇവർ ആവർത്തിച്ചിരിക്കുന്നത്. അബ്രഹയ്ക്ക് സംഭവിച്ചത് തന്നെയാണ് ഇവർക്കും സംഭവിച്ചത്.
ഉന്നതനും മഹാനുമായ അല്ലാഹു അവരുടെ ദുർമാർഗപരമായ ഗൂഢാലോചനയെ പരാജയപ്പെടുത്തുകയും, അവന്റെ പുരാതന ഭവനത്തെ സംരക്ഷിക്കുകയും, അവരെ തുറന്നുകാട്ടുകയും ചെയ്തു ".
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment