ഇപ്പോൾ സംഭവിക്കുന്ന രാജ്യാന്തര സംഘർഷങ്ങളിൽ മുസ്‌ലിമിന്റെ നിലപാട്
ഇപ്പോൾ സംഭവിക്കുന്ന രാജ്യാന്തര സംഘർഷങ്ങളിൽ മുസ്‌ലിമിന്റെ നിലപാട്
ഷെയ്ഖ് സുലൈമാൻ റുഹൈലി حفظه الله പറഞ്ഞു:
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ അല്ലാഹുവിന്റെ ഇച്ഛയാൽ നമ്മുടെ രാജ്യത്തിനും (സൗദി അറേബ്യ) സത്യത്തിന്റെ പക്ഷത്ത് നിലകൊള്ളുന്നവർക്കും വലിയതും ആസന്നവുമായ നന്മയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, എന്റെ സഹോദരീ സഹോദരന്മാരോട് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ ഞാൻ ആഹ്വാനം ചെയ്യുന്നു:
ഒന്നാമത്തെ കാര്യം:
രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുക. അത് അതത് വിഷയത്തിലെ വിദഗ്ധരുടെ കാര്യമാണ്.
ആവശ്യമായ യോഗ്യതയില്ലാതെ അതിൽ ഇടപെടുന്നത് കാര്യനിർവഹണ ചുമതലയുള്ള അധികാരിയുടെ അധികാരപരിധി ലംഘിക്കുന്നതാണ്.
അതിലൂടെ യാതൊരു പ്രയോജനവും ലഭിക്കാതെ നാശവും കുഴപ്പവും മാത്രമേ ഉണ്ടാകൂ.
രണ്ടാമത്തെ കാര്യം:
ജനതകളെ ശപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക. കാരണം, തങ്ങളുടെ രാജ്യങ്ങളിലെ ജനതകളെ വിഡ്ഢികളോ വിവരമില്ലാത്തവരോ പ്രതിനിധീകരിക്കുന്നില്ല.
അതുപോലെ, രാജ്യങ്ങളുടേതാണെന്ന് ആരോപിക്കപ്പെടുന്നതും യഥാർത്ഥത്തിൽ ആ രാജ്യങ്ങളിൽ നിന്നുള്ളതല്ലാത്തതുമായ വ്യാജ തിരിച്ചറിയലുകൾ (അക്കൗണ്ടുകൾ/പേരുകൾ) ഉപയോഗിച്ച് ജനങ്ങൾക്കിടയിൽ കുഴപ്പവും ഭിന്നതയും സൃഷ്ടിക്കാൻ ശത്രു ശ്രമിക്കുന്നു.
മൂന്നാമത്തെ കാര്യം:
വാർത്തകൾ അവയുടെ ആധികാരികവും വിശ്വസനീയവുമായ ഉറവിടങ്ങളിൽ നിന്ന് മാത്രം സ്വീകരിക്കുക. കിംവദന്തികളെയും കെട്ടിച്ചമച്ച വാർത്തകളെയും പൂർണ്ണമായും അവഗണിക്കുക.
സ്ത്രോതസ്:
ഡോ: കെ.മുഹമ്മദ് സാജിദ്.

Comments
Post a Comment