നബി ﷺ ദരിദ്രനായിട്ടാണ് ജീവിച്ചതും വഫാത്തായതും എന്ന് പറയുന്നത് ശരിയാണോ?
നബി ﷺ ദരിദ്രനായിട്ടാണ് ജീവിച്ചതും വഫാത്തായതും എന്ന് പറയുന്നത് ശരിയാണോ?
ഷെയ്ഖിന്റെ മുഴുവൻ ഫത്‌വയുടെ മറുപടിയുടെ വീഡിയോ താഴെ:
ശൈഖ് അറഫാത്ത് ബിൻ ഹസൻ അൽ-മുഹമ്മദി حفظه الله പറയുന്നു:
“നബി ﷺ ദരിദ്രനായിരുന്നു; ദരിദ്രനായിട്ടാണ് ജീവിച്ചതും വഫാത്തായതും ”
എന്ന് പൊതുവായി പറയുന്നത് ശരിയല്ല.
ചില പ്രത്യേക സാഹചര്യങ്ങളിൽ നബി ﷺ സാമ്പത്തിക പ്രയാസം അനുഭവിച്ചിട്ടുണ്ട്. എന്നാൽ അല്ലാഹു പിന്നീട് അദ്ദേഹത്തിന് സമൃദ്ധി നൽകുകയും ധാരാളം സമ്പത്ത് ലഭിക്കുകയും ചെയ്തു.
നബി ﷺ കുടുംബത്തിന് ഒരു വർഷത്തേക്കുള്ള ഭക്ഷണം സൂക്ഷിച്ചുവെച്ചിരുന്നു. വലിയ സമ്മാനങ്ങൾ നൽകുമ്പോൾ, അദ്ദേഹം ദാരിദ്ര്യത്തെ ഭയപ്പെടാത്ത ഒരാളെപ്പോലെ നൽകുമായിരുന്നു.
ഫദക്, ബനൂ നദീറിന്റെ സ്വത്ത്, ഫയ്‌അ്, യുദ്ധത്തിൽ ലഭിച്ച ഗനീമത്ത് എന്നിവ അദ്ദേഹത്തിന് ലഭിച്ചിരുന്നു. വിവിധ ഭരണാധികാരികൾ അദ്ദേഹത്തിന് സമ്മാനങ്ങളും അയച്ചിരുന്നു.
നബി ﷺക്ക് കുതിരകൾ, ഒട്ടകങ്ങൾ, കോവർകഴുതകൾ, കഴുതകൾ, ആയുധങ്ങൾ തുടങ്ങിയവയും ഉണ്ടായിരുന്നു. വിടവാങ്ങൽ ഹജ്ജിൽ അദ്ദേഹം നൂറ് ഒട്ടകങ്ങളെ ബലിയർപ്പിച്ചു; അതിൽ 63 എണ്ണം സ്വന്തം കൈകൊണ്ട് അറുത്തു.
മാത്രമല്ല, മറ്റുള്ളവരുടെ കടങ്ങൾ ഏറ്റെടുക്കുകയും അതിഥികളെയും പ്രതിനിധി സംഘങ്ങളെയും ആദരിക്കുകയും ചെയ്തിരുന്നു.
നബി ﷺയുടെ ജീവിതത്തെ ശരിയായി മനസ്സിലാക്കാൻ സീറത്തും ശമാഇലും സമഗ്രമായി പഠിക്കണം.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment