ഈ കാലഘട്ടത്തിൽ സ്ത്രീക്ക് ലഭിച്ച മഹത്തായ അനുഗ്രഹങ്ങളിൽ ഒന്നായ സാങ്കേതിക വിദ്യ പ്രയോജനപ്രദമായ വിജ്ഞാനം, സന്മാർഗം, അല്ലാഹുവിന്റെ തൃപ്തിക്ക് കാരണമാകുന്ന കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കുകയും മറ്റൊന്നിനും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

ഈ കാലഘട്ടത്തിൽ സ്ത്രീക്ക് ലഭിച്ച മഹത്തായ അനുഗ്രഹങ്ങളിൽ ഒന്നായ സാങ്കേതിക വിദ്യ പ്രയോജനപ്രദമായ വിജ്ഞാനം, സന്മാർഗം, അല്ലാഹുവിന്റെ തൃപ്തിക്ക് കാരണമാകുന്ന കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കുകയും മറ്റൊന്നിനും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

വീഡിയോ താഴെ :




ഷെയ്ഖ് അബ്ദുറസാഖ് അൽ-ബദർ حفظه الله പറഞ്ഞു :

" സുബ്ഹാനല്ലാഹ്! ഈ കാലഘട്ടത്തിൽ ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളിൽ ചിലതായ ഉപകരണങ്ങളിലൂടെ ലഭിക്കുന്ന പ്രയോജനവും ബറകത്തും വർധിപ്പിക്കണമെന്ന്  അല്ലാഹു عز وجل-നെ സ്തുതിച്ചുകൊണ്ടും, അവനോട് ചോദിച്ചു കൊണ്ടും നാം ഇവിടെ പരാമർശിക്കുകയാണ്.

ഉദാഹരണത്തിന്, ഈ കാലത്ത് ഒരു സ്ത്രീക്ക് എപ്പോൾ വേണമെങ്കിലും, തത്സമയം തന്നെ, വെള്ളിയാഴ്ചയിലെ ഖുതുബ പോലുള്ള പ്രഭാഷണങ്ങളോ വിജ്ഞാനപരമായ ദർസുകളോ കേൾക്കാൻ സാധിക്കുന്നു. 

അവ നടക്കുന്ന അതേ സമയത്ത് തന്നെ, സ്വന്തം വീട്ടിലിരുന്നുകൊണ്ട് അവൾക്ക് അത് കേൾക്കാൻ കഴിയും.

ഇത് തീർച്ചയായും അനുഗ്രഹങ്ങളിൽപ്പെട്ടതാണ്. 

സ്ത്രീ ഈ അനുഗ്രഹത്തെ അതിന്റെ യഥാർത്ഥ മൂല്യത്തിൽ വിലമതിക്കുകയും ഈ ഉപകരണം നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്.

ഈ ഉപകരണം നന്മകളും ഉപകാരങ്ങളും നിറഞ്ഞതാണ്.

അതിനാൽ സ്ത്രീ അല്ലാഹു عز وجل-നെ ഭയപ്പെടുകയും, ഈ ഉപകരണത്തിലൂടെ അവളുടെ അടുക്കലേക്കും അവളുടെ വീട്ടിലേക്കും പ്രയോജനപ്രദമായ വിജ്ഞാനം, സന്മാർഗം, അല്ലാഹുവിന്റെ തൃപ്തിക്ക് കാരണമാകുന്ന കാര്യങ്ങൾ എന്നിവയല്ലാതെ മറ്റൊന്നും പ്രവേശിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം ".

ഡോ : കെ . മുഹമ്മദ് സാജിദ് .

Comments

Popular posts from this blog

രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ: വ്യാജപ്രചാരണങ്ങളും വസ്തുതകളും

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്